Home Blog Page 27

പ്രഭാസും വിജയ്‍യും രജനികാന്തുമല്ല, 30000 ടിക്കറ്റുകള്‍ വിറ്റു, അഡ്വാൻസ് തുക ഞെട്ടിക്കുന്നത്, ഇത് അപൂര്‍വം

0
Spread the love

ജൂനിയര്‍ എൻടിആര്‍ വൻ ഹിറ്റ് ചിത്രങ്ങളില്‍ നിരവധി പ്രാവശ്യം നായകനായി എത്തിയിട്ടുണ്ട്. അതിനാല്‍ ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറും ഉണ്ട്. അങ്ങനെ കാത്തിരിക്കുന്ന ഒരു പുതിയ ചിത്രമാണ് ദേവര. ദേവരയ്‍ക്ക് വൻ സ്വീകാര്യതയുണ്ടെന്നാണ് അഡ്വാൻസ് കളക്ഷൻ കണക്കുകളും തെളിയിക്കുന്നത്.സംവിധാനം കൊരടാല ശിവ നിര്‍വഹിക്കുന്ന ചിത്രമാണ് ദേവര. വൻ പ്രതീക്ഷയാണ് ദേവര. ദേവരയുടെ റിലീസ് സെപ്‍തംബര്‍ 27നാണ്. ഇതിനകം അമേരിക്കയില്‍ പ്രീമിയറിന് 30000 ടിക്കറ്റുകള്‍ വിറ്റുവെന്നാണ് റിപ്പോര്‍ട്ട്. ബുക്കിംഗ് അമേരിക്കയിലെ കുറച്ച് ഷോകളിലേക്കാണ് തുടങ്ങിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. എന്നിട്ടും ഏകദേശം ദേവര ഒമ്പത് കോടിയോളം മുൻകൂറായി നേടാനായി എന്നാണ് റിപ്പോര്‍ട്ട്.

ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്,ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻരാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ട്. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൌലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകും എന്നാണ് പ്രതീക്ഷ

ആഷിഖിന്റെ റൈഫിൾ ക്ലബ്ബിൽ അനുരാഗ് കശ്യപ് ‘ദയാനന്ദ് ബാരെ’; പിറന്നാൾ ദിനത്തിൽ ക്യാരക്ടർ പോസ്റ്റർ

0
Spread the love

ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിന് ജന്മദിനാശംസകളുമായി ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ്ബ് ടീം. ചിത്രത്തിൽ ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് ആഷിഖ് അബു അവതരിപ്പിക്കുന്നത്. അനുരാഗിന്റെ ജന്മദിനത്തിൽ റൈഫിൾ ക്ലബിന്റെ ക്യാരക്ടർ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.മലയാള സിനിമയിൽ അഭിനേതാവായി അനുരാഗ് കശ്യപിന്റെ അരങ്ങേറ്റം കൂടിയാണ് റൈഫിൾ ക്ലബ്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ നിർമ്മിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

ആഷിഖ് അബുവിനോട് ചോദിച്ചു വാങ്ങിയ വേഷത്തിലൂടെയാണ് അനുരാഗ് മലയാളത്തിലെത്തുന്നത്. ചിത്രത്തിന്റെ കാസ്റ്റിങ്ങ് കോൾ പോസ്റ്ററിന് താഴെ, ‘അതിഥി വേഷത്തിനു നിങ്ങൾക്ക് മുംബൈയിൽ നിന്ന് ഒരു ഉത്തരേന്ത്യൻ നടനെ ആവശ്യമുണ്ടോ?’ എന്ന് അനുരാഗ് കശ്യപ് കമന്റ് ചെയ്തിരുന്നു. ഇതിന് ”അതെ സർജി, സ്വാഗതം” എന്നായിരുന്നു ആഷിഖ് അബു നൽകിയ മറുപടി.ഇതിനു പിന്നാലെയാണ് ചിത്രത്തിലെ വില്ലൻ റോളിലേക്ക് അനുരാഗ് കശ്യപിനെ ആഷിഖ് അബു കാസ്റ്റ് ചെയ്തത്. ദിലീഷ് നായർ, ശ്യാം പുഷ്‌കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് റെഫിൾ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സർക്കാരിന് തിരിച്ചടി; റിപ്പോർട്ട് എസ്ഐടിക്ക് കൈമാറണം, ഹൈക്കോടതി ഇടപെടൽ

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് കനത്ത പ്രഹരം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നുമാണ് സർക്കാർ മറുപടി നൽകിയത്. എന്നാൽ സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് എസ്ഐടിക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് നി‍ർദ്ദേശം.

സമ്പൂര്‍ണ്ണ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധ രേഖകളും സര്‍ക്കാര്‍ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സാമൂഹിക ഉത്തരവാദിത്തം കണക്കിലെടുത്ത് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വൈകിയതിലെ കാരണം സർക്കാർ വിശദീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറണം. റിപ്പോർട്ട് പരിശോധിച്ച് എസ്ഐടി സത്യവാങ്മൂലം നൽകണം എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ലൈംഗിക അതിക്രമക്കുറ്റം ഉള്‍പ്പടെയുള്ളവ പരിശോധിക്കണം. നടപടിയെടുക്കുന്നതില്‍ എസ്‌ഐടി തീരുമാനമെടുക്കണം. എന്ത് ചെയ്യാനാകുമെന്ന് എസ്‌ഐടി പരിശോധിക്കണം. എല്ലാവരുടെയും സ്വകാര്യത എസ്‌ഐടി മനസില്‍ സൂക്ഷിക്കണം. എസ്‌ഐടി വാര്‍ത്താ സമ്മേളനം നടത്തരുതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

സജിമോന്‍ പാറയിലിന്റെ ഹര്‍ജി കാലഹരണപ്പെട്ടുവെന്ന് നിരീക്ഷിച്ച കോടതി, നാലരക്കൊല്ലമായി റിപ്പോർട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് വാദം കേൾക്കുന്നതിനിടെ സർക്കാരിനോട് ചോദിച്ചു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിശബ്ദമായിരുന്നതെന്നും കോടതി ചോദിച്ചു. ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പാലിച്ചുവെന്നായിരുന്നു സർക്കാരിന്റെ മറുപടി. എന്നാൽ ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാറ്റിവയ്ക്കാനും, ക്രിമിനല്‍ വിഷയത്തില്‍ എന്ത് നടപടിയെടുത്തുവെന്ന് വിശദീകരിക്കാനും സർക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് ഹൈക്കോടതിയിൽ സർക്കാർ നൽകിയ വിശദീകരണം.

രഹസ്യമായി സൂക്ഷിക്കണമെന്ന് ഹേമ കമ്മിറ്റി നിര്‍ദ്ദേശിച്ചുവെന്നും സര്‍ക്കാര്‍ പറഞ്ഞു. ആരോപണങ്ങൾ അന്വേഷിക്കാൻ എസ്ഐടിയെ നിയമിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറാൻ ആവശ്യപ്പെട്ടത്.പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള നാടാണ് കേരളമെന്നും ഇത് സംസ്ഥാനത്തെ ഭൂരിപക്ഷം നേരിടുന്ന പ്രശ്‌നമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സിനിമയിലെ സ്ത്രീകള്‍ മാത്രം നേരിടുന്ന പ്രശ്‌നമല്ല. ഭരണ സംവിധാനം അടിയന്തിരമായി പ്രതികരിക്കേണ്ടതാണ്. കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്യാ വിശദീകരിക്കുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നയം വേണമെന്നും അസംഘടിത മേഖലയിലെ ലൈംഗിക ചൂഷണം അവസാനിപ്പിക്കാന്‍ നിയമ നിര്‍മ്മാണ സാധ്യത പരിശോധിക്കണ‌മെന്നും ഹൈക്കോടതി പറഞ്ഞു.റിപ്പോർട്ട് സർക്കാരിന്റെ കൈയിലായിരുന്നിട്ടും ഡിജിപിയും കുറ്റകൃത്യങ്ങളില്‍ നടപടിയെടുത്തില്ലെന്ന് ഹൈക്കോടതി ഉന്നയിക്കുന്നുണ്ട്. പ്രഥമദൃഷ്ട്യാ നിരവധി കുറ്റകൃത്യങ്ങള്‍ വെളിപ്പെടുന്നുണ്ട്. മൊഴി നല്‍കിയവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ‌ഭാവിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ശ്രമമെന്നാണ് സര്‍ക്കാര്‍ മറുപടി നൽകിയത്. കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരണം മാത്രമാണ് റിപ്പോര്‍ട്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സൈബർ കുറ്റകൃത്യങ്ങളിലെ ഇടപെടൽ; കേരള പൊലീസിന് കേന്ദ്രത്തിന്റെ പുരസ്കാരം

0
Spread the love

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്രസർക്കാരിന്റെ അം​ഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരമാണ് കേരളത്തിന് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്, ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 10 ന് ദില്ലിയിലെ വിജ്ഞാന്‍ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരള പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന് പുരസ്കാരം സമ്മാനിക്കും.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം….

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. സെപ്റ്റംബർ 10 ന് ന്യൂഡൽഹിയിലെ വിജ്ഞാന്‍ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്കാരം കൈമാറും.

സ്വാതന്ത്ര്യം ഉള്ളത്കൊണ്ട് എന്തും ചോദിക്കാം എന്നാണോ? അവതാരകനെ എയറിലാക്കി മനീഷ; സോഷ്യല്‍‌ മീഡിയയിൽ കൈയടി

0
Spread the love

ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ മത്സരാര്‍ത്ഥിയായി എത്തി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയായ ആളാണ് ഗായികയും നടിയുമായ മനീഷ കെ എസ്. ഷോയ്ക്ക് ശേഷവും വിവിധ പ്രോഗ്രാമുകളുമായി മുന്നോട്ട് പോകുന്ന മനീഷ. ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ അനാവശ്യ ചോദ്യം ചോദിച്ച ആങ്കറിന് മനീഷ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

സെല്ലുലോയ്ഡ് എന്ന യൂട്യൂബ് ചാനല്‍‌ അഭിമുഖത്തിലാണ് മനീഷയ്ക്കെതിരെ അനാവശ്യ ചോദ്യവുമായി എത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ‘ചില നടിമാരുടെ വാതിലില്‍ ചിലര്‍ മുട്ടാറുണ്ട്’ എന്ന പരാമര്‍ശത്തെ അധികരിച്ചാണ് ചോദ്യം വന്നത്.

പല പ്രോഗ്രാമിലും പങ്കെടുത്ത് നല്ല ബന്ധങ്ങൾ ചേച്ചിക്കും ഉണ്ട്. എന്നിരുന്നാലും കാലഘത്തിന് അനുസരിച്ച് ചേച്ചിക്ക് സഞ്ചരിക്കാൻ പറ്റാത്തത് കൊണ്ട് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് മുട്ടുന്ന കാലഘട്ടം ആയത് കൊണ്ട് കണക്ട് ചെയ്ത് ചോദിക്കുവാ ചേച്ചിയുടെ നിലനിൽപ്പിനും അവസരത്തിനും വേണ്ടി മുട്ടിയ വാതിൽ തുറന്ന് കൊടുത്തിട്ടുണ്ടോ? എന്നാണ് ഇപ്പോള്‍‌ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോയില്‍ അവതാരകന്‍ ചോദിക്കുന്നത്.

ഇതിന് ചുട്ട മറുപടിയാണ് മനീഷ അപ്പോള്‍ തന്നെ നല്‍കുന്നത്. എന്ത് ഊള ചോദ്യം ആടോ ചോദിക്കുന്നത്, വീട്ടിലെ അമ്മയോട് ചോദിക്കുമോ എന്നാണ് മനീഷ ചോദിക്കുന്നത്. പിന്നാലെ മുട്ടുമ്പോൾ തുറക്കുന്നത് ആണോ എക്സ്പീരിയൻസ്? ഈ ഇന്റർവ്യൂ എന്ന് പറഞ്ഞു ഇവിടെ മാധ്യമങ്ങൾ കൊണ്ട് ഇരുത്തുമ്പോൾ പ്രത്യേകിച്ച് നിനക്ക് കുറച്ച് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് കുറച്ച് കൂടുതൽ ആണ്. അത് വൈറൽ ആവാൻ ആണോ എന്നറിയില്ല, പക്ഷെ എന്നെപോലെയുള്ള ഒരു ആർട്ടിസ്റ്റിന്റെ അടുത്ത് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയല്ല എന്നും മനീഷ പറയുന്നു.
വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. പലരും ഇത്തരം ചോദ്യങ്ങളെ ഇത്തരത്തില്‍ നേരിടണം എന്നാണ് കമന്‍റില്‍ പറയുന്നത്. എന്നാല്‍ ഇത് സ്ക്രിപ്റ്റഡ് ആണെന്ന് പറയുന്നവരും സോഷ്യല്‍ മീഡിയയിലുണ്ട്. സ്ക്രിപ്റ്റഡ് ആണെങ്കിലും ഇത്തരം ചോദ്യങ്ങള്‍ തീര്‍ത്തും അനാവശ്യം എന്ന് തന്നെയാണ് പലരും തുറന്നു പറയുന്നത്.

ഓണം ആഘോഷിക്കാം കെഎസ്ആര്‍ടിസി ബജറ്റ് ഫ്രണ്ട്‌ലി ടൂര്‍ പാക്കേജുകള്‍ക്കൊപ്പം

0
Spread the love

ഓണാവധി ആഘോഷിക്കാന്‍ ബഡ്ജറ്റ് ഫ്രണ്ട്‌ലി പാക്കേജുമായി എത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. കരയിലും കായലിലും കടലിലും ആഘോഷിക്കാനുള്ള എല്ലാ വിഭവവും ഈ ഓണത്തിന് കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ജലഗതാഗത വകുപ്പുമായി ചേര്‍ന്നാണ് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ ബസ്-ബോട്ട് കോംബോ ടൂറുകള്‍ അവതരിപ്പിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ സ്‌പെഷ്യല്‍ ബസുകളില്‍ എത്തിയശേഷം ആഡംബര ബോട്ടുകളില്‍ മനോഹരമായ കായല്‍ യാത്ര ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്. മൂന്ന് മേഖലയായി തിരിച്ചാണ് ടൂര്‍ പാക്കേജ് ക്രമപ്പെടുത്തയിരിക്കുന്നത്. ആലപ്പുഴയില്‍ വേഗ -1, സീ കുട്ടനാട് എന്നീ ബോട്ടുകളിലും കൊല്ലത്ത് സീ അഷ്ടമുടി ബോട്ടിലും, എറണാകുളത്ത് ഇന്ദ്ര ബോട്ടിലും ആണ് കെഎസ്ആര്‍ടിസി ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ബോട്ടിന്റെ മുകളില്‍ ഡക്കില്‍ നിന്ന് യാത്ര ചെയ്യാന്‍ കഴിയുന്ന പ്രത്യേക പാക്കേജും ഓണാഘോഷത്തിനായി ഒരുക്കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ നിന്നായി 250 ഓളം ടൂര്‍ പാക്കേജുകള്‍ ആണ് ബജറ്റ് ടൂറിസം സെല്‍ തയ്യാറാക്കിയിട്ടുള്ളത്. വയനാട്, മൂന്നാര്‍, ഗവി, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വനയാത്രയും കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുണ്ട്.

​’ഗോട്ട്’ ആദ്യ 3 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത് 9 കോടി

0
Spread the love

തമിഴ്നാട് കഴി‍ഞ്ഞാല്‍ വിജയ്ക്ക് ഏറ്റവുമധികം ആരാധകരുള്ള സ്ഥലമാണ് കേരളം. മലയാളം സൂപ്പര്‍താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള വരവേല്‍പ്പാണ് ഇവിടെ വിജയ് ചിത്രങ്ങള്‍ക്ക് ആദ്യ ദിനം ലഭിക്കാറ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ​ഗോട്ട് (ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അഞ്ചാം തീയതി വ്യാഴാഴ്ചയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. പല കാരണങ്ങളാല്‍ പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്ന ചിത്രം മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നോ? ഇപ്പോഴിതാ ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് റിലീസ് ദിനത്തില്‍ ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 5.75 കോടി ആയിരുന്നു. രണ്ടാം ദിനമായ വെള്ളിയാഴ്ച 1.5 കോടിയും മൂന്നാം ദിനമായ ശനിയാഴ്ച 1.75 കോടിയും ചിത്രം നേടി. ഇവിടെനിന്ന് ആദ്യ മൂന്ന് ദിനങ്ങളിലെ നേട്ടം 9 കോടി. വിജയ്‍യുടെ അവസാന റിലീസ് ലിയോയുമായി തട്ടിച്ചുനോക്കാനാവില്ലെങ്കിലും മികച്ച കളക്ഷനാണ് ഇത്. 

ആദ്യദിനം 12 കോടി ആയിരുന്നു ലിയോ കേരളത്തില്‍ നിന്ന് നേടിയത്. കേരളത്തില്‍ ഒരു സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷനും ഇതുതന്നെ. അതേസമയം ചിത്രം ആദ്യദിനം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 126.32 കോടി നേടിയതായി നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് അറിയിച്ചിരുന്നു. ചിത്രം ഇതിനകം തമിഴ് സിനിമകളില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷനും നേടിയിട്ടുണ്ട്. വെങ്കട് പ്രഭു ആദ്യമായി വിജയ്‍യെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹം ഇരട്ട വേഷത്തിലാണ് എത്തിയിരിക്കുന്നത്. 

പൃഥ്വിരാജിന്റെ അല്ലിക്ക് 10 വയസ്സോ? അലംകൃതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരങ്ങൾ

0
Spread the love

മകൾ അലംകൃതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ പൃഥ്വിരാജും സുപ്രിയയും. ഇരുവരുടെയും പോസ്റ്റ് ആരാധകരും ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. മറ്റ് താരങ്ങളടക്കം നിരവധി പേർ അലംകൃതയ്ക്ക് പിറന്നാൾ ആശംസകളുമായി ഇരുവരുടെയും പോസ്റ്റിന് താഴെ എത്തിയിട്ടുമുണ്ട്.

‘ജന്മദിനാശംസകൾ സൺഷൈൻ! ഈ ലോകത്ത് വന്നിട്ട് വെറും 10 വർഷം മാത്രമെ ആയുള്ളൂ, എന്നിട്ടും ഒരു കുടുംബമെന്ന നിലയിൽ ‍ഞങ്ങൾക്ക് ഇതിനകം പല കാര്യങ്ങളിലും നീ വഴി കാട്ടിയായി. മമ്മയും ഡാഡയും നിന്നെ ഓർത്ത് വളരെ അഭിമാനിക്കുന്നു. ഡാഡയുടെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററായി നീ എന്നേക്കും നിലനിൽക്കും. വരും വർഷങ്ങളിൽ നീ കൂടുതൽ പൂത്തു വിടരുന്നതു കാണാൻ ഞാനും മമ്മയും കാത്തിരിക്കുന്നു’. പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

സ്വകാര്യ ജീവിതത്തിന് പ്രാധാന്യം നൽകുന്ന പൃഥ്വിരാജും സുപ്രിയയും വളരെ അപൂർവമായാണ് മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. അതുകൊണ്ടു തന്നെ, മകൾക്കൊപ്പമുള്ള താരകുടുംബത്തിന്റെ ചിത്രം ആരാധകർക്കിടയിൽ വളരെ പെട്ടന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.

ദീപിക പദുക്കോണിനും രൺവീർ സിംഗിനും പെൺകുഞ്ഞ്

0
Spread the love

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിനും രൺവീർ സിംഗിനും പെൺകുഞ്ഞ്. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണ് മുംബൈയിലെ റിലയൻസ് ആശുപത്രിയിൽ പിറന്നത്. സെപ്തംബർ 7ന് വൈകുന്നേരത്തോടെ ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഗണേശ ചതുര്‍‌ത്ഥിക്ക് മുന്നോടിയായി വെള്ളിയാഴ്ച മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ അനുഗ്രഹം തേടി രൺവീർ സിങ്ങും ഭാര്യ ദീപിക പദുക്കോണും എത്തിയിരുന്നു. എന്നാല്‍ ദീപിക താലിമാല ധരിക്കാതെ എത്തിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരുന്നു.

2018ലാണ് ദീപികയും രൺവീറും വിവാഹിതരായത്. ഇറ്റലിയിൽ വച്ചായിരുന്നു ആഡംബര വിവാഹം. ഈ വർഷം ഫെബ്രുവരിയിലാണ് കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ദമ്പതികൾ പ്രഖ്യാപിച്ചത്. നിറവയറോടെയായിരുന്നു വൻ ഹിറ്റായ കൽക്കിയുടെ പ്രമോഷൻ പരിപാടികൾക്ക് ദീപിക എത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ദമ്പതികൾ പുറത്ത് വിട്ട മറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങൾ വലിയ രീതിയിൽ ആരാധകർ ഏറ്റെടുത്തിരുന്നു.  

നടിയോട് ലൈംഗിക ബന്ധത്തിന് തയാറാവാൻ ആവശ്യപ്പെട്ടതിനെ ‌എതിർത്തു, പിന്നാലെ വിലക്കപ്പെട്ടു; ദുരനുഭവം തുറന്നു പറഞ്ഞ് സംവിധായക സൗമ്യ സദാനന്ദൻ

0
Spread the love

നടിക്ക് പണം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിന് തയാറാവണമെന്ന് ആവശ്യപ്പെട്ടതിനെ എതിർത്തതിന് തന്നെ സിനിമയിൽനിന്നു വിലക്കിയെന്ന് സംവിധായക സൗമ്യ സദാനന്ദൻ. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് സൗമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. ഹേമ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കിയ കാര്യങ്ങളാണ് ഇതെന്നും സൗമ്യ പങ്കുവച്ചു.

ലൈംഗിക ബന്ധത്തിന് തയാറാവണമെന്ന് ആവശ്യപ്പെട്ടത് ഒരു പവർ പേഴ്‌സൺ ആണ്. സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിർമാതാവും എഡിറ്റ് ചെയ്‌തെന്നും സൗമ്യ ആരോപിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രൊജക്ടുകളുമായി നിർമാതാക്കൾ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു.

എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയിൽനിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. പുതിയ പ്രൊജക്ടുകളുമായി വനിതാ നിർമാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സൗമ്യ പറയുന്നു. ഹേമ കമ്മിറ്റിക്ക് മുൻപിൽ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സൗമ്യ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കുഞ്ചാക്കോ ബോബൻ നായകനായ ‘മാംഗല്യം തന്തുനാനേന’ എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ 2018ലാണ് ‌ ആദ്യ സിനിമ ചെയ്തത്. അതിനു ശേഷം ഇതുവരെ തനിക്ക് അവസരങ്ങൾ ലഭിച്ചില്ല. 2019ൽ മാത്രം 10 പേരെയാണ് കണ്ടത്. അതിൽ എട്ടുപേരും എന്റെ പ്രോജക്ട് വേണ്ടെന്ന് പറഞ്ഞു. രണ്ടു വനിതാ പ്രോഡ്യുസർമാരെ സമീപിച്ചെങ്കിലും പ്രോജക്ടുമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. സൗമ്യ കുറിപ്പിൽ വ്യക്തമാക്കി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts