Home Blog Page 25

അങ്ങനെയങ്ങ് പോകാൻ വരട്ടെ!! ദളപതി 69ലൂടെ വിജയ്ക്ക് ഉഗ്രൻ യാത്രയയപ്പ് നൽകാനൊരുങ്ങി കോളിവുഡ്

0
Spread the love

പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ വിജയ് സിനിമാ അഭിനയത്തിന് വിരാമമിടാന്‍ പോകുകയാണ് എന്ന വാര്‍ത്ത ഞെട്ടലോടെയാണ് വിജയ് ആരാധകർ ഏറ്റുവാങ്ങിയത്. ദളപതി 69 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തോടെ സിനിമാ കരിയറിന് വിജയ് ഫുൾ സ്റ്റോപ്പ് ഇടുകയാണ്. എച്ച് വിനോദ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി വരുന്ന ഓരോ അപ്ഡേറ്റുകളെയും ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ ദളപതി 69 ലൂടെ വിജയ്ക്ക് ഗംഭീര ഫെയർവെല്ലാണ് കോളിവുഡ് നൽകാൻ ഒരുങ്ങുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്.വിജയ്‌യുടെ പടത്തിന് സംഗീതമൊരുക്കുന്നത് അനിരുധ് രവിചന്ദറാണെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. എഡിറ്റിംഗ് പ്രദീപ് ഇ രാഗവ് നിർവഹിക്കും. സ്റ്റാർ, കോമാളി, ലവ് ടു ഡേ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിംഗ് ഇദ്ദേഹമായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം സത്യൻ സൂര്യനാണെന്നും പറയപ്പെടുന്നു. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കാം.

ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇ പി; യെച്ചൂരിയെ അവസാനമായി കാണാന്‍ ഡല്‍ഹിക്ക് പോയത് ഇന്‍ഡിഗോ വിമാനത്തിൽ

0
Spread the love

ഇന്‍ഡിഗോ വിമാന ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണാന്‍ ഇ പി ഡല്‍ഹിക്ക് തിരിച്ചത് ഇന്‍ഡിഗോ വിമാനത്തിലാണ്. ഇന്നലെ രാത്രി കരിപ്പൂരില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് ജയരാജന്‍ ഡല്‍ഹിക്ക് പോയത്.

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇ പിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാന യാത്ര ഇപി ബഹിഷ്‌കരിച്ചത്.2022 ജൂണ്‍ 13 നാണ് ബഹിഷ്‌കരണത്തിന് അടിസ്ഥാനമായ സംഭവം നടന്നത്.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ വന്ന മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് വിവാദത്തിനിടെയായിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ ഇന്‍ഡിഗോ അന്വേഷണം നടത്തുകയും ഇപിക്ക് മൂന്ന് ആഴ്ച്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.പിന്നാലെയാണ് ഇന്‍ഡിഗോ വിമാനത്തിലെ യാത്ര ഇ പി അവസാനിപ്പിച്ചത്. പിന്നീട് പല തവണ ഇന്‍ഡിഗോ അധികൃതര്‍ ഇ പിയെ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നെങ്കിലും ഇ പി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

ദീപിക പദുക്കോണിനെയും കുഞ്ഞിനേയും സന്ദര്‍ശിച്ച് ഷാരൂഖ് ഖാന്‍

0
Spread the love

ആദ്യ കുഞ്ഞിന് ജന്മം നൽകിയ ദീപിക പദുക്കോണിനെ സന്ദര്‍ശിച്ച് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍. സെപ്റ്റംബർ 12 ന് രാത്രി വൈകിയാണ് മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ ഷാരൂഖ് എത്തിയത്. 2024 സെപ്റ്റംബർ 8 നാണ് ദീപിക ഒരു പെൺകുഞ്ഞിന് ജന്മം നല്‍കിയത്.ഷാരൂഖ് ഖാൻ തന്‍റെ വെള്ള റോൾസ് റോയ്‌സിൽ ആശുപത്രിയില്‍ എത്തുന്ന ഒരു വീഡിയോ ഓൺലൈനിൽ വൈറലായിട്ടുണ്ട്. ദീപികയുടെയും രൺവീറിന്‍റെയും മകളെ സന്ദര്‍ശിക്കാന്‍ ബോളിവുഡിലെ വന്‍ താരങ്ങള്‍ എത്തുന്നതിന് ഭാഗമാണ് ഷാരൂഖിന്‍റെ സന്ദര്‍ശനം എന്നാണ് ബോളിവുഡ് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നവജാതശിശുവിന് ആശംസകളുമായി ദമ്പതികളെ ആദ്യം സന്ദർശിച്ച പ്രധാന വ്യക്തി വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയാണ്. സെപ്തംബർ 7ന് വൈകുന്നേരത്തോടെ ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഗണേശ ചതുര്‍‌ത്ഥിക്ക് മുന്നോടിയായി മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ അനുഗ്രഹം തേടി രൺവീർ സിങ്ങും ഭാര്യ ദീപിക പദുക്കോണും എത്തിയിരുന്നു. എന്നാല്‍ ദീപിക താലിമാല ധരിക്കാതെ എത്തിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരുന്നു

ഒരു ബിഗ് ബോസ് എപ്പിസോഡിന് 70 ലക്ഷമോ?!! മോഹന്‍ലാല്‍, കമല്‍ ഹാസന്‍, വിജയ് സേതുപതി എന്നിവരുടെ പ്രതിഫല കണക്ക് ഇതാ..

0
Spread the love

ബിഗ് ബോസിന്‍റെ പുതിയ സീസണുകൾ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ആരംഭിക്കാന്‍ ഇരിക്കുകയാണ്. ബിഗ് ബോസ് തമിഴ് പതിപ്പ് എട്ടാം സീസണ്‍ ആരംഭിക്കാന്‍ ഇരിക്കുകയാണ്. ഒക്ടോബർ ആദ്യവാരം വിജയ് ടിവിയിലും ഡിസ്നി + ഹോട്ട്‌സ്റ്റാറിലും പുതിയ സീസണ്‍ പ്രീമിയർ ചെയ്യും. ആദ്യ ഏഴു സീസണിലും ഷോ അവതരിപ്പിച്ച ഉലഗനായയകന്‍ കമല്‍ഹാസന്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ബിഗ് ബോസ് തമിഴിവെ ഇത്തവണത്തെ ഹോസ്റ്റിംഗ് ചുമതലകൾ ഏറ്റെടുത്തിരിക്കുന്നത്.

വിജയ് സേതുപതിയുടെ പ്രമോയും പുറത്ത് വന്നിട്ടുണ്ട്. ബിഗ് ബോസ് ഷോ അവതാരകനാകുവാന്‍ നാട്ടുകാരില്‍ നിന്നും അടവുകള്‍ പഠിക്കുന്ന വിജയ് സേതുപതിയാണ് പ്രമോയില്‍ ഉള്ളത്. ഷോ അവതരണത്തിനായി കാറില്‍ പോകുമ്പോള്‍ നാട്ടില്‍ ഇറങ്ങി നടന്നാല്‍ കുറേ ഉപദേശം ലഭിക്കും എന്ന് ഡ്രൈവര്‍ പറയുന്നതും. അത് അനുസരിച്ച് പച്ചക്കറി മാര്‍ക്കറ്റ്, ബസ്, സലൂണ്‍ തുടങ്ങിയ ഇടങ്ങളില്‍ എല്ലാം പോയി വിജയ് സേതുപതി ഉപദേശം സ്വീകരിക്കുന്നതാണ് പ്രമോ വീഡിയോയില്‍ ഉള്ളത്. ‘ഇത്തവണ ആളും പുതിയത്, കളിയും പുതിയത്’ എന്നാണ് ഇത്തവണത്തെ ഷോയുടെ ടാഗ് ലൈന്‍.

അതേ സമയം വിജയ് സേതുപതിയുടെ ഷോ ഹോസ്റ്റായുള്ള പ്രതിഫലവും ചര്‍ച്ചയാകുന്നുണ്ട്. കഴിഞ്ഞ സീസണിൽ, ബിഗ് ബോസ് തമിഴ് 7 ൻ്റെ അവതാരകനായി കമൽ ഹാസന് 130 കോടി രൂപ പ്രതിഫലം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. സീസൺ 8 നായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, ഈ സീസണിലെ വിജയ് സേതുപതിയുടെ പ്രതിഫലം 60 കോടി രൂപയാണ്.

അതേസമയം 70 ലക്ഷത്തോളം ഒരു എപ്പിസോഡിന് മലയാളം ബിഗ് ബോസ് അവതരണത്തിന് നടന്‍ മോഹന്‍ലാല്‍ വാങ്ങിയിട്ടുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കമലിനെക്കാള്‍ പ്രതിഫലം കുറവാണെങ്കിലും, ഇത് ഇപ്പോഴും ഒരു വലിയ തുക തന്നെയാണ്. 100 ദിവസത്തെ ഷോയുടെ വാരാന്ത്യ എപ്പിസോഡുകളിൽ മാത്രമേ സേതുപതി പ്രത്യക്ഷപ്പെടുകയുള്ളൂ.സിനിമ തിരക്കുകള്‍ കാരണമാണ് ബിഗ് ബോസ് അവതാരക സ്ഥാനത്ത് നിന്നും കമല്‍ഹാസന്‍ മാറിയത്. നേരത്തെയും റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്ത് പരിചയമുള്ള വ്യക്തിയാണ് വിജയ് സേതുപതി. മാസ്റ്റര്‍ ഷെഫ് തമിഴിന്‍റെ അവതാരകനായിരുന്നു അദ്ദേഹം. ഈ ഷോ സോണി ലീവില്‍ ലഭ്യമാണ്. ഇതിന്‍റെ അനുഭവത്തില്‍ കൂടിയാണ് മക്കള്‍ സെല്‍വന്‍ ബിഗ് ബോസ് തമിഴിലേക്ക് എത്തുന്നത്.

ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും കാണും; നിർണായക നീക്കങ്ങളുമായി അന്വേഷണ സംഘം

0
Spread the love

ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് തുടർ നീക്കങ്ങളുമായി അന്വേഷണ സംഘം. വിപുലമായ മൊഴിയെടുപ്പിനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാ​ഗമായി ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും കാണും. 4 സംഘങ്ങളായി തിരിഞ്ഞായിരിക്കും ഇവരിൽ നിന്നുള്ള മൊഴിയെടുപ്പ്. ഇത് പത്ത് ദിവസത്തിനകം പൂർത്തിയാക്കും.

ഹൈക്കോടതി നിർദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം സർക്കാർ അന്വേഷണ സംഘത്തിന് നൽകിയിരുന്നു. റിപ്പോർട്ട് പൂർണമായി പുറത്തുവിടാത്തതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഡബ്ല്യുസിസി അം​ഗങ്ങൾ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി കണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ പരാതികൾ സംബന്ധിച്ച പ്രത്യേക സംഘത്തിൻ്റെ അന്വേഷണത്തിൻ്റെ പേരിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്നും അഞ്ചംഗ പ്രതിനിധികൾ ആവശ്യപ്പെട്ടു. വനിതകൾക്ക് ലൊക്കേഷനിൽ സൗകര്യം ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി സിനിമാ മേഖലയിൽ നടപ്പാക്കാൻ നിർദ്ദേശിച്ച ശുപാർശകൾ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മലയാള സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം നടപ്പാക്കണമെന്ന് നേരത്തെ തന്നെ ഡബ്ലുസിസി ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടു വരണമെന്നും ലൈംഗികാതിക്രമങ്ങള്‍ തടയാനുളള വ്യവസ്ഥകളും കരാറിന്‍റെ ഭാഗമാക്കണമെന്നും സംഘടനയ്ക്ക് നിലപാടുണ്ട്. സിനിമ മേഖലയുടെ സമഗ്ര പുനര്‍നിര്‍മാണത്തിന് പുതിയ നിര്‍ദേശങ്ങളടങ്ങിയ പരമ്പര പ്രഖ്യാപിക്കുമെന്ന് ഡബ്ലുസിസി നേരത്തെ അറിയിച്ചിരുന്നു. ഈ പരമ്പരയിലെ ആദ്യ നിര്‍ദേശമെന്ന നിലയിലാണ് തൊഴില്‍ കരാര്‍ ആവശ്യം ഉന്നയിച്ച് നേരത്തെ ഡബ്ല്യുസിസി രംഗത്ത് വന്നത്.

‘ശ്രുതിയുടെ വേദന..ചിന്തിക്കാവുന്നതിനും അപ്പുറം’; ജെൻസന്റെ വിയോ​ഗത്തിൽ മനംനൊന്ത് മമ്മൂട്ടി

0
Spread the love

കേരളക്കരയുട മനസിനെ ഒന്നാകെ ഉലച്ച സംഭവമാണ് ജെൻസന്റെ വിയോ​ഗ വാർത്ത. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിയെ നെഞ്ചോട് ചേർത്ത ജെൻസന്റെ ജീവൻ വാഹ​നാപകടത്തിൽ പൊലിയുക ആയിരുന്നു. കണ്ണീരോടെ കേരളക്കര അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തു. ഈ അവസരത്തിൽ ജെൻസന്റെ വിയോ​ഗത്തിൽ മനംതൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. 

‘ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു..ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്. സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും’, എന്നായിരുന്നു മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. നടൻ ഫഹദ് ഫാസിലും ദുഃഖത്തിൽ പങ്കുചേർന്നു. ‘അന്ത്യകാലം വരെ നീ ഓർമിക്കപ്പെടും സഹോദര’, എന്നാണ് ഫഹദ് കുറിച്ചത്. 

‘ഒരുവാക്കിനും ഉള്‍ക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന. ഒരു കൈത്തലത്തിനും തുടയ്ക്കാനാകില്ല ആ പെണ്‍കുട്ടിയുടെ കണ്ണീര്‍. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ അവളുടെ കരംപിടിച്ച ജെന്‍സന്‍ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോള്‍ കാലമേ എന്തിനിത്ര ക്രൂരത എന്നുമാത്രം ചോദിച്ചുപോകുന്നു. ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെ…അവളെ ഏറ്റെടുക്കട്ടെ..’ എന്നാണ് നടി മഞ്ജു വാര്യര്‍ കുറിച്ചത്. 

എൻ്റെ അറിവോ സമ്മതമോ ഇല്ലാത്ത വിവാഹ മോചനം പ്രഖ്യാപനം; തുറന്നു സംസാരിക്കാൻ പലതവണ ശ്രമിച്ചിച്ചു, ജയം രവിക്കെതിരെ ഭാര്യ

0
Spread the love

നടൻ ജയം രവി കഴിഞ്ഞ ദിവസമാണ് വാർത്താക്കുറിപ്പിലൂടെ ഭാര്യ ആരതിയുമായി 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരതി.

വിവാഹ മോചനം സംബന്ധിച്ച ജയം രവിയുടെ പരസ്യപ്രഖ്യാപനം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ആരതി പറഞ്ഞു. “എൻ്റെ അറിവോ സമ്മതമോ ഇല്ലാതെ നടത്തിയ ഞങ്ങളുടെ വിവാഹ മോചനം പ്രഖ്യാപനം ഏറെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. ഇത്തരമൊരു സുപ്രധാന തീരുമാനം അര്‍ഹിക്കുന്ന ബഹുമാനത്തോടെയും സ്വകാര്യതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്നു.

കുറച്ചുകാലമായി എന്റെ ഭർത്താവുമായി എല്ലാം തുറന്നു സംസാരിക്കാൻ ഞാൻ പലതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അവസരം നിഷേധിക്കപ്പെട്ടു. കുട്ടികളെയും ഈ തീരുമാനം ഞെട്ടിച്ചു. ഇതു തികച്ചും ഏകപക്ഷിയ തീരുമാനമാണ്. ഒരിക്കലും ഞങ്ങളുടെ കുടുംബത്തിനു ഗുണം ചെയ്യില്ല.

ജയം രവിയുടെ തീരുമാനം വേദനിപ്പിച്ചെങ്കിലും പരസ്യമായി അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാനാണ് ഞാൻ ഇതുവരെ ശ്രമിച്ചത്. പക്ഷേ, എന്നെ അനാവശ്യമായി കുറ്റപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് സഹിക്കാൻ പ്രയാസമാണ്. ഒരു അമ്മയെന്ന നിലയിൽ, എൻ്റെ പ്രഥമ പരിഗണന എപ്പോഴും എൻ്റെ കുട്ടികളിലാണ്. അതുകൊണ്ടു തന്നെ ഇത്തരം സംഭവങ്ങൾ കുട്ടികളെ ബാധിക്കുന്നതിനാൽ എനിക്ക് മാറിനില്‍ക്കാന്‍ ആവില്ല.

കുട്ടികളുടെ കാര്യങ്ങളിലും, ഈ ദുഷ്കരമായ സാഹചര്യത്തിൽ അവർക്കുവേണ്ട പിന്തുണ നൽകുന്നതിലുമാണ് എന്റെ ശ്രദ്ധേ. ഞങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് കാലക്രമേണ എല്ലാവർക്കും മനസിലാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്രകാലം എനിക്ക് പിന്തുണ നൽകിയ ആരാധകർക്കും മാധ്യമങ്ങൾക്കും നന്ദി. നിങ്ങളുടെ സ്നേഹമാണ് എന്റെ ശക്തി,” ആരതി പറഞ്ഞു.

സീതാറാം യെച്ചൂരി അന്തരിച്ചു

0
Spread the love

സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി. 2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോ​ഗിതനായ യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച നടന്ന സിപിഐഎമ്മിൻ്റെ 23-ാം പാർട്ടി കോൺ​ഗ്രസിൽ മൂന്നാംവട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. സിപിഐഎമ്മിൻ്റെ 24-ാം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എന്നിവയിൽ വലിയ അവ​ഗാഹമുള്ള നേതാവായാണ് സീതാറം യെച്ചൂരി പരി​ഗണിക്കപ്പെടുന്നത്.

‘ബി ഉണ്ണികൃഷ്ണൻ തൊഴിൽ നിഷേധത്തിന് കമ്മീഷൻ പിഴയിട്ട വ്യക്തി’; സമിതിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് വിനയൻ ഹൈക്കോടതിയിലേക്ക്

0
Spread the love

സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ ഹൈക്കോടതിയെ സമീപിച്ചു. തൊഴിൽ നിഷേധത്തിന് കോമ്പറ്റീഷൻ കമ്മീഷൻ പിഴയിട്ട വ്യക്തിയെ സമിതിയിൽ ഉൾപ്പെടുത്തരുത് എന്നാണ് ആവശ്യം. അതിനിടെ, സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടെന്ന് ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. നയരൂപീകരണ സമിതിയിൽ ഉണ്ണികൃഷ്ണന്റെ പേര് ഉൾപ്പെട്ടതിൽ വിനയൻ ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉണ്ണികൃഷ്ണന്റെ നീക്കം

അമ്മയുടെ പ്രവർത്തനം തൊഴിലാളി സംഘടന രൂപത്തിലേക്ക് മാറ്റാൻ സഹായം ആവശ്യപ്പെട്ട് അമ്മയിലെ ഇരുപതോളം അംഗങ്ങൾ സമീപിച്ചതായി ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫെഫ്കയിൽ അഫിലിയേഷൻ വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ ഫെഫ്കയ്ക്ക് ഇത് സാധ്യമല്ലെന്ന കാര്യം അവരെ അറിയിച്ചതായും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെ താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവച്ചിരുന്നു. തുടര്‍ന്ന് താര സംഘടനയായ അമ്മയില്‍ ചേരിതിരിവ് രൂക്ഷമാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ജനറല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. 

അമ്മ ചാരിറ്റബിള്‍ സോസേറ്റി ആക്ട് പ്രകാരം റജിസ്ട്രര്‍ ചെയ്ത സംഘടനയാണ്. അതില്‍ നിന്ന് ഒരു വിഭാഗം അതിനെ തൊഴിലാളി സംഘടനയായി മാറ്റണം എന്ന ആവശ്യം ഉന്നയിച്ചുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ പുറത്ത് എത്തുന്നത്. നേരത്തെ അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ അടക്കം എക്സിക്യൂട്ടീവിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചിരുന്നു. എന്നാല്‍ ചില അംഗങ്ങള്‍ ഇതില്‍ എതിര്‍പ്പ് അറിയിച്ച് രംഗത്ത് എത്തിയിരുന്നു. 

വിതരണക്കാർക്ക് 13 കോടിയോളം നഷ്ടം; ഗോട്ട് ആന്ധ്രയിലും തെലങ്കാനയിലും വീണോ?

0
Spread the love

വിജയ് ചിത്രം ഗോട്ടിന് ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണം മാത്രമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. തമിഴ്‌നാട്ടിലെ കളക്ഷനെ ഈ പ്രതികരണം യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെങ്കിലും ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ഇത് സാരമായി തന്നെ ബാധിച്ചതായാണ് റിപ്പോർട്ട്. ഗോട്ട് ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് ആദ്യ ദിനങ്ങളിൽ 2.5 കോടി രൂപ മാത്രമേ കളക്റ്റ് ചെയ്തിട്ടുള്ളൂ. പിന്നീടുള്ള ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ വലിയ തോതിൽ കുറഞ്ഞതായാണ് റിപ്പോർട്ട്.

ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി ഗോട്ടിൻ്റെ വിതരണാവകാശം അവകാശം 16 കോടി രൂപയ്ക്കാണ് വിറ്റുപോയത്. സിനിമയ്ക്ക് ലഭിച്ച തണുപ്പൻ പ്രതികരണത്തിലൂടെ വിതരണക്കാർക്ക് 13 കോടിയോളം രൂപ നഷ്ടമുണ്ടാകുമെന്നാണ് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ സിനിമയുടെ കുതിപ്പിൽ കുറവൊന്നും സംഭവിച്ചിട്ടില്ല. അജിത്തിന്റെ തുനിവ് ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ ഇതിനകം ഗോട്ട് മറികടന്നു കഴിഞ്ഞു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ, ചിത്രം ഇന്ത്യയിൽ നിന്ന് 170.75 കോടി രൂപ നേടി കഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ നിന്ന് തന്നെയാണ് നേടിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.


വിജയ് ഇരട്ടവേഷത്തിലെത്തിയ സിനിമയിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts