Home Blog Page 23

റിപ്പോർട്ടർ ടിവിക്കെതിരെ ഡബ്ല്യുസിസി; വാർത്താ ആക്രമണം തടയാൻ ഇടപെടണമെന്നാവശ്യപെട്ട് മുഖ്യമന്ത്രിക്ക് പരാതി

0
Spread the love

റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തു വിട്ടത് കോടതി വിധി ലംഘിച്ചു കൊണ്ടാണെന്ന് പരാതിയിൽ പറയുന്നു. സ്വകാര്യത മാനിക്കണം എന്ന കോടതി ഉത്തരവ് ലംഘിച്ചു. റിപ്പോർട്ടർ ടി വി നടത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിൽ ഇപ്പോൾ നടക്കുന്നത് നിരുത്തരവാദപരമായ മാധ്യമ വിചാരണയാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങൾ സംശയാസ്പദമാണ്. പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്നും അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്നും പരാതിയിൽ ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് വിജയ്; പിന്നാലെ ട്രോളും വിമർശനങ്ങളും

0
Spread the love

ദളപതി എന്ന പേരിൽ തമിഴിൽ അറിയപ്പെടുന്ന നടൻ വിജയിക്ക് കോളിവുഡിലുള്ള അത്രയും തന്നെ ആരാധക പിന്തുണ മലയാളത്തിലുമുണ്ടെന്ന് പറയാം. അത്രയ്ക്ക് ആവേശത്തോടെയാണ് മലയാളികൾ വിജയിയുടെ ഓരോ റിലീസും ഏറ്റെടുക്കാറുള്ളത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഗോട്ടിനും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് മലയാളികൾ നൽകിയത്.

അതേസമയം കഴിഞ്ഞ ദിവസം മലയാളികളുടെ പ്രധാന ആഘോഷമായ ഓണത്തിന് ആശംസകൾ നേർന്ന് വിജയ് എക്‌സിൽ ഒരു പോസ്റ്റ് ഇട്ടിരുന്നതാണിപ്പോൾ തമിഴിൽ ചർച്ചയാകുന്നത്. ‘എൻ്റെ എല്ലാ മലയാളി സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ’ എന്ന് ആയിരുന്നു അദ്ദേഹം തൻ്റെ പോസ്റ്റിൽ കുറിച്ചത്.

എന്നാല്‍ പിന്നാലെ ഇതിനെതിരെ ട്രോളുകള്‍ വന്നു.തമിഴ്നാട്ടില്‍ വ്യാപകമായി ആഘോഷിക്കുന്ന വിനായക ചതുര്‍ദ്ദി, തമിഴ് പുത്താണ്ട് എന്നീ സന്ദര്‍ഭങ്ങളില്‍ വിജയ് ഇത്തരം ആശംസ നേര്‍ന്നില്ലെന്നാണ് പലരും ചൂണ്ടികാട്ടിയത്. പാര്‍ട്ടിയുടെ പേരില്‍ തമിഴ് വച്ചിട്ട് അവരുടെ ആഘോഷങ്ങള്‍ക്ക് വിജയ് പ്രധാന്യം നല്‍കുന്നില്ലെ എന്ന് ചോദിച്ചവരും ഉണ്ട്. എന്തായാലും വിജയ് ആരാധകരും കമന്‍റ് ചെയ്യുന്നുണ്ട്.

സുരേഷ് ഗോപിയുടെ മകൻ നായക വേഷത്തിലെത്തുന്ന ‘കുമ്മാട്ടിക്കളി’ സെപ്റ്റംബർ 20ന്

0
Spread the love

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായ ചിത്രം “കുമ്മാട്ടിക്കളി” സെപ്റ്റംബർ 20 മുതൽ. സൂപ്പർ ഗുഡ് ഫിലിംസിന്റെ ആർ ബി ചൗധരി നിർമ്മിക്കുന്ന ചിത്രം വിൻസെന്റ് സെൽവയാണ് സംവിധാനം ചെയ്യുന്നത്.

കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പം ലെന, റാഷിക് അജ്മൽ,ദേവിക സതീഷ്,യാമി, അനുപ്രഭ,മൈം ഗോപി, അസീസ് നെടുമങ്ങാട് ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ,ധനഞ്ജയ് പ്രേംജിത്ത്,മിഥുൻ പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു.
വള്ളുവനാടൻ സിനിമാസ് ആണ് കുമ്മാട്ടിക്കളി തീയറ്ററിൽ എത്തിക്കുന്നത്.

മലയാളത്തിലെ ഏറ്റവും ബാങ്കബിളായ നടൻ; ആസിഫ് അലിയുടെ ‘കിഷ്കിന്ധാ കാണ്ഡ’ത്തിനെ പുകഴ്ത്തി അനൂപ് മേനോൻ

0
Spread the love

ഓണം റിലീസായെത്തിയ ആസിഫ് അലിയുടെ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് വലിയ കയ്യടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പുതുമയുള്ള പ്രമേയത്തിനും, സംവിധാനത്തിനും ഛായാഗ്രഹണത്തിനും ഇതിനോടകം തന്നെ വലിയ പ്രേക്ഷക പ്രശംസയും കിട്ടിക്കഴിഞ്ഞു. ചിത്രത്തിലെ അഭിനയ മികവിന് നടൻ ആഷിക് ആസിഫ് അലിക്കും വലിയ അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് സംവിധായകനും നടനുമായ അനൂപ് മേനോൻ ചിത്രത്തെക്കുറിച്ച് നടത്തിയ പരാമർശം ശ്രദ്ധേയമാകുന്നത്. അനൂപ് മേനോൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പിൽ ചിത്രത്തിന്റെ തിരക്കഥ, സംവിധാനം, ഛായാഗ്രഹണം തുടങ്ങി സർവ മേഖലകളിലും സിനിമ മികവ് പുലർത്തിയതായി ചൂണ്ടിക്കാട്ടുന്നു.

‘എല്ലായിടത്തും മിഴിവോടെ എഴുതിയ ഒരു സിനിമ. ഏറ്റവും മികച്ച സിനിമ. പരസ്പരം മത്സരിക്കുന്ന തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും. ബാഹുലിനും ദിൻജിത്തിനും മലയാള സിനിമയുടെ ഭാവിയിലേക്ക് സ്വാഗതം.. ഒപ്പം പ്രിയപ്പെട്ട ആസിഫ്, ലെവൽ ക്രോസിനും തലവനും അഡിയോസ് അമിഗോയ്ക്കും കിഷ്‌കിന്ധാകാണ്ഡത്തിനും ശേഷം ഇന്ന് നമുക്കുള്ളതിൽ വെച്ച് ഏറ്റവും ബാങ്കബിളായ നടൻ എന്ന നിലയിൽ നിങ്ങൾ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. വിജയരാഘവൻ ചേട്ടൻ ഒരു കഥാപാത്രത്തിന്റെസൂക്ഷ്മതകൾ അസൂയാവഹമായാണ് ചെയ്തിരിക്കുന്നത്. അപർണ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ജഗദീഷേട്ടനും അശോകേട്ടനും മികവ് പുലർത്തി. അവസാനമായി, ജോബി അണ്ണാ എങ്ങനെയാണ് എല്ലാ തവണയും സ്വർണ്ണം തന്നെ അടിക്കാൻ കഴിയുന്നത്?’ അനൂപ് മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

നിർബന്ധിച്ച് പറ്റില്ല, തോന്നുവാണേൽ കഴിക്കും; വിവാഹ ചോദ്യത്തിന് നിഖിലയുടെ മാസ് മറുപടി

0
Spread the love

പൊതുവേ നടിമാരെ കയ്യിൽ കിട്ടിയാൽ മിക്ക മാധ്യമങ്ങൾക്കും ഒരേ ക്ലീഷേ ചോദ്യമാണ് ‘ എപ്പോൾ കല്യാണം?’. പ്രായത്തിനും വിദ്യാഭ്യാസത്തിനും സമ്പന്നതയ്ക്കും അപ്പുറം മനസ്സിനിണങ്ങുന്ന ആളെ കണ്ടുപിടിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ആളുകളുള്ള ഈ കാലത്ത് ഈ ചോദ്യം കേൾക്കേണ്ടി വരിക എന്നത് വലിയ നാണകേടാണ്. സെലിബ്രിറ്റികളിൽ തന്നെ സ്ത്രീകളാണ് പലപ്പോഴും ഈ ചോദ്യം നേരിടേണ്ടി വരിക.

ചെയ്ത സിനിമകൾ മിക്കതും ഹിറ്റായി മാറിയ നടിയാണ് നിഖില വിമൽ. കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും നടി എന്നും ശ്രദ്ധേയ ആവാറുണ്ട്. ഇപ്പോഴിതാ വിവാഹം എപ്പോഴെന്ന ചോദ്യത്തിന് കലക്കൻ മറുപടി കൊടുത്ത നിഖിലയുടെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.

ലവ് ഓർ അറേഞ്ച്ഡ് മാര്യേജിനോടാണോ താല്പര്യം എന്നതായിരുന്നു ചോദ്യം. ഇതിന് ‘എനിക്ക് വിവാഹത്തോട് താല്പര്യമില്ല. നോ മാര്യേജ്. എന്നെ ആർക്കും നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ പറ്റില്ല. എനിക്ക് എപ്പോഴേലും തോന്നുവാണേൽ കഴിക്കും’, എന്നായിരുന്നു നിഖില മറുപടി നൽകിയത്.

ആ തെറ്റ് ഞങ്ങൾക്ക് മനസ്സിലായി! വിവാദ വിഡിയോയിൽ വിഷമമുണ്ടെന്ന് തുറന്നു പറഞ്ഞ് ആസിഫ് അലി

0
Spread the love

കഴിഞ്ഞദിവസമാണ് നടിയും നിർമാതാവുമായ ഷീലു എബ്രഹാം യുവതാരങ്ങളായ ടോവിനോ തോമസ്, പെപ്പെ, ആസിഫ് അലി എന്നിവർക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. മൂന്നു നടന്മാർക്കും ഓണത്തിന് റിലീസ് ഉണ്ടായിരുന്നു. ഈ സിനിമകളുടെ പ്രമോഷന്റെ ഭാഗമായി മൂവരും പരസ്പരം തങ്ങളുടെ സിനിമകളെ പ്രമോട്ട് ചെയ്തുകൊണ്ട് വീഡിയോകളും ചെയ്തിരുന്നു. ഈ പ്രവർത്തി തങ്ങൾ നിർമിക്കുന്ന ‘ബാഡ് ബോയ്സ്’ എന്ന ചിത്രമടക്കമുള്ള മറ്റു ഓണം റിലീസ്സുകളെ അവഗണിച്ചു കൊണ്ടുള്ളതായിരുന്നു എന്ന് കുറ്റപ്പെടുത്തിയാണ് ഷീലു പ്രതികരിച്ചിരുന്നത്. ഇപ്പോഴിതാ വിഷയത്തിൽ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുകകയാണ് നടൻ ആസിഫ് അലി. തങ്ങളുടെ സിനിമകളുടെ പേര് പറയുന്നതിനിടയിൽ മറ്റ് സിനിമകളുടെ പേര് പറയാൻ വിട്ടു പോയതിൽ വിഷമമുണ്ടെന്നായിരുന്നു ആസിഫ് അലിയുടെ പ്രതികരണം.

ഈ വർഷം തുടക്കം മുതൽ മലയാള സിനിമയെ സംബന്ധിച്ച് ഗംഭീര തുടക്കമായിരുന്നു. എങ്കിലും പ്രതീക്ഷിക്കാതെ ഒരു ദുരന്തം ഉണ്ടായി. ഇത് തിയേറ്ററുകളെ ബാധിച്ചോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ എല്ലാ ബിസിനസുകളെയും പോലെ സിനിമയ്ക്കും ഓണം സീസൺ വളരെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ ഭാഗമായാണ് അന്ന് ആ വീഡിയോ ചെയ്തത് എന്നും, ഈയൊരു സീസൺ സജീവമാകണമെന്ന നല്ല ഉദ്ദേശം മാത്രമായിരുന്നു തങ്ങൾക്കുണ്ടായിരുന്നത് എന്നും ആസിഫ് അലി പറയുന്നു.

ഞങ്ങൾ മൂന്നുപേരും മൂന്ന് സ്ഥലങ്ങളിൽ നിൽക്കുന്ന സമയത്താണ് ഇതുപോലൊരു പ്രമോഷണൽ വീഡിയോ ചെയ്യാനുള്ള ചിന്ത വന്നതെന്നും ബാക്കിയുള്ള സിനിമകളുടെ പേര് പറയാതിരുന്നത് തെറ്റ് തന്നെയാണെന്നും ആസിഫ് അലി പറയുന്നു. മറ്റുള്ളവർ ചൂണ്ടിക്കാട്ടിയ ആ തെറ്റ് തങ്ങൾക്കും മനസ്സിലായി എന്നും എന്നാൽ വിവാദമായ പ്രമോഷൻ വീഡിയോയ്ക്ക് പിന്നിൽ തങ്ങൾക്കുണ്ടായിരുന്ന ആവേശം പ്രേക്ഷകരിലേക്കും പകരുക എന്ന ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ആസിഫലി വിശദീകരിക്കുന്നു.

നമുക്ക് മാർക്കറ്റ് ചെയ്യാനേ പറ്റൂ. ആളുകളുടെ തീരുമാനമാണ് സിനിമ കാണുക എന്നത്. ഒരു സിനിമയുടെ പേര് പറഞ്ഞില്ല എന്നതുകൊണ്ട് സിനിമയ്ക്ക് ഒരു മോശം സംഭവിക്കില്ല എന്നും ആസിഫ് അലി പറഞ്ഞു. എന്നിരുന്നാലും ഞങ്ങൾ അത് വിട്ടുപോയതിൽ വിഷമമുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

അങ്ങനെ കണ്ടാൽ അവഗണിക്കുക; ആരാധകരോട് അഭ്യർത്ഥിച്ച് നയൻതാര

0
Spread the love

തെന്നിന്ത്യൻ ലേഡീസ് സൂപ്പർസ്റ്റാർ നയൻതാരയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നയൻതാര തന്നെയാണ് വെളിപ്പെടുത്തിയത്. ആരാധകർ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായതും അപരിചിതമായതുമായ ഏതെങ്കിലും തരത്തിലുള്ള പോസ്റ്റുകൾ തന്റെ അക്കൗണ്ടിൽ നിന്നും വന്നാൽ അത് അവഗണിക്കണമെന്നും നയൻതാര ആരാധകരോട് അഭ്യർത്ഥിക്കുന്നുണ്ട്.

അതേസമയം നയൻതാര നായികയാകുന്ന പുതിയ റൊമാന്റിക് ചിത്രമാണ് ചിത്രീകരണം പുരോഗമിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്ന വിഷ്‍ണു ഇടവനാണ്. നായകനായി എത്തുന്ന കവിനാണ്.

നടൻ ജയൻ രവി ഭാര്യയെ പേടിച്ച് നാടു വിട്ടു? പ്രശ്‍നങ്ങൾ പറഞ്ഞു തീർക്കാൻ കഴിയുമായിരുന്നിട്ടും ഒന്നും ചെയ്യാതെ ഖുശ്‌ബു

0
Spread the love

നടൻ ജയൻ രവി വിവാഹമോചിതനാകാൻ പോകുന്നു എന്ന വിവരം വലിയ വാർത്താ പ്രാധാന്യം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ നേടിയിരുന്നു. പ്രസിദ്ധനായ ഒരു നടൻ വിവാഹ ബന്ധം വേർപെടുത്താൻ ഒരുങ്ങുന്നു എന്നതിനാൽ ആയിരുന്നില്ല വാർത്താ മാധ്യമങ്ങൾ ഏറ്റെടുത്തത്, മറിച്ച് തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തിന് ഒരുങ്ങിയതെന്ന ജയം രവിയുടെ ഭാര്യ ആരതിയുടെ വാക്കുകൾ പുറത്തു വന്നതോടെയാണ്.

പത്രക്കുറിപ്പിലൂടെയാണ് 15വർഷം നീണ്ട തങ്ങളുടെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ജയം രവി വ്യക്തമാക്കിയത്. എന്നാൽ പത്രക്കുറിപ്പ് പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് വ്യക്തമാക്കി ഭാര്യയും രംഗത്ത് വന്നിരുന്നു. വിഷയത്തിൽ പലതവണ ജയൻ രവിയുമായി തുറന്നു സംസാരിക്കാൻ ശ്രമിച്ചു എങ്കിലും അവസരം നൽകിയിരുന്നില്ല എന്നും ആരതി തുറന്നുപറയുന്നു. എന്തായാലും ഏറെ വിവാദമായ വിവാഹമോചന പ്രഖ്യാപനത്തിൽ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് തമിഴ്എന്‍റർടൈൻമെന്റ് ജേണലിസ്റ്റ് അനന്തനിപ്പോൾ.

ജയൻ രവിയുടെ പുതിയ ചിത്രം ബ്രദർ ദീപാവലിക്ക് റിലീസ് ചെയ്യാനിരിക്കുകയാണ്. ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് പ്രമോഷൻ ചെയ്യേണ്ടതുണ്ട്. റിലീസിന് മുൻപ് ഓഡിയോ ലോഞ്ച് മറ്റ് ഇവന്റുകളും നടത്തണം. എന്നാൽ ഇതിലൊന്നും പെടാതെ ജയൻ രവി മാറിനിൽക്കുകയാണെന്നും ഇങ്ങനെ പോയാൽ വൈകാതെ നടൻ പ്രശാന്തിന്റെ സ്ഥിതി ജയം രവിക്കും സംഭവിക്കും എന്നും അനന്തൻ കുറ്റപ്പെടുത്തുന്നു.

ആരതി ജയൻ രവിയോട് സംസാരിക്കാൻ ശ്രമിച്ചുവെന്നും നടന്റെ വീട്ടിലും പോയി ബന്ധപ്പെട്ടെന്നും എന്നാൽ നടൻ വീടുവിട്ടുപോയ സ്ഥിതിയാണുള്ളതെന്നും പരസ്പരം സംസാരിച്ചു പരിഹരിക്കേണ്ട വിഷയത്തിൽ നടൻ അതിന് തയ്യാറാവുന്നില്ല എന്നും അനന്തൻ കുറ്റപ്പെടുത്തുന്നു. ആരതിയുടെയും ജയം രവിയുടെയും ബന്ധത്തിന് ആധാരം ആയത് ഒരു സിംഗപ്പൂർ യാത്രയാണെന്നും ഇരുവരുടെയും വിവാഹത്തിന് കാരണമായത് നടി ഖുശ്ഭുവാണെന്നും അനന്തൻ പറയുന്നു. അതുകൊണ്ടുതന്നെ തിരുവനരും തമ്മിലുള്ള പ്രശ്നങ്ങളിൽ സ്വാതന്ത്രത്തോടെ ഇടപെടാൻ കഴിയുക നടിക്കാണെന്നും എന്നാൽ ഇവർ മാറിനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല എന്നും അനന്തൻ പറയുന്നു. അതേസമയം നടൻ പ്രശാന്തിന്റെ സ്ഥിതി തന്നെ ജയം രവിക്കും വരും എന്നു പറഞ്ഞതിന്റെ കാരണവും അനന്തൻ വിശദീകരിക്കുന്നുണ്ട്. പ്രശാന്ത് മികച്ച സമയത്ത് നിൽക്കുമ്പോഴാണ് വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതും കരിയറിൽ നിന്ന് മാറി നിൽക്കുന്നതെന്നും അനന്തൻ ചൂണ്ടിക്കാട്ടുന്നു.

ആരുപറഞ്ഞാലും അടുത്ത സെക്കൻഡ് പ്രതിയാക്കുകയാണ്! മാനനഷ്ടത്തിന് ആ സ്ത്രീയ്ക്കെതിരെയാണ് പരാതി നൽകേണ്ടത്: ധ്യാൻ ശ്രീനിവാസൻ

0
Spread the love

പവർ ​ഗ്രൂപ്പ് എന്നൊന്ന് ഉണ്ടെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അതിന്റെ പ്രവർത്തനങ്ങളെന്തൊക്കെയാണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്ന് ധ്യാൻ ശ്രീനിവാസൻ. ബാഡ് ബോയ്സ് എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളിലും സത്യാവസ്ഥയുണ്ട്. അവരവരുടെ അനുഭവങ്ങളായിരിക്കുമല്ലോ കമ്മിറ്റിക്ക് മുമ്പാകെ മൊഴി കൊടുത്തിട്ടുണ്ടാവുകയെന്നും താരം പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് വിയോജിപ്പുകൾ വന്ന ചില കാര്യങ്ങളിലൊന്നായിരുന്നു പവർ ​ഗ്രൂപ്പെന്ന് ധ്യാൻ ശ്രീനിവാസൻ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. തന്റെ അറിവിൽ അങ്ങനെയൊന്നില്ലെന്നും ധ്യാൻ വ്യക്തമാക്കി.

ഇവിടെ സ്വജന പക്ഷപാതമുണ്ട്. ഉദാഹരണത്തിന് വിനീത് ശ്രീനിവാസന് ഒരു ​ഗ്രൂപ്പുണ്ട്. ആഷിഖ് അബുവിന് വേറൊരു ​ഗ്രൂപ്പുണ്ട്. എന്തൊക്കെ പറഞ്ഞാലും അങ്ങനെയൊന്നുണ്ട്. അതിന്റെ മുകളിൽ പവർ ​ഗ്രൂപ്പുണ്ട് എന്നൊന്നും വിശ്വസിക്കാൻ പറ്റുന്ന കാര്യമല്ല. നെപ്പോ കിഡ്സിനെ വെച്ച് വിനീത് ശ്രീനിവാസൻ ചെയ്ത ചിത്രമാണ് വർഷങ്ങൾക്കുശേഷം. ആ രീതിയിൽ നോക്കുമ്പോൾ അദ്ദേഹം വേറെ ​ഗ്രൂപ്പ് ആണ്. ​ഗ്രൂപ്പിസം എന്നുമുണ്ട്. അപ്പോഴും എന്താണ് പവർ ​ഗ്രൂപ്പെന്ന് മനസിലാവുന്നില്ലെന്നും ധ്യാൻ പറഞ്ഞു.

നിവിൻ പോളിക്കെതിരെ യുവതി നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ടും ധ്യാൻ ശ്രീനിവാസൻ സംസാരിച്ചു. “മാനനഷ്ടത്തിന് ആ സ്ത്രീയ്ക്കെതിരെയാണ് പരാതി നൽകേണ്ടത്. നിവിനെക്കുറിച്ച് തുടക്കംമുതലേ പരസ്പര വിരുദ്ധമായ കാര്യമാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്. ആ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കേൾക്കുന്ന ആർക്കും മനസിലാവും. ശരിക്കും മോശം അനുഭവം നേരിടേണ്ടിവന്ന സ്ത്രീകളുടെ പരാതികൾക്കാണ് ഇതുപോലുള്ള വ്യാജ ആരോപണങ്ങൾ കാരണം വിശ്വാസ്യത നഷ്ടപ്പെടുന്നത്. എല്ലാവരും ശരിയാണെന്ന് നമുക്ക് പറയാൻപറ്റില്ലല്ലോ. ഇതെല്ലാം കേൾക്കുന്ന എല്ലാവർക്കും ആശയക്കുഴപ്പമുണ്ടാകും.” ധ്യാൻ ചൂണ്ടിക്കാട്ടി.

തനിക്ക് ഒരു മോശം അനുഭവമുണ്ടെന്നുപറഞ്ഞ് ഒരു പെൺകുട്ടി വന്നാൽ ഉടനെ കേസെടുക്കേണ്ട സാഹചര്യമുണ്ടിവിടെ. ആരുപറഞ്ഞാലും അടുത്ത സെക്കൻഡ് പ്രതിയാക്കുകയാണ്. പക്ഷേ കൃത്യമായി തെളിവില്ലെങ്കിൽ ഇതൊന്നും നിലനിൽക്കില്ലെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

‘മിന്നൽ മുരളി’ യൂണിവേഴ്സിന് കോടതി വിലക്ക്; ധ്യാൻ ശ്രീനിവാസന്റെ ‘ഡിറ്റക്ടീവ് ഉജ്വലൻ’ പ്രതിസന്ധിയിൽ

0
Spread the love


കൊച്ചി: ടൊവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’യിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ‘മിന്നൽ മുരളി യൂണിവേഴ്‌സിൽ’ സിനിമ ചെയ്യുന്നതിന് കോടതി വിലക്ക്.’മിന്നൽ മുരളി’യിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകൾ, ഗ്രാഫിക് നോവലുകൾ, സ്പിൻ-ഓഫ് സിനിമകൾ എന്നിവയുടെ നിർമാണത്തിനാണ് വിലക്ക്. ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘ഡിറ്റക്ടീവ് ഉജ്വലൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതി ഇടപെടൽ.

മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിന് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ ഒരുങ്ങുന്ന ചിത്രമാണ് ഡിറ്റക്ടീവ് ഉജ്വലൻ. മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ സമർപ്പിച്ച പരാതിയിന്മേലാണ് എറണാകുളം ജില്ലാ കോടതിയുടെ നടപടി. ‘ഡിറ്റക്ടീവ് ഉജ്വലന്റെ നിർമാതാക്കളായ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന് പകർപ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിർദേശം നൽകി.

ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ‘മിന്നൽ മുരളി’ സിനിമയെ സംബന്ധിച്ച കോപ്പി റൈറ്റ് പോളിസികൾ ലംഘിക്കപെടാൻ പാടില്ലെന്നാണ് അറിയിപ്പിൽ പറയുന്നത്. ‘ഡിറ്റക്ടീവ് ഉജ്വലന്റെ’ നിർമ്മാതാവായ സോഫിയ പോൾ, നെറ്റ്ഫ്ലിക്സ് ഇന്ത്യ, അമർ ചിത്രകഥ, സ്പിരിറ്റ് മീഡിയ, സിനിമയുടെ സംവിധായകരായ ഇന്ദ്രനീൽ ഗോപികൃഷ്ണൻ, രാഹുൽ ജി എന്നിവർക്കാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് ‘ഡിക്ടറ്റീവ് ഉജ്വലൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മിന്നൽ മുരളിയിലെ സ്ഥലങ്ങൾക്കും കഥാപാത്രങ്ങൾക്കും ടീസറിൽ റഫറൻസുകളുണ്ടായിരുന്നു. ടീസർ പുറത്തുവന്നതിന് പിന്നാലെ മിന്നൽ മുരളി’ യൂണിവേഴ്‌സിൽ ഉൾപ്പെട്ട സിനിമയാണ് ധ്യാൻ ശ്രീനിവാസൻ ചിത്രം എന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയും ചൂടുപിടിച്ചു.

ഇന്ദ്രനീൽ ഗോപികൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് ‘ഡിക്ടറ്റീവ് ഉജ്വലൻ’ സംവിധാനം ചെയ്യുന്നത്. വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts