Home Blog Page 1468

നടി വിദ്യു രാമന്റെ വിവാഹനിശ്ചയം കഴിഞ്ഞു, ഫോട്ടോകള്‍ കാണാം

0
Spread the love

തമിഴ്-തെലുങ്കു കോമഡി താരം വിദ്യു രാമന്റെ വിവാഹനിശ്ചയം കഴിഞ്ഞു. സഞ്ജയ് എന്ന് ഫിറ്റ്‌നസ് മാസ്റ്ററെയാണ് വിദ്യു വിവാഹം കഴിക്കാന്‍ പോകുന്നത്. നടി തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്.

വിദ്യു രാമന്റെ ശരീര വണ്ണം നായിക വേഷം ലഭിക്കാന്‍ തടസ്സമായിരുന്നു. ശരീര ഫിറ്റ്‌നസിനായും സെക്‌സിയാകാനും വിദ്യു കഠിനമായ പരിശ്രമങ്ങള്‍ നടത്തി. ഒടുവില്‍ ഫിറ്റ്‌നസ് ട്രെയിനറെ തന്നെ വിദ്യു വിവാഹം കഴിക്കുന്നു.

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു: പേശികള്‍ ബലപ്പെടുത്താനുള്ള ചികിത്സയിലെന്ന് മകന്‍

0
Spread the love

ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ ചരണ്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് വരെ അദ്ദേഹത്തെ മാറ്റിയിരുന്നു.ഇപ്പോള്‍ അച്ഛന്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും മകന്‍ പറയുന്നു. എസ്.പി.ബി അദേഹത്തിന്റെ പേശികള്‍ ബലപ്പെടുത്തുവാന്‍ ഫിസിയോതെറാപ്പി അടക്കമുള്ള വ്യായാമങ്ങള്‍ ചെയ്തു തുടങ്ങിയെന്നും ചരണ്‍ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടു. അദേഹത്തിന്റെ ആരോഗ്യ നിലയില്‍ പ്രകടമായ പുരോഗതിയുണ്ടെന്നും ചരണ്‍ പറയുന്നു.എസ്.പി.ബിയുടെ ഭാര്യ സാവിത്രിക്ക് കൊവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമായ ശേഷം സാവിത്രി വീട്ടിലേക്ക് മടങ്ങി. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചരണ്‍ പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാല്‍, ഓഗസ്റ്റ് 20ന് രാത്രിയോടെയാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്.

ഓണം ആഘോഷിച്ച്‌ നയന്‍താരയും വിഘ്നേഷും; ചിത്രങ്ങള്‍ വൈറല്‍

0
Spread the love

തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന് സൂചനകള്‍ ഇതിന് മുമ്ബ് നല്‍കിയിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.

കേരളത്തില്‍ ഓണം ആഘോഷിക്കുന്ന നയന്‍സിനെയും വിഘ്‌നേഷുമാണ് ചിത്രത്തില്‍ ഉള്ളത്. കൊച്ചിയിലെ നയന്‍സിന്റെ വസതിയില്‍ നിന്നുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കസവുസാരിയില്‍ അതിസുന്ദരിയാണ് നയന്‍സ്. മുണ്ടും ഷര്‍ട്ടുമായിരുന്നു വിഘ്‌നേഷിന്റെ വേഷം. ആരാധകര്‍ക്ക് ഓണാശംസകള്‍ നേരാനും വിഘ്‌നേഷ് മറന്നില്ല.

ഇപ്പോള്‍ മലയാള സിനിമയില്‍ നല്ല സ്ത്രീ കഥാപാത്രങ്ങളില്ല, മാളവിക മോഹനന്‍

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനന്‍.മലയാളത്തില്‍ കുറച്ച് ചിത്രങ്ങളില്‍ മാത്രം വേഷമിട്ട മാളവിക വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിലെ നായികയായി എത്തുകയാണ്. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് നടി. തന്റെ ബോള്‍ഡ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ നടി മലയാളത്തിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു മാധ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചില്‍.ഒരുകാലത്ത് നല്ല സ്ത്രീകഥാപാത്രങ്ങളുണ്ടായിരുന്ന മലയാളസിനിമയുടെ ഇപ്പോഴത്തെ അവസ്ഥ അതിനു വിപരീതമാണ്. നടന്മാരെ ചുറ്റി തിരിയുകയാണ് ഇന്നത്തെ മലയാളസിനിമ,ലിംഗപരമായ വേര്‍തിരിവ് മറ്റ് ഭാഷാസിനിമകളേക്കാള്‍ കൂടുതലാണ് ഇവിടെ.മലയാളസിനിമയില്‍ സമീപകാലത്ത് കഥാപാത്രത്തെ അവതരിപ്പിക്കാത്തതിന്റെ കാരണം പറയുന്നതിനിടെ നടി വെളിപ്പെടുത്തി.

‘സ്ത്രീകള്‍ക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാവണം.പാര്‍വ്വതിയുടെ ടേക്ക് ഓഫ്,ഉയരെ എന്നീ സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലയാളത്തില്‍ നല്ല സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല.മലയാളസിനിമ കൂടുതല്‍ പുരുഷകേന്ദ്രീകൃതമായിരിക്കുന്നു,മറ്റ് സിനിമാമേഖലകളേക്കാള്‍ കൂടുതല്‍ എന്നാണ് എനിക്ക് തോന്നുന്നത്.എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യവുമാണ് അത്.കാരണം മലയാളസിനിമയുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരെ കാണാം.ഉദാഹരണത്തിന് ഷീല.ഒരുപാട് നല്ല കഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്.ഷീല,ശോഭന,ഉര്‍വ്വശി,കാവ്യ മാധവന്‍,മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്. പക്ഷേ ഇപ്പോഴത്തെ മലയാളസിനിമയിലേക്ക് നോക്കിയാല്‍ അത്തരമൊരു നടിയെ കണ്ടെടുക്കാനാവില്ല.സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് അത്.അത് ദുഖകരമായ അവസ്ഥയാണ്. അതിന് മാറ്റം വരണം. വളരെ സെക്‌സിസ്റ്റും ആയിട്ടുണ്ട് മലയാളസിനിമ.’

പാര്‍വ്വതി തന്റെ അടുത്ത സുഹൃത്താണ്,ലിംഗപരമായ വേര്‍തിരിവിനെതിരെ അവരുടെ അഭിപ്രായപ്രകടനങ്ങളോടും തനിക്ക് യോജിപ്പാണ്.’എനിക്ക് പാര്‍വ്വതിയുടെ സിനിമകള്‍ ഭയങ്കര ഇഷ്ടമാണ്.അടുത്ത സുഹൃത്താണ് പാര്‍വ്വതി.നല്ല നടിയാണ് അവര്‍.സിനിമയിലെയും സമൂഹത്തിലെയും സെക്‌സിസത്തിനെതിരായ അവരുടെ അഭിപ്രായപ്രകടനങ്ങളും ഇഷ്ടമാണ്’,-മാളവിക പറഞ്ഞു.

അമ്മയുടെ അടുത്തെത്തുക, അതാണ് എത്രയോ കാലമായി എനിക്ക് ഓണം; മോഹന്‍ലാല്‍

0
Spread the love

മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ.അറുപതുവയസ്സുകഴിഞ്ഞ താരം അടുത്തിടെ ചെന്നൈയിൽ നിന്നും കേരളത്തിലേക്കെത്തിയിരുന്നു.1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി നടനാണ് മോഹൻലാൽ.മലയാളികൾ ഇത്രയധികം നെഞ്ചിലേറ്റിയ വേറൊരു താരം മലയാളത്തിലില്ല.ഇപ്പോളിതാ താരം ഓണത്തെക്കുറിച്ച് തുറന്നുപറയുകയാണ്.

അമ്മയുടെ അടുത്തെത്തുക.അതാണ് എത്രയോ കാലമായി എനിക്ക് ഓണമെന്ന് മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ.ഇലയുടെ മുന്നിലിരിക്കുമ്പോൾ വിഭവത്തെക്കാൾ നമ്മെ സന്തോഷിപ്പിക്കുന്നത് ഇടത്തും വലത്തും ഇരിക്കാനും വിളമ്പിത്തരാനും ആളുണ്ടെന്ന തോന്നലാണ്.ഓണത്തിന് ഇത്തവണയും അമ്മയുടെ അടുത്തെത്തണമെന്നായിരുന്നു ആഗ്രഹം.അതിനാൽ ചെന്നൈയിൽനിന്നു നേരത്തേയെത്തി ക്വാറന്റീനിൽ ഇരുന്നുഓണം തരുന്നത് ഒരു കൊല്ലം മുഴുവൻ മുന്നോട്ടു പോകാനുള്ള ഊർജമാണെന്നും ഈ ദുരിതകാലത്തിനിടയിലും ഓണം നമുക്കതു തരുമെന്നു പ്രത്യാശിക്കാമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ഇത്തവണ ഓണത്തിന് എത്താനാകില്ലെന്നു കരുതിയതാണ്.പക്ഷേ,അമ്മയുടെ അടുത്തെത്തി.അമ്മയുടെ അടുത്തു പോയിത്തന്നെ ഓണമുണ്ണും.എന്നാലും സാമൂഹിക അകലം പാലിക്കേണ്ട സമയമാണ്.അമ്മയുടെ പ്രായം,എന്റെ യാത്ര അങ്ങനെ പലതും ഏറെ ശ്രദ്ധിക്കേണ്ട കാലമെന്നും താരം പറയുന്നു.

വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹൻലാലിന്റെ ജനനം.മോഹൻലാൽ വിശ്വനാഥൻ നായർ എന്നാണ് യഥാർത്ഥ പേര് തിരുവനന്തപുരത്തെ എംജി കോളേജിൽ ആയിരുന്നു പഠനം.1978 ൽ പുറത്തിറങ്ങിയ തിരനോട്ടം ആയിരുന്നു മോഹൻലാൽ അഭിനയിച്ച ആദ്യ സിനിമ.സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.മോഹൻലാൽ അഭിനയിച്ച് ആദ്യമായി പുറത്തിറങ്ങിയ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു.ഇതില വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടുതുടർന്നിങ്ങോട്ട് മൂന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു.മലയാളത്തിനു പുറമേ തമിഴ്,ഹിന്ദി,തെലുങ്ക്,കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്.

രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകി.ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്‌ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ.ബാലാജിയുടെ മകൾ സുചിത്രയാണ്‌ മോഹൻലാലിന്റെ ഭാര്യ.പ്രണവ്,വിസ്‌മയ എന്നിവരാണ് മക്കൾ.പ്രണവ് മോഹൻലാലും അഭിനയ രംഗത്തുണ്ട്

ഓണം എന്ന പേരിനു പിന്നിലെ കഥ ഇങ്ങനെ

0
Spread the love

ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച്‌ പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം.

സംഘകാലത്ത് കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ബുദ്ധമതം പ്രബലമായിരുന്നു. അക്കാലത്ത് മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ഈ അവസ്ഥ തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ്. ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം. അത് ആദിരൂപം ലോപിച്ച്‌ പാലിയുടെ തന്നെ നയമനുസരിച്ച്‌ ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു. വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകൾ സ്വർണ്ണവുമായി എത്തുകയായി. അതാണ് പൊന്നിൻ ചിങ്ങമാസവും, പൊന്നോണം എന്നീ പേരുകൾക്കും പിന്നിൽ.

എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു.

സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിൽ ഉണ്ടായ വ്യത്യാസത്തിനു കാരണം.

ഓണാഘോഷത്തിന് മിഴിവേകാൻ തിരുവോണക്കൂട്ടം,അടിപൊളി വീഡിയോ കാണാം

0
Spread the love

കൊറോണ കാരണം വീടുകളിൽ മാത്രം ഒതുങ്ങിയ മലയാളിയുടെ ഓണാഘോഷത്തിന് മിഴിവേകാൻ അരുൺബാബു കെബി സംവിധാനം ചെയ്ത തിരുവോണക്കൂട്ടം എന്ന ആൽബം ശ്രദ്ധനേടുന്നു.റിലീസ് ചെയ്ത് ദിവസങ്ങൾക്കകം പതിനായിരങ്ങളാണ് വീഡിയോ ആസ്വദിച്ചത്.ദൃശ്യ ഭംഗിയും കലാമൂല്യവും ഒത്തിണങ്ങിയ ഈ കലോപാഹാരം ഒരുക്കിയിരിക്കുന്നത് തിരുവോണക്കൂട്ടം എന്ന പേരിലാണ്. ഓണം ആസ്വദിക്കാൻ സാധിക്കാത്ത ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഈ ​ഗാനം ആസ്വദിക്കുമ്പോൾ പഴയകാല ഓർമ്മകളിലേക്ക് മനസ്സ് പോകും.

മൂവി ​ഗാങ്ങ് പ്രൊഡ്കഷൻ ബാനറിൽ രമ്യ അരുണാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :റെക്സ് ജോസഫ് ലൈൻ പ്രൊഡ്യൂസർ :രാജിത സുശാന്ത് പ്രൊജക്റ്റ് ഡിസൈനർ :സംഗീത വരികൾ :അരുൺ ബാബു .കെ .ബി സംഗീതം :ജെസിൻ ജോർജ് പാടിയത് :അരുൺ ബാബു,ജെസിൻ ജോർജ് ,സിമി ആൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ :റെക്സ് ജോസഫ് പ്രൊഡക്ഷൻ കൺട്രോളർ :രേഷ്മ പുഷ്‌പാധരൻ അസ്സോസിയേറ്റ് ഡയറക്ടർ :പ്രസ്റ്റിൻ അസ്സോസിയേറ്റ് ക്യാമറ :കിരൺ അസിസ്റ്റൻറ് ഡയറക്ടർ :ലല്ലു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് :രാഹുൽ പ്രൊഡക്ഷൻ കോർഡിനറ്റർ :രാജി .വി .ബിഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി &എഡിറ്റിംഗ് :യദു ആർട്ട് :പ്രഷീദ് കോസ്റ്റ്യും :സിമി ആൻ മേക് അപ് :എൽദോ ലൊക്കേഷൻ മാനേജർ :സുനിൽ ,രതീഷ്,ശ്യാ൦ മാനേജർസ് :ഗോപി സാഗ ,അരുൺ ബാലൻ കാസ്റ്റ് :അരുൺബാബു .കെ.ബി ,ജെസിൻ ജോർജ് ,സിമി ആൻ ,ഗായത്രി ,സിസി സെൽന സണ്ണി ,നിക്കോൾ ഹന്ന ,അശ്വിൻ കൃഷ്ണ ,സാരംഗി ,സൗരംഗി ,അമൻ ,പ്രീതീഷ് കഥകളി :കലാനിലയം ശ്രീജിത് സുന്ദരൻ ,മനോജ് ഏരൂർ .ഡാൻസ് :ഭാഗ്യലക്ഷ്മി ,ധനലക്ഷ്മി തെയ്യം:ആഷിൻ പ്രഷീത് തകിൽ:പ്രഷീത് സ്പെഷ്യൽ താങ്ക്സ് :വിദ്യ വിവേക് (മനോരമ ന്യൂസ് ),അനൂപ് .കെ.ബി ,കാർത്തിക .സി.ആർ ,ഭാസി ,ശ്രീമതി ,സൗദാമിനി ,രമ്യ ,രശ്മി ,പ്രണവ്

കസവു സാരിയില്‍ സ്റ്റൈലായി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്..

0
Spread the love

കസവു സാരിയിൽ അടിപൊളി ലുക്കിൽ പ്രാർഥന ഇന്ദ്രജിത്ത്. തന്റെ കസവു സാരിയണിഞ്ഞുള്ള ചിത്രങ്ങൾ പ്രാർഥന തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

എനിക്ക് പായസം വേണം എന്ന അടിക്കുറുപ്പും നൽകിയിട്ടുണ്ട്. പ്രാർഥനയുടെ പോസ്റ്റിന് താഴെ കമന്റുമായി രഞ്ജിനി ഹരിദാസും എത്തി. ഇടയ്ക്കിടെ പാട്ടു പരീക്ഷണങ്ങളുമായി പ്രാർഥന സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. മോഹൻലാൽ എന്ന സിനിമയിലെ ലാലേട്ടാ എന്ന ഗാനം പാടികൊണ്ട് പ്രാർഥന സിനിമയിലേക്കും കാലെടുത്തുവച്ചു.പ്രാർഥനയുടെ പാട്ടുകൾ പൂർണിമയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.

പായസം കുടിച്ച്‌ കഴിഞ്ഞാൽ ചെറിയൊരു മാറ്റം ഉണ്ടാകും, ചിത്രം പങ്കുവച്ച്‌ പൃഥ്വിരാജ്

0
Spread the love

വീണ്ടും വർക്കൗട്ട് ചിത്രവുമായി പൃഥ്വിരാജ്. ഇന്നലെ താരം പങ്കുവച്ച വീഡിയോ വെെറലായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രവുമായി എത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രവും വെെറലായി മാറിയിരിക്കുകയാണ്. ചിത്രത്തിന് പൃഥ്വി നൽകിയിരിക്കുന്ന ക്യാപ്ഷനാണ് ചിത്രത്തിന്റെ ഹെെലെെറ്റ്.

പായസം കഴിച്ചതിന് ശേഷം കാണാൻ ചെറിയ മാറ്റമുണ്ടായേക്കാം എന്നാണ് പൃഥ്വി പറയുന്നത്. ചിത്രത്തിന് കമന്റുമായി താരങ്ങളുമെത്തിയിട്ടുണ്ട്. സംഗീത സംവിധായകൻ ഷാൻ റഹ്മാനും കമന്റ് ചെയ്തിട്ടുണ്ട്. ആട് ജീവിതത്തിനായി നന്നേ മെലിഞ്ഞ പൃഥ്വിരാജ് വീണ്ടും മസിൽമാനായി മാറിയിരിക്കുകയാണ്.

വെയ്റ്റ് എടുക്കുന്ന വീഡിയോയാണ് പൃഥ്വിരാജ് ഇന്നലെ പങ്കുവച്ചത്. 130 കിലോയാണ് പൃഥ്വിരാജ് ഉയർത്തുന്നത്. അഞ്ച് പ്രാവശ്യമാണ് പൃഥ്വിരാജ് ഭാരം ഉയർത്തുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതോടെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് എത്തിയത്. നേരത്തേയും പൃഥ്വിയുടെ വീഡിയോയും ചിത്രങ്ങളും വെെറലായിരുന്നു.

അതേസമയം വിമർശനങ്ങളും പൃഥ്വിയുടെ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ശരിയായ രീതിയിലല്ല പൃഥ്വി ഭാരം ഉയർത്തുന്നത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഈ രിതിയിൽ എടുത്താൽ നടുവിന് കേടാണെന്നും ചിലർ പറയുന്നു. സുരക്ഷാ ബെൽറ്റ് ധരിക്കാത്തതിനേയും ചിലർ വിമർശിക്കുന്നുണ്ട്. പൃഥ്വിയുടെ നിൽപ്പും വിമർശിപ്പിക്കപ്പെടുന്നുണ്ട്.

ഒന്നിച്ചിട്ട് അഞ്ചു വർഷം; പ്രിയതമനെ ചുംബിച്ച്‌ മുക്ത, ചിത്രം വൈറൽ

0
Spread the love

സിനിമാലോകത്ത് നിറഞ്ഞു നിൽക്കുമ്പോഴാണ് മുക്ത വിവാഹിതയാവുന്നത്. ഭർത്താവിനും മകൾക്കുമൊപ്പം ജീവിതം ആഘോഷമാക്കുകയാണ് താരമിപ്പോൾ. ഇന്ന് മുക്തയുടേയും ഭർത്താവ് റിങ്കു ടോമിയുടേയും അഞ്ചാം വിവാഹവാർഷികമാണ്. തങ്ങളുടെ സ്പെഷ്യൽ ഡേയിൽ പ്രിയതമന് പ്രണയചുംബനം നൽകുന്നതിന്റെ ചിത്രമാണ് താരംപങ്കുവെച്ചത്.

പ്രണയം പറയുന്ന കുറിപ്പിനൊപ്പമാണ് മുക്ത ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ‘ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര തുടരുന്നു. എന്റെ സ്നേഹം, എന്റെ മാത്രം. ഐ ലവ് യു, അഞ്ച് വർഷം, ഹാപ്പി വെഡ്ഡിങ് ആനിവേർസറി, ഏട്ടാ.’-മുക്ത കുറിച്ചു. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. നടി സരയു, നടൻ ബിയോൺ തുടങ്ങിയ താരങ്ങളും ആശംസ അറിയിച്ചിട്ടുണ്ട്.

റിമിടോമിയുടെ സഹോദരൻ റിങ്കുവുമായി 2015 ലാണ് മുക്ത വിവാഹിതയായത്. ഇരുവർക്കും കിയാര എന്ന മകളുമുണ്ട്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബാലതാരമായി സിനിമയിലേക്കെത്തിയതാണ് എൽസ ജോർജ്ജ് എന്ന മുക്ത. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts