Home Blog Page 22

‘ഐഡന്റിറ്റി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്; ടൊവിനോയുടെ നായികയായി തൃഷ

0
Spread the love

അജയന്റെ രണ്ടാം മോഷണമെന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രമായ ‘ഐഡന്റിറ്റി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. തെന്നിന്ത്യൻ നടി തൃഷയാണ് ചിത്രത്തിലെ നായിക.

സെവൻത് ഡേ, ഫോറൻസിക് എന്നീ ചിത്രങ്ങൾക്ക് ശേഷം അഖിൽ പോൾ – അനസ് ഖാന് എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടന്‍ വിനയ് റായിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ശ്രീകൃഷ്ണപ്പരുന്ത്, ഭ്രമരം തുടങ്ങി പതിനാലോളം സിനിമകൾ നിർമ്മിച്ച രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് ‘ഐഡന്റിറ്റി’ യുടെ നിർമാണം.

യാനിക്ക് ബെന്നാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജ് ആണ് ചിത്രത്തിന്റെ കാമറ. ചമൻ ചാക്കോയാണ്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. കേരളം,രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായാണ് ‘ഐഡന്റിറ്റി’യുടെ ചിത്രീകരണം നടന്നത്. പിആർഒ അരുണ്‍ പൂക്കാടന്‍, ഡിജിറ്റല്‍ ആന്‍റ് മാര്‍ക്കറ്റിങ് അക്ഷയ് പ്രകാശ്, അഖില്‍ വിഷ്ണു.

ധൂം സീരിസിലെ നാലാം ചിത്രം വരുന്നു; വില്ലൻ വേഷത്തിൽ സൂര്യ എത്തുമെന്ന് സൂചന

0
Spread the love

ധൂം ഫ്രാഞ്ചൈസിയിലെ നാലാം ചിത്രമായ ധൂം 4 നായി തമിഴ് നടൻ സൂര്യയെ സമീപിച്ചതായി റിപ്പോർട്ട്. ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തിനായാണ് നടനെ അണിയറപ്രവർത്തകർ സമീപിച്ചത് എന്നാണ് വിവരം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ചർച്ചകൾ നടന്നുവരുന്നതായാണ് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്. നടൻ സിനിമയിൽ വില്ലനായെത്തിയേക്കുമെന്ന റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. വിക്രം എന്ന സിനിമയിൽ സൂര്യ അവതരിപ്പിച്ച റോളക്‌സിനേക്കാൾ മികച്ച വില്ലൻ കഥാപാത്രത്തെ പ്രതീക്ഷിക്കുന്നതായാണ് പലരും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്.

ബോളിവുഡിലെ തന്നെ ഏറ്റവും അധികം ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് ധൂം സീരീസ്. 2004ലാണ് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ ധൂം റിലീസ് ചെയ്യുന്നത്. അഭിഷേക് ബച്ചൻ നായകനായെത്തിയ ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ജോൺ എബ്രഹാമായിരുന്നു. ബൈക്ക് ചെയ്‌സ് സീനുകളും ആക്ഷൻ രംഗങ്ങളും നിറഞ്ഞു നിന്ന സിനിമ വലിയ വിജയവുന്നതിന് പുറമെ ഒരു ട്രെൻഡ് സെറ്ററായി മാറി. ജോൺ എബ്രഹാമിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു ധൂം.

2006 ലാണ് ഫ്രാഞ്ചൈസിയിലെ രണ്ടാം ചിത്രമായ ധൂം 2 റിലീസ് ചെയ്യുന്നത്. അഭിഷേക് ബച്ചനൊപ്പം ഹൃത്വിക് റോഷൻ, ഐശ്വര്യ റായ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദ്യഭാഗത്തിലേത് പോലെ ഗംഭീര ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് മേക്കിങ്ങും കൊണ്ട് സമ്പന്നമായ സിനിമ ആ വർഷത്തെ ഏറ്റവും വലിയ വിജയവുമായിരുന്നു.

എട്ട് വർഷങ്ങൾക്ക് ശേഷം 2013ലാണ് ധൂം സീരിസിലെ മൂന്നാം ചിത്രം റിലീസ് ചെയ്യുന്നത്. ഇക്കുറിയും അഭിഷേക് ബച്ചൻ സിനിമയിൽ പ്രധാന വേഷത്തിൽ തന്നെയുണ്ടായിരുന്നു. ഒപ്പം ആമിർ ഖാൻ, കത്രീന കൈഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമ ബോക്സ്ഓഫീസിൽ നിന്ന് 600 കോടിയോളം രൂപയാണ് നേടിയത്.

2024ലെ ഹിറ്റ് ഹൊറർ-കോമഡി ചിത്രം; ‘സ്ത്രീ 2’ സെപ്റ്റംബർ 27ന് ഒടിടി റിലീസ്

0
Spread the love

ഈ വർഷം ബോളിവുഡ് കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ഹൊറർ-കോമഡി ചിത്രം ‘സ്ത്രീ 2’ കുതിപ്പ് തുടരുകയാണ്. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രം ഇതിനകം ആഗോളതലത്തിൽ 750 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന വാർത്തകളാണ് വരുന്നത്.

സെപ്റ്റംബർ 27 മുതൽ സ്ത്രീ 2 ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാടകയ്ക്കും സിനിമ ലഭ്യമാകും എന്നാണ് സൂചന. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് ‘സ്ത്രീ 2’ . രാജ്കുമാർ റാവുവും ശ്രദ്ധ കപൂറുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവർക്ക് പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാട്ടി, അഭിഷേക് ബാനർജി എന്നിവരാണ് സ്ത്രീ 2 വിലെ മറ്റു പ്രധാന അഭിനേതാക്കൾ.

2018ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ച കൂടിയാണ് ചിത്രം. സിനിമയിലെ അക്ഷയ് കുമാറിൻ്റെ സ്പെഷ്യൽ അപ്പിയറൻസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടൻ വരുൺ ധവാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സ്ത്രീ 2 വിന്റെ ഫൈനൽ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. ‘ദംഗൽ’, ‘ജവാൻ’, ‘പത്താൻ’ എന്നിവയാണ് ബോളിവുഡിലെ മറ്റു 1000 കോടി

ലേഡി പൃഥ്വിരാജ് എന്ന് വിളിപ്പേര്! എന്ത് ചെയ്യാം വളർത്തു ദോഷമെന്ന് നടി നിഖില വിമൽ

0
Spread the love

ചെയ്ത സിനിമകൾ മിക്കതും ഹിറ്റായി മാറിയ നടിയാണ് നിഖില വിമൽ. കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും നടി എന്നും ശ്രദ്ധേയ ആവാറുണ്ട്. തനിക്കുനേരെ വരുന്ന ചോദ്യങ്ങൾക്ക് നിഖില കൊടുക്കുന്ന കലക്കൻ മറുപടികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകളാകാറുമുണ്ട്. ഈ കാരണത്താൽ യുവാക്കൾക്കിടയിൽ ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങിയ വിളിപ്പേരുകളും നിഖിലയ്ക്ക് ചാർത്തികിട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരം കമന്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നിഖില.

“അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. ഞാൻ ഇങ്ങനെയൊക്കെ തന്നെയാണ്. എന്നെ അടുത്ത് അറിയുന്നവർക്ക് ഞാൻ പണ്ടേ ഇങ്ങനെയൊക്കെ തന്നെയാണ്. ഇപ്പോൾ കുറച്ചു കൂടി അല്ലാതെ ആൾക്കാർ വന്ന് തുടങ്ങിയപ്പോൾ ഞാൻ ഇങ്ങനെയൊക്കെ തന്നെയാണ്. പുതിയതായി പറയുന്നത് ഒന്നുമല്ല. ചെറുപ്പത്തിലെ തന്നെ എന്നെ പറ്റി ഇതുപോലെ പലപല കഥകളുണ്ട്. തർക്കുത്തരമെ ഞാൻ പറയൂ. പണ്ട് ഭാ​ഗ്യദേവത കഴിഞ്ഞപ്പോൾ സത്യൻ അങ്കിളിനെ എന്തിനോ ഫോൺ വിളിച്ചു. അദ്ദേഹം ഫോൺ എടുത്താൽ ആദ്യം പറയുന്നത് ഹലോ ഞാൻ സത്യനാണ് എന്നാണ്. ഞാൻ ഫോൺ വിളിച്ചപ്പോൾ അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ, അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ എന്നാണ് മറുപടി കൊടുത്തത്. അപ്പോൾ ഇത് ഞാൻ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നിങ്ങൾ അറിയാൻ വൈകിയത് കൊണ്ടാണ്”, എന്നാണ് നിഖില പറയുന്നത്. കഥ ഇന്നുവരെ എന്ന സിനിമയുടെ പ്രമോഷനിടെയായിരുന്നു നടിയുടെ പ്രതികരണം.

“മറ്റുള്ളവർക്ക് ആണ് ഇതൊക്കെ തഗ്ഗ് ആയിട്ട് തോന്നുന്നത്. എനിക്കത് വർത്തമാനം പറയുന്നത് പോലെയാണ്. എന്നോട് ഒരാള് പീക്ക് ചെയ്ത് സംസാരിക്കുകയാണെങ്കിൽ അതുപോലെ എനിക്ക് തിരിച്ച് സംസാരിക്കാൻ പറ്റൂ. അതെന്താണ് എന്ന് എനിക്കറിയില്ല. മീഡിയയോട് സംസാരിച്ചാണ് അങ്ങനെയായത്. ചിലർക്ക് അത് ഇഷ്ടപ്പെടും. ചിലർക്ക് അത് അഹങ്കാരമായിട്ട് തോന്നും. ഒന്നും ചെയ്യാൻ പറ്റില്ല. ഞാൻ ഇങ്ങനെ ആയിപ്പോയി. എന്ത് ചെയ്യും. വളർത്തു ദോഷം”, എന്നും രസകരമായി നിഖില പറഞ്ഞ് അവസാനിപ്പിക്കുന്നു.

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്; മലയാളത്തിൽ പുതിയ സിനിമ സംഘടന

0
Spread the love

മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവർത്തകർക്ക് നൽകി തുടങ്ങി.

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നുമാണ് വാഗ്ദാനം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളെ വേര് ഊന്നി പ്രവർത്തിക്കും, പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്. അടുത്തിടെ ഫെഫ്കയിൽ നിന്ന് രാജി വച്ച ആഷിക് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോ‍‍ര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചവരാണ് പുതിയ സംഘടനയുടെ തലപ്പത്തെന്നതും ശ്രദ്ധേയമാണ്.

ബെയ്‌ലിപ്പാലത്തിന് ഒരു കോടി, വളണ്ടിയര്‍മാരുടെ ഭക്ഷണത്തിന് 10 കോടി; ദുരിതാശ്വാസ ചെലവ് പുറത്തുവിട്ട് സര്‍ക്കാര്‍

0
Spread the love

വയനാട് ദുരന്തത്തിന്റെ ദുരിതാശ്വാസ ചെലവ് പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ 2,76,00000 രൂപ ചെലവായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ചെലവായതും ചെലവാകാനിരിക്കുന്നതുമായ കണക്കാണിതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. വളരെ കൃത്യമായി ദുരന്ത നിവാരണ നിയമപ്രകാരം കണക്കാക്കിയതാണെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത്.

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് കണക്കാക്കുന്നത്. ചൂരല്‍മലയില്‍ സ്ഥാപിച്ച ബെയ്‌ലിപ്പാലത്തിന് ഒരു കോടി രൂപയാണ് ചെലവായത്. ബെയ്‌ലി പാലത്തിനടിയില്‍ കല്ലുകള്‍ പാകിയതിന് ഒരു കോടി രൂപയായി. വളണ്ടിയര്‍മാരുടെ കിറ്റിന് 2,98,00000, വളണ്ടിയര്‍മാരുടെ ഗതാഗതത്തിന് നാല് കോടി രൂപ, വളണ്ടിയര്‍മാരുടെ ഭക്ഷണത്തിന് 10 കോടി രൂപ, വളണ്ടിയര്‍മാരുടെ താമസ സൗകര്യത്തിന് 15 കോടി രൂപ എന്നിവയാണ് ഉരുള്‍പ്പൊട്ടലില്‍ വയനാടിന് കൈത്താങ്ങായ വളണ്ടിയര്‍മാരുടെ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവായ തുകയായി രേഖപ്പെടുത്തിയത്.

ദുരിതാശ്വാസ ക്യാമ്പിലെ ജനറേറ്ററിന് ഏഴ് കോടി രൂപയും ദുരിതബാധിതരെ ഒഴിപ്പിക്കാന്‍ വാഹനം ഉപയോഗിച്ചതിന് 17 കോടി രൂപയും ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍ എന്നിവയുടെ വാടകയ്ക്ക് 15 കോടി രൂപയും ചെലവായി. ദുരന്തഭൂമിയില്‍ അടിഞ്ഞു കൂടിയ അവശിഷ്ടം നീക്കം ചെയ്യുന്നതിന് 36 കോടി രൂപയാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

ജൂലൈ 30നായിരുന്നു വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലുണ്ടായത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 231 പേരാണ് ഉരുള്‍പ്പൊട്ടലില്‍ പൊലിഞ്ഞുപോയത്. 78 പേര്‍ ഇന്നും കാണാമറയത്ത് ആണ് തന്നെയാണ്. 62 കുടുംബങ്ങള്‍ ഒരാൾ പോലുമില്ലാതെ പൂര്‍ണമായും ഇല്ലാതായി. ചാലിയാര്‍പ്പുഴയിലൂടെ കുത്തിയൊലിച്ച് പോയ നിരവധി മൃതദേഹങ്ങള് മലപ്പുറം നിലമ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. 71 പേര്‍ക്ക് പരിക്കേറ്റു. 183 വീടുകൾ ഇല്ലാതായി 145 വീടുകൾ പൂര്‍ണമായും ഉരുൾപൊട്ടലിൽ തകർന്നു.

ദിലീപിന്റെ അഭിഭാഷകൻ ആവർത്തിച്ചും ദീർഘിപ്പിച്ചും കഥകൾ മെനയുകയാണ്; സുപ്രീം കോടതിയിൽ സർക്കാർ

0
Spread the love

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. അടിസ്ഥാനമില്ലാത്ത കഥകളാണ് ദിലീപ് മെനയുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു. ദിലീപിന്റെ അഭിഭാഷകൻ ആവർത്തിച്ചും ദീർഘിപ്പിച്ചും കഥകൾ മെനയുകയാണ്. പ്രോസിക്യൂഷന്റെ തെളിവുകളെ ദുർബലമാക്കാനാണ് എട്ടാം പ്രതി ദിലീപിന്റെ ശ്രമം. പൾസർ സുനിയുടെ ജാമ്യാപേക്ഷയെ എതിർത്ത സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട്. എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകൻ വിസ്താരം നീട്ടുന്നുവെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി.

അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു എം പൗലോസിനെ വിസ്തരിച്ചത് 109 ദിവസമാണ്. കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിനെ ക്രോസ് വിസ്തരിച്ചത് 35 ദിവസവും. അതിജീവിതയെ എട്ടാംപ്രതിയുടെ അഭിഭാഷകൻ ക്രോസ് വിസ്തരിച്ചത് ഏഴ് ദിവസമാണ്. ഫൊറൻസിക് വിദഗ്ധനെ ദിലീപിന്റെ അഭിഭാഷകൻ വിസ്തരിക്കാനെടുത്തത് 21 ദിവസമാണ്. വിചാരണയ്ക്ക് കോടതിയിൽ എത്താതെ ദിലീപ് മാറി നിൽക്കുകയാണ്. ഏറ്റവും അധികം അവധി അപേക്ഷ നൽകിയത് എട്ടാംപ്രതി ദിലീപെന്നും പ്രൊസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ദിലീപിന്റെ അഭിഭാഷകന്റെ ക്രോസ് വിസ്താരം വഴി എഴുതേണ്ടി വന്നത് 2380 പേജുകളാണ്. അന്തിമ വാദത്തിനായി മാത്രം ഒരുമാസം വേണ്ടി വരുമെന്നും സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ ആറ് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു. വിചാരണ സമയത്ത് മിക്ക പ്രതികളും സ്ഥിരമായി ഹാജരാകാറില്ല. ഇവരുടെ അവധി അപേക്ഷ കോടതിയിൽ ഫയൽ ചെയ്യുന്നത് ദിലീപിന്റെ അഭിഭാഷകരാണെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. അന്തിമ വാദം കേൾക്കൽ ഒരു മാസം നീണ്ടുനിൽക്കും എന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ജാമ്യം ലഭിച്ചാൽ പൾസർ സുനി ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. പൾസർ സുനിയുടെ ജാമ്യഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

മൈനാഗപ്പള്ളി വാഹനാപകടം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയിൽ നിന്ന് പുറത്താക്കി

0
Spread the love

മൈനാഗപ്പള്ളി ആനൂർകാവിലെ വാഹനാപകടത്തിൽ പ്രതി അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാ‍ര്‍ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണ്. ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കും. സംഭവത്തിന് ശേഷം ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പിടികൂടിയത്.

ഇന്നലെ വൈകിട്ടാണ് സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും അപകടത്തിൽപ്പെട്ടത്. വളവുതിരിഞ്ഞു വന്ന കാർ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു. നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഫൗസിയ ചികിത്സയിലാണ്. നാട്ടുകാർ പിന്തുടർന്നതോടെ കാർ നിർത്തി അജ്മൽ ഓടിരക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടറെ പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു. അജ്മൽ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് നിഗമനം. ഇയാൾ ലഹരിമരുന്ന് കേസിൽ അടക്കം ഉൾപ്പെട്ടയാളാണെന്നും പൊലീസ് അറിയിച്ചു. 

വാഹനമിടിച്ച് വീണ സ്ത്രീ വണ്ടിക്ക് അടിയിൽ കിടക്കുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടും ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഇടയിലൂടെ അജ്മൽ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. കുതിച്ച് പാഞ്ഞ വാഹനം 300 മീറ്റ‍ര്‍ അകലെ വെച്ച് മറ്റൊരു വാഹനത്തെ ഇടിക്കാൻ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോൾ മതിലിടിച്ച് തകര്‍ത്തു. മുന്നോട്ട് മറ്റ് രണ്ട് വാഹനങ്ങളെയും ഇടിച്ചു. കരുനാഗപ്പളളിയിൽ  വെച്ച് പോസ്റ്റിൽ ഇടിച്ച് വാഹനം നിന്നതോടെ യുവാവും യുവതിയും പുറത്തേക്കിറങ്ങിയോടി. യുവാവ് മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. യുവതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഇവിടെവെച്ചാണ് നാട്ടുകാർ യുവതിയെ പിടികൂടിയത്.  

വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അജ്മലിനൊപ്പമുണ്ടായിരുന്നത് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു. അപകടം നടന്നതിന് പിന്നാലെ വണ്ടിയിലുണ്ടായ വനിതാ ഡോക്ടറാണ് പെട്ടന്ന് വണ്ടിയെടുക്കൂ എന്ന് ആക്രോശിച്ചതെന്നും നാട്ടുകാർ പറയുന്നു. ഒരു സുഹൃത്തിന്റെ വീട്ടിൽ മദ്യപാനം കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമികുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്നാണ് പ്രതി അജ്മലിന്റെ മൊഴി. അജമലിന് ലഹരി വസ്തു വിറ്റതിന് നേരെത്തെയും കേസുണ്ട്.  

ചിലർ അഹങ്കാരിയെന്ന് വിളിക്കും, മറ്റു ചിലർ പൃഥ്വിരാജിനെ പോലെയെന്നും; മറുപടിയുമായി സുരേഷ് ഗോപിയുടെ മകൻ

0
Spread the love

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നൊരു പേരുണ്ട്. മാധവ് സുരേഷ്. അതെ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപിയുടെ ഇളയ മകൻ. കുമ്മാട്ടിക്കളി എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളാണ് മാധവ് ഇപ്പോൾ ചർച്ചാ വിഷയം ആകാൻ കാരണം. ചോദ്യങ്ങൾക്ക് കൃത്യമായും വ്യക്തമായും മറുപടി പറഞ്ഞാണ് മാധവ് കയ്യടി നേടിയത്. ഇതിന് പിന്നാലെ അഹങ്കാരി, പൃഥ്വിരാജിനെ പോലെ എന്നൊക്കെയുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഈ പരാമർശങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാധവ്.

“നമ്മുടെ ജനറേഷനിലെ ഒരു സ്റ്റാർ തന്നെയാണ് രാജു ചേട്ടൻ(പൃഥ്വിരാജ്). അദ്ദേഹത്തെ പോലെ കാലിബറുള്ള, ഇരുപത് വർഷമായി ഇൻസ്ട്രിയിലുള്ള ഒരാളുമായി എന്നെ താതമ്യം ചെയ്യുന്നതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. അതെനിക്ക് ഒളിപ്പിച്ച് വയ്ക്കാൻ പറ്റത്തില്ല. സ്റ്റാർട്ടിം​ഗ് ലെവലിൽ നിൽക്കുന്ന എന്നെ താരതമ്യം ചെയ്യുന്നത് ഇരുപത് വർഷത്തിലധികം എക്സ്പീരിയൻസുള്ള സ്റ്റാറുമായിട്ടാണ്. അഹങ്കാരം, കോൺഫിഡൻസ് എന്ന് പറയുന്നത് എന്താണ് എന്ന് എനിക്ക് അറിയത്തില്ല. ഞാൻ ഇങ്ങനെയാണ്. എന്നെ മനുഷ്യനായാണ് ഞാൻ കാണുന്നത്. എന്തെങ്കിലും ചോദ്യം ചോദിച്ചാൽ അതിന് വ്യക്തമായി ഉത്തരം കൊടുക്കുക എന്നത് എന്റെ ഉത്തരവാദിത്വം ആണ്. അതു ഞാൻ ചെയ്യുന്നു. നമ്മൾ മനുഷ്യരാണ് ഓരോരുത്തർക്കും ഓരോ അഭിപ്രായമാണ്. ചിലർ നല്ല കുട്ടി, സ്പുടതയോടെ കാര്യങ്ങൾ പറയുന്നു എന്ന് പറയും. ചിലർ അഹങ്കാരി എന്ന് വിളിക്കും. ചിലരെന്നെ പൃഥ്വിരാജെന്നും സുരേഷ് ​ഗോപി എന്നും വിളിക്കും. ഇതൊന്നും എന്റെ കയ്യിലുള്ള കാര്യമല്ല. എനിക്ക് മാധവ് സുരേഷ് ആയിട്ടേ ജീവിക്കാൻ പറ്റൂ”, എന്നാണ് മാധവ് പറഞ്ഞത്.

റിപ്പോർട്ടർ ടിവിക്കെതിരെ ഡബ്ല്യുസിസി; വാർത്താ ആക്രമണം തടയാൻ ഇടപെടണമെന്നാവശ്യപെട്ട് മുഖ്യമന്ത്രിക്ക് പരാതി

0
Spread the love

റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തു വിട്ടത് കോടതി വിധി ലംഘിച്ചു കൊണ്ടാണെന്ന് പരാതിയിൽ പറയുന്നു. സ്വകാര്യത മാനിക്കണം എന്ന കോടതി ഉത്തരവ് ലംഘിച്ചു. റിപ്പോർട്ടർ ടി വി നടത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിൽ ഇപ്പോൾ നടക്കുന്നത് നിരുത്തരവാദപരമായ മാധ്യമ വിചാരണയാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങൾ സംശയാസ്പദമാണ്. പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്നും അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്നും പരാതിയിൽ ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts