Home Blog Page 1466

നിര്‍ധരായ കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാനുള്ള പദ്ധതിയുമായി നടന്‍ ജയസൂര്യ

0
Spread the love

കൊച്ചി: നിര്‍ധരായ കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാനുള്ള പദ്ധതിയുമായി നടന്‍ ജയസൂര്യ രംഗത്ത്. ‘സ്‌നേഹക്കൂട്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും അഞ്ചു വീടുകള്‍ വീതം നിര്‍മിച്ചു നല്‍കാനാണ് താരത്തിന്റെ തീരുമാനം. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യവീട് ഇതിനോടകം പണിതീര്‍ത്ത് അര്‍ഹരായ കുടുംബത്തിന് കൈമാറയിട്ടുണ്ട് . ന്യൂറ പാനല്‍ എന്ന സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

മുപ്പത് ദിവസമെടുത്താണ് ആദ്യ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കനം കുറഞ്ഞ കോണ്‍ക്രീറ്റ് പാനല്‍ കൊണ്ടാണ് വീടുകളുടെ നിര്‍മാണം.സ്വന്തമായി ഭൂമിയുള്ളവരും, സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരുമായിട്ടുള്ളവര്‍ക്കാണ് ഇപ്പോള്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. രണ്ടു ബെഡ്‌റൂമും അടുക്കളയും ഹാളും ബാത്ത്‌റൂമും ഉള്ള 500 ചതുരശ്ര അടിയുള്ള വീടാണ് നിര്‍മിച്ചു നല്‍കുന്നത്.

ഇതിന്റെ നിര്‍മാണച്ചെലവ് ഏകദേശം ആറുലക്ഷം രൂപയോളം വരും. ഈ പദ്ധതി പ്രകാരമുള്ള അടുത്ത വീടിന്റെ നിര്‍മാണം ഉടന്‍ തന്നെ ആരംഭിക്കും.രാമമംഗലത്തുള്ള ഒരു കുടുംബത്തിനാണ് ആദ്യത്തെ വീടു നല്‍കിയത്. ഭര്‍ത്താവു മരിച്ചുപോയ സ്ത്രീയും അവരുടെ ഭിന്നശേഷിക്കാരനായ മകനുമാണ് ആ കുടുംബത്തിലെ അംഗങ്ങള്‍. നിത്യച്ചെലവിന് പോലും വഴിയില്ലാത്ത അവര്‍ക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നം വിദൂരമായിരുന്നു. ചോയ്‌സ് ഗ്രൂപ്പിന്റെ എം.ഡി ജോസ് തോമസ് നല്‍കിയ ഭൂമിയില്‍ ജയസൂര്യ അവര്‍ക്കു വീടു നിര്‍മിച്ചു നല്‍കി. ജയസൂര്യയ്ക്ക് വേണ്ടി നടന്‍ റോണി താക്കോല്‍ കൈമാറുന്ന ചടങ്ങ് നിര്‍വഹിച്ചു.

തുളസിക്കതിർ നുള്ളിയെടുത്തു …..

0
Spread the love

പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും ഒരിക്കലും തര്‍ക്കിക്കരുത്, നമ്മള്‍ നാറുകയേ ഉള്ളൂ:ടിനി ടോം

0
Spread the love

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച്‌ പ്രതികരിച്ച്‌ നടന്‍ ടിനി ടോം. സൈബര്‍ ബുള്ളികള്‍ ഒരിക്കലും നേരിട്ട് വരില്ല. ഓരോ സൈബര്‍ ആക്രമണങ്ങള്‍ നേരിടുമ്ബോഴും കൂടുതല്‍ പവര്‍ഫുള്ളാകും എന്നാണ് ടിനി ടോം പറയുന്നത്. പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും ഒരിക്കലും തര്‍ക്കിക്കരുത്, നമ്മള്‍ നാറുകയേ ഉള്ളൂ എന്നും നടന്‍ കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സൂപ്പര്‍ സ്റ്റാറിന്റെ മകനായിട്ട് ജനിച്ചതല്ല താന്‍, കലയ്ക്ക് വേണ്ടി പട്ടിണി അനുഭവിച്ചിട്ടുള്ള ആളാണെന്നും ടിനി ടോം പറയുന്നു. ഒരു തുറന്ന പുസ്തകമാണ് താന്‍, അമ്ബലപ്പറമ്ബില്‍ നിന്നും പള്ളിപ്പറമ്ബില്‍ നിന്നും വന്ന ആര്‍ട്ടിസ്റ്റാണ്. ഒന്നും ഒളിച്ചുവയ്ക്കാനില്ല, ബ്ലാക്ക് മണിയില്ല, ശരിക്കും രാവും പകലും പണിയെടുത്തുതന്നെ ഉണ്ടാക്കിയിട്ടുള്ളതാണ് എന്നും താരം പറയുന്നു.

“പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന് മിമിക്രിയില്‍ വന്നവരുണ്ട്. അവര്‍ക്ക് ഒരുപാട് ജീവിതം കൊടുത്തിട്ടുള്ളതാണ് മിമിക്രി എന്ന കല. അവര്‍ ഒരാളെ ഇന്‍സള്‍ട്ട് ചെയ്യാനോ ബോഡീഷെയ്മിംഗിന് വേണ്ടിയല്ല ചെയ്യുന്നത്. എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാല്‍ വര്‍ഗീയ വിഷം കുത്തി നിറയ്ക്കുന്നതു പോലെ അതിനെ തെറ്റിദ്ധരിപ്പിച്ചാല്‍ ആള്‍ക്കാരിലേക്ക് ആ വിഷം കുത്തിക്കേറും.”

“നമ്മള്‍ പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും ഒരിക്കലും തര്‍ക്കിക്കരുത്. ഞാന്‍ വളരെ മാന്യമായിട്ടാണ് പറയുന്നത്. ഗതികേട് കൊണ്ടായിരിക്കാം അവര്‍ അങ്ങനെ ആയിപ്പോയത്. ഒരു പക്ഷെ വിധി ആയിരിക്കാം. അവരുടെ ശരീരം വരെ അവര്‍ വില്‍ക്കുന്നു. അവരോട് നമ്മള്‍ തര്‍ക്കിച്ചാല്‍ നമ്മള്‍ നാറുകയേ ഉള്ളൂ. അത്തരത്തിലുള്ളതിനോട് ഞാന്‍ പ്രതികരിക്കാറില്ല. സൈബര്‍ ബുള്ളീസ് ഒരിക്കലും നേരിട്ട് വരില്ല. സൈബര്‍ ആക്രമണങ്ങള്‍ നടക്കുമ്ബോഴും കൂടുതല്‍ പവര്‍ഫുള്‍ ആകും”

15 വയസ് മുതല്‍ ചെയ്ത കാര്യങ്ങളെല്ലാം ഇനി നിയമപരമായി ചെയ്യാം, പതിനെട്ടിലേക്ക് പ്രവേശിച്ച് അനശ്വര

0
Spread the love

മലയാളികളുടെ പ്രിയ താരം അനശ്വര രാജന് ഇന്ന് ജന്മദിനം. ദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അനശ്വര. ജന്മദിന വിശേഷം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്.ബര്‍ത്ത് ഡേ പ്രിന്‍സസ് എന്നെഴുതിയ ടാഗ് ധരിച്ചാണ് ജന്‍മദിനാഘോഷ ചിത്രം അനശ്വര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പതിനെട്ടിലേക്ക് ചിയേഴ്‌സ്.15 വയസ് മുതല്‍ ചെയ്ത കാര്യങ്ങളെല്ലാം ഇനി നിയമപരമായി ചെയ്യാം എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

താരത്തിന് ആശംസകള്‍ നേര്‍ന്ന് ഐയ്മ റോസ് അടക്കമുള്ള താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.അനശ്വരയുടെ ആദ്യ തമിഴ് ചിത്രമാണ് രാംഗി. തൃഷ നായികയാവുന്ന ചിത്രം ശരവണനാണ് സംവിധാനം ചെയ്യുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും തൃഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി കാവ്യ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് വാങ്ക്. ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് അവിയല്‍. ഷാനില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘ഈ ചെറുപ്പക്കാരനെ കൊണ്ട് തോറ്റു’; ട്രെന്‍ഡിംഗ് ആയി മമ്മൂട്ടിയുടെ പുതിയ ചിത്രം

0
Spread the love

69ാം ജന്‍മദിനം ആഘോഷിച്ച്‌ തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച്‌ മമ്മൂട്ടി. ആരാധകരുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി പറഞ്ഞാണ് പുതിയ ചിത്രം മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ‘എല്ലാവര്‍ക്കും സ്നേഹത്തോടെ’ എന്ന ക്യാപ്ഷനോടെയാണ് പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. പ്രായത്തെ ഇങ്ങനെ തോല്‍പ്പിക്കുന്ന മനുഷ്യന്‍, ഈ ചെറുപ്പക്കാരനെ കൊണ്ട് തോറ്റു എന്ന കമന്റുകളോടെയാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

കുടുംബത്തോടൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടി ഇന്നലെ ജന്‍മദിനം ആഘോഷിച്ചത്. കേക്ക് മുറിക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. “ഈ കേക്ക് നിങ്ങള്‍ക്കൊപ്പം പങ്കു വെയ്ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാശിക്കുന്നു” എന്ന ക്യാപ്ഷനോടെയാണ് കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മലയാളികള്‍ ഒന്നടങ്കം പ്രിയ താരത്തിന് ആശംസകള്‍ അറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

മമ്മൂട്ടിക്കായി മകൾ സുറുമി സമ്മാനിച്ച കേക്കിലുമുണ്ടായിരുന്നു ചില പ്രത്യേകതകൾ

0
Spread the love

മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ജന്മദിന ആശംസകൾ നേരുന്ന തിരക്കിലാണ് മലയാളികൾ. വാപ്പച്ചിക്ക് സ്‍നേഹചുംബനം നൽകുന്ന ചിത്രമാണ് ദുൽഖർ സൽമാൻ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മകൾ സുറുമിയാകട്ടെ വാപ്പച്ചിക്കായി ഒരു സ്പെഷ്യൽ കേക്ക് തന്നെ ചെയ്യിപ്പിക്കുകയായിരുന്നു.

നീല നിറത്തിലുള്ള മനോഹരമായ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി തന്നെ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കേക്കിലുമുണ്ട് ചില പ്രത്യേകതകൾ. മരങ്ങളും ചെടികളും നടാനും അവയിൽ പഴങ്ങൾ വരുന്നത് കാണാനും ഏറേ ഇഷ്ടമുള്ള മമ്മൂട്ടിക്ക് മകൾ സമ്മാനിച്ച ഈ കേക്കും ഇഷ്ടമാകുമെന്ന് ഉറപ്പാണ്.

മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ജന്മദിന ആശംസകൾ നേരുന്ന തിരക്കിലാണ് മലയാളികൾ. വാപ്പച്ചിക്ക് സ്‍നേഹചുംബനം നൽകുന്ന ചിത്രമാണ് ദുൽഖർ സൽമാൻ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മകൾ സുറുമിയാകട്ടെ വാപ്പച്ചിക്കായി ഒരു സ്പെഷ്യൽ കേക്ക് തന്നെ ചെയ്യിപ്പിക്കുകയായിരുന്നു.

കാരണം വാപ്പച്ചിക്കായി പിറന്നാൾ കേക്കിലും അദ്ദേഹത്തിന് ഇഷ്ടമുള്ള ചെടികളും പഴങ്ങളും പ്രത്യേകം പറഞ്ഞ് ഡിസൈൻ ചെയ്യിപ്പിക്കുകയായിരുന്നു സുറുമി.മൂന്ന് മണിക്കൂർ കൊണ്ടാണ് ഈ ഫ്രൂട്ട് കേക്ക് തയ്യാറാക്കിയത് എന്ന് കൊച്ചിയിലെ ‘indulgence’ എന്ന കേക്ക് ബേക്കേഴ്സ് പറയുന്നു. മരവും ഓറഞ്ചും സ്ട്രോബറിയുമൊക്കെ കേക്കിൽ കാണാം. സുറുമിയുടെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിലൊരു കേക്ക് ചെയ്തതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെ ഇവർ വ്യക്തമാക്കി.

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി

0
Spread the love

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മകന്‍ എസ് പി ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. എന്നാല്‍, ആരോഗ്യനിലയില്‍ നല്ല മാറ്റമുണ്ടെന്നും ചരണ്‍ അറിയിച്ചു. വെന്റിലേറ്ററിലാണെങ്കിലും എസ്പിബി മയക്കത്തില്‍ അല്ല. അദ്ദേഹം എഴുതുന്നുണ്ട്. ഐ പാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടെന്നും ചരണ്‍ പറഞ്ഞു.

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മകന്‍ എസ് പി ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. എന്നാല്‍, ആരോഗ്യനിലയില്‍ നല്ല മാറ്റമുണ്ടെന്നും ചരണ്‍ അറിയിച്ചു. വെന്റിലേറ്ററിലാണെങ്കിലും എസ്പിബി മയക്കത്തില്‍ അല്ല. അദ്ദേഹം എഴുതുന്നുണ്ട്. ഐ പാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടെന്നും ചരണ്‍ പറഞ്ഞു.

കട്ടന്‍ ചായയുടെ ഗുണങ്ങള്‍; ശരീര ഉന്മേഷത്തിന് അത്യുത്തമം

0
Spread the love

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാന്‍ നല്ലതാണ് കട്ടന്‍ ചായ. ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ കട്ടന്‍ ചായ വളരെ നല്ലതാണ്. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കട്ടന്‍ ചായ സഹായിക്കും.

കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന്‌ ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ്‌ തുടങ്ങിയവയ്‌ക്ക്‌ കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്‌.

കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് കൂടുമ്ബോള്‍ നിരവധി ആരോ​ഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാം. ദിവസവും രണ്ടോ മൂന്നോ കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ദിവസവും മൂന്ന് കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്ന് മിക്ക പഠനങ്ങളിലും പറയുന്നു. ദിവസവും മൂന്നോ നാലോ കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ സ്ട്രോക്ക് വളരെ എളുപ്പം നിന്ത്രിക്കാന്‍ ആകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ലോക്ക് ഡൗണ്‍കാലത്ത് ഫോണ്‍ റിംഗ് ചെയ്തു, ആ ശബ്ദം കേട്ടപ്പോഴേ വീടിന് പുറത്തേക്കോടി, മമ്മൂട്ടിയുടെ കരുതലിനെ കുറിച്ച് നിര്‍മ്മല്‍ പാലാഴി

0
Spread the love

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിക്ക് ഇന്ന് 69-ാം പിറന്നാളാണ്.സിനിമ പ്രേമികളും താരങ്ങളും ഒക്കെ നടന് ആശംസകളുമായി രംഗത്ത് എത്തുന്നുണ്ട്.ഇപ്പോള്‍ മമ്മൂട്ടിക്ക് ആശംസ അറിയിച്ച് നടന്‍ നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഏറെ ചര്‍ച്ചയാകുന്നത്.താന്‍ തിയേറ്ററില്‍ പോയി ആദ്യം കണ്ട ചിത്രം മമ്മൂട്ടിയുടേത് ആണെന്ന് നിര്‍മ്മല്‍ പാലാഴി പറയുന്നു.ഇന്ന് പേര് പറഞ്ഞാല്‍ മനസിലാകുന്ന നിലയിലേക്ക് താന്‍ എത്താന്‍ കാരണവും അദ്ദേഹമാണെന്ന് നടന്‍ കുറിപ്പില്‍ പറയുന്നു.നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം,

ജീവിതത്തില്‍ ആദ്യം തീയേറ്ററില്‍ പോയികണ്ട സിനിമ’കാര്‍ണിവെല്‍’പാലഴിയില്‍ പ്രീസീദ് തിയേറ്റര്‍ ഉദ്ഘാടനം ദിവസം തന്നെ അച്ഛന്റെ കൂടെ 6.30ന്റെ ഷോക്ക്.ആശാനേ…എന്ന് സിദ്ധിക്ക വിളിക്കുമ്പോ മമ്മുക്ക ഓടിന്ന് വില്ലന്മാരെ അടിച്ചു ഒതുക്കുമ്പോള്‍ പരിസരം മറന്ന് ആര്‍പ്പ് വിളിച്ചിരുന്നു’ഒരു നാലു നാളായ് എന്‍ന്റെയുള്ളില്‍ തീയാണ് ‘എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഇപ്പോഴും ആ പഴയ കാലം ഓര്‍മ്മയില്‍ വരും.മമ്മുക്ക പുതിയ പാന്റ് ഇട്ട് ജാഡയില്‍ വന്ന് ബൈക്കില്‍ കയറി പാന്റിന്റെ മൂഡ് കീറുന്നതും,മരണ കിണറില്‍ ബൈക്ക് ഓടിക്കുമ്പോള്‍ അറിയാവുന്ന ദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥിച്ചതും എല്ലാം ഇപ്പോഴും നിറം മങ്ങാതെ ഓര്‍മ്മയില്‍ ഉണ്ട്.ഉള്ളില്‍ ഒരു മിമിക്രി കാരന്‍ തലപൊക്കി തുടങ്ങിയപ്പോള്‍ അനുകരിക്കാന്‍ ഉള്ള സാഹസികതയും ഞാന്‍ കാണിച്ചിരുന്നു’ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ ചന്തുവിനിപ്പോള്‍ ട്യൂഷ്യന്‍ഉണ്ട്’ മിമിക്രി കേസെറ്റില്‍ നിന്ന് കേട്ട ഡയലോഗ് ആയിരുന്നു തുടക്കത്തില്‍ ചെയ്തിരുന്നത്.പിന്നീട്’മഴയെത്തും മുന്നേ എന്ന സിനിമയിലെ പാട്ടിന്റെ ഇടയിലൂടെ ഉള്ള ഡയലോഗ് ബ്രിട്ടനിലെ ഒരു സായിപ്പ് കണ്ട് പിടിച്ച പെണ്ണുങ്ങളുടെ മനസ്സറിയാനുള്ള യന്ത്രം ഹ അതിങ് വരട്ടെ നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് എന്താന് അറിയാലോ’അതിന് ശേഷം പ്രിയ സുഹൃത്ത് അബ്ദുള്‍ റഹ്മാന്‍ ഒരു പേപ്പറില്‍ എഴുതി തന്ന കിംഗ് സിനിമയിലെ കുറച്ച് ഇംഗ്ലീഷ് കൂടിയ ഡയലോഗ് എഴുതി പഠിക്കേണ്ടി വന്നത്.അങ്ങനെ അനുകരിച്ചും ആരാധിച്ചും നടന്നിരുന്ന കുട്ടിക്കാലം എല്ലാ മലയാളികളെയും പോലെ ഏട്ടാ കൂട്ടി ലാലേട്ടനെയും ഇക്ക കൂട്ടി മമുക്കയെയും നമ്മുടെ സ്വന്തം എന്ന സ്വാര്‍ത്ഥതയില്‍ സ്‌നേഹിക്കുന്നു അന്നും ഇന്നും.സിനിമ സ്വപ്നം ആയി മാറിയപ്പോള്‍ വേഷം,പരുന്ത്,സിനിമകളുടെ കോഴിക്കോട് ഉള്ള ഒരു വിധം ലൊക്കേഷനില്‍ എല്ലാം പോയിട്ടുണ്ട്.മമ്മുക്കയെ ഒന്ന് നേരില്‍ കാണാന്‍ അന്നൊന്നും പറ്റിയില്ല.വിനോദ് ഏട്ടന്‍ പരുന്ത് സിനിമയില്‍ ചെറിയ വേഷം അഭിനയിച്ചപ്പോള്‍ മൂപ്പരുടെ വീട്ടില്‍ പോയി മമ്മുക്കയുടെ കൂടെ അഭിനയിച്ച വിശേഷങ്ങള്‍ കൊതിയോടെയും കുറച്ചു അസൂയയോടെയും കേട്ടു നിന്നിട്ടുണ്ട്.ഒരുപാട് ഒരുപാട് ആഗ്രഹിച്ചത് കൊണ്ടും അതിന് വേണ്ടി പരിശ്രമിച്ചത് കൊണ്ടും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും ഒരുപാട് ഒരുപാട് ദൂരെ നിന്ന് നോക്കിയ ഒരു സാധാരണക്കാരന്‍ ആയ ഈ പാലാഴികാരനെ മമ്മുക്കക്ക് ഇപ്പോള്‍ പേര് പറഞ്ഞാല്‍ മനസ്സിലാവുന്ന ഒരു ബന്ധത്തില്‍ എത്തി.

പുത്തന്‍ പണം ലൊക്കേഷനില്‍ വച്ചു ആദ്യം കണ്ടപ്പോള്‍ ഞാന്‍ അടുത്തേക്ക് പോയി മമ്മുക്ക എന്ന് വിളിച്ചപ്പോള്‍ ഹാ നീ ഉണ്ടോടാ ഇതില് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അതിശയ പെട്ടു കാരണം മമ്മുക്കയുടെ അറിവോടെ ആണ് ഞാനും സിറാജ്ക്കയും എല്ലാം ആ പടത്തില്‍ ചെയ്തത്.എന്തെങ്കിലും വിശേഷങ്ങള്‍ ഉണ്ടെങ്കില്‍ മെസേജ് അയക്കറുണ്ട് അവിടുന്ന് കിട്ടുന്ന റീപ്ലൈ അതിന്റെ സന്തോഷം എന്തെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല.കോവിഡ് കാലത്ത് വീട്ടില്‍ റൂമില്‍ കിടന്ന് ചെറിയൊരു ഉറക്കത്തിലേക്ക് പോയ് കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ബെല്ലടിച്ചു ഉറക്കത്തിന്റെ മൂഡില്‍ ഫോണ് എടുത്ത് നോക്കിയപ്പോള്‍ മമ്മുക്ക.ഒറ്റയടിക്ക് ചാടി എണീറ്റ് പുറത്തേക്ക് ഓടി റെയ്ഞ്ച് കട്ടായി പോവാതെ ഇരിക്കാന്‍ വേണ്ടിയിട്ട്.വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു’സുഖമല്ലേ അവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ വീട്ടില്‍ അടങ്ങി ഇരിക്ക് ട്ടോ ഇനി പഴയ പോലെ വണ്ടിയെടുത്ത് കറങ്ങി എവിടേലും പോയി വീഴേണ്ട’ഇല്ല മമ്മുക്ക ഇല്ല ഇല്ല…ഫോണ്‍ കട്ടാക്കി കഴിഞ്ഞപ്പോഴും ഇല്ല മമ്മുക്ക ഇല്ല ഇല്ല ഇല്ല…തുടര്‍ന്ന് പോയി.അത്രക്കും ഉണ്ടായിരുന്നു ആ സന്തോഷം പറയാനും എഴുതാനും ഒരുപാട് ഉണ്ട് പറഞ്ഞാല്‍ തീരില്ല.അതുകൊണ്ട് വന്ന കാര്യം പറയുന്നു’ഇന്‍ഡ്യന്‍ സിനിമയുടെ മഹാനടന്‍ മലയാളത്തിന്റെ അഭിമാനം പത്മശ്രീ ഡോക്ടര്‍ ഭാരത് മമുക്കക്ക് ഈ എളിയ കലാകാരന്റെ പിറന്നാള്‍ ആശംസകള്‍.

മമ്മൂക്ക 69ന്റെ നിറവിൽ,പിറന്നാൾ ആശംസകളുമായി ആരാധകലോകം

0
Spread the love

മലയാള സിനിമയുടെ നിത്യ യൗവനം പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിക്ക് ഇന്ന് 69 വയസ്സ്. പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് പലരും അദ്ദേഹത്തെ വാഴ്ത്താറുള്ളത്. അഞ്ചു പതിറ്റാണ്ടോളമായി അഭിനയരംഗത്ത്‌ സജീവമായ അദ്ദേഹത്തിന്റെ പ്രായം തട്ടാത്ത ‘ലുക്ക്‌’ എല്ലായ്‌പ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. പതിറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന അഭിനയജീവിതത്തില്‍ മലയാള സിനിമയ്ക്ക് എന്നതിലുപരിയായി ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനകരമായ പല പ്രകടനങ്ങളും മമ്മൂട്ടിയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. മമ്മൂട്ടിയെ ഭാവിയില്‍ പഠനവിഷയം ആക്കുക തന്നെ വേണമെന്ന് മലയാളത്തിന്റെ അതുല്യ കലാകാരനായ എം ടി വാസുദേവന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ അഭിപ്രായത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന പ്രകടനമാണ് കാലങ്ങളായി മമ്മൂട്ടി കാഴ്ചവയ്ക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബര്‍ ഏഴിന് പിറന്നുവീണത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്ബ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്. ഇസ്മയില്‍-ഫാത്തിമ ദമ്ബതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയല്‍ നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍.

അഭിഭാഷകനായാണ് യോഗ്യത നേടിയെങ്കിലും രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിക്കുകയായിരുന്നു അദ്ദേഹം. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്‌. 1971 ഓഗസ്റ്റ്‌ ആറാം തീയതിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് അദ്ദേഹം എത്തിയത്.

എം ടി വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന മലയാള ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല.

കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. പിന്നീടങ്ങോട്ട് നിരവധി വേഷപ്പകര്‍ച്ചകള്‍. എന്നാല്‍ അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് മമ്മൂട്ടി എന്ന നടന്റെ സൗന്ദര്യം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts