Home Blog Page 29

മമ്മൂട്ടിയെ ചിരിപ്പിച്ച് പിണറായി, പിറന്നാൾ ആശംസകളുമായി പോസ്റ്റ്

0
Spread the love

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊട്ടിച്ചിരിയ്ക്കുന്ന മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് പിണറായി ആശംസ നേര്‍ന്നിരിക്കുന്നത്.

സിനിമയിലെയും മറ്റ് സാമൂഹ്യ-സാംസ്കാരിക മേഖലകളിലെയും നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയെ ഉമ്മ വെയ്ക്കുന്ന ചിത്രത്തിനൊപ്പം ഹാപ്പി ബർത്ത് ഡെ ഇച്ചാക്ക എന്ന അടിക്കുറിപ്പുമായാണ് മോഹന്‍ലാല്‍ എത്തിയത്.

ഹാപ്പി ബർത്ത്‌ഡെ ഇച്ചാക്ക… മമ്മൂട്ടിക്ക് പിറന്നാൾ ഉമ്മകളുമായി മോഹൻലാൽ

0
Spread the love

മലയാള സിനിമയിലെ രണ്ട് നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹൻലാലും. ഒരേ മേഖലയിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഇരുവരും തമ്മിലുള്ള സ്‌നേഹവും സൗഹൃദവും സമാനതകൾ ഇല്ലാത്തതാണ്. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ വിളിക്കുന്ന പോലെ തന്നെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കാറുള്ളത്.

ഇപ്പോഴിതാ മമ്മൂട്ടിയുടെ 73ാം പിറന്നാളിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. മമ്മൂട്ടിയെ ഉമ്മ വെയ്ക്കുന്ന ചിത്രത്തിനൊപ്പം ഹാപ്പി ബർത്ത് ഡെ ഇച്ചാക്ക എന്ന അടിക്കുറിപ്പാണ് മോഹൻലാൽ നൽകിയിരിക്കുന്നത്.

നിരവധി പേരാണ് മോഹൻലാലിന്റെ ഈ പോസ്റ്റിന് താഴേ മമ്മൂട്ടിക്ക് ആശംസകളുമായി എത്തുന്നത്. ഫാൻസ് തമ്മിൽ അടിയാണെങ്കിലും ഇരുവരും തമ്മിൽ കട്ട സൗഹൃദമാണ് എന്ന തരത്തിലും കമന്റുകൾ വരുന്നുണ്ട്. നേരത്തെ മോഹൻലാലിന്റെ ജന്മദിനത്തിൽ രാത്രി 12 മണിക്ക് തന്നെ മമ്മൂട്ടി ആശംസകൾ അറിയിച്ചിരുന്നു.

വ്യക്തിപരമായി ഒരു ഇഷ്ടംപോലും മമ്മൂട്ടിയോട് തോന്നാറില്ല; കാരണം തുറന്നുപറഞ്ഞ് ഭാഗ്യലക്ഷ്മി

0
Spread the love

മലയാളത്തിലെ എവർഗ്രീൻ നായിക കഥാപാത്രങ്ങൾക്ക് മിക്കതിനും ശബ്ദം നൽകി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഡബ്ബിങ് ആർട്ടിസ്റ്റും നടിയും ആണ് ഭാഗ്യലക്ഷ്മി. മലയാളത്തിൽ ഏതിന് പുറമേ അന്യഭാഷ ചിത്രങ്ങളിലെയും ഒത്തിരി കഥാപാത്രങ്ങൾക്ക് താരം ശബ്ദം നൽകി പ്രതിബദ്ധ തെളിയിച്ചിട്ടുണ്ട്. ഇതിനിടയ്ക്ക് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും തല കാണിച്ച താരം ആരാധകരെ ഉണ്ടാക്കുന്നതിലും കൂടുതൽ ഹേറ്റേഴ്സിനെയാണ് നേടിയെടുത്തത്. അതുകൊണ്ടുതന്നെ താരം എന്തുപറഞ്ഞാലും വേഗത്തിൽ വിവാദ വിമർശനവും ഏറ്റുവാങ്ങേണ്ടി വരികയും വൈകാതെ എയറിലാവുന്നതുമാണ് പതിവു രീതി. ഇത്തരത്തിൽ മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ മെഗാസ്റ്റാർ മമ്മൂക്കയെ കുറിച്ച് പറഞ്ഞ താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ പൊക്കിയെടുത്തു കൊണ്ടുവന്നിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് മലയാള സിനിമയിൽ വലിയ കോലാഹലങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതീക്ഷിക്കാത്ത പല നടി- നടന്മാർക്കെതിരെയും ആരോപണങ്ങളും വെളിപ്പെടുത്തലുകളും വരുന്നുണ്ട്. സിദ്ധിക്കും, ജയസൂര്യയും മുകേഷും റിയാസ് ഖാനും, ഇടവേള ബാബുവുമൊക്കെ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ ഇത്തരം പീഡന ആരോപണങ്ങളിൽ ഒരിക്കലും പേര് വരില്ല എന്ന് മലയാളികൾക്ക് ഉറപ്പുള്ള ഒരു പേരുണ്ട്. സാക്ഷാൽ മമ്മൂട്ടി. ഇത്തരത്തിൽ പലരും ആത്മവിശ്വാസത്തോടെ മമ്മൂട്ടിയുടെ പേര് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നുണ്ട്. അത്തരത്തിലൊരു ക്ലീൻ ഇമേജാണ് പൊതുസമൂഹത്തിലും ഇൻഡസ്ട്രിയിലും മമ്മൂട്ടിക്ക് ഉള്ളത്. ഇത് സ്ഥിരീകരിക്കുന്ന തരത്തിൽ തന്നെയായിരുന്നു വർഷങ്ങൾക്കു മുമ്പ് ഭാഗ്യലക്ഷ്മിയുടെ വാക്കുകളും.

മമ്മൂട്ടിയോട് അധികം സൗഹൃദം പുലർത്താൻ തോന്നാതിരുന്നതിനെ കുറിച്ചാണ് വൈറൽ വീഡിയോയിൽ ഭാ​ഗ്യലക്ഷ്മി പറയുന്നത്. എന്റെ സിനിമാ ജീവിതത്തിൽ ഞാൻ കണ്ടൊരു മമ്മൂട്ടി എന്നൊരു വ്യക്തി ഒരിക്കലും അധികം അങ്ങനെ അടുക്കില്ല.

പ്രത്യേകിച്ച് സ്ത്രീകളുടെ അടുത്ത് കുറച്ച് അകലം പാലിച്ച് നിൽക്കും. എന്തൊ അത് പുള്ളിയുടെ ഒരു നേച്ചറാണ്. ഇവരുടെ അടുത്തൊക്കെ എന്തിനാണ് അധികം അടുക്കാൻ പോകുന്നത് എന്നൊരു തോന്നലായിരിക്കാം. അടുക്കില്ല. ഡബ്ബിങ് തിയേറ്ററിൽ വന്നാൽ പോലും അങ്ങനെ സംസാരിക്കാറില്ല. അതുകൊണ്ട് നമുക്ക് അങ്ങനെ വ്യക്തിപരമായി ഒരിഷ്ടം പോലും അദ്ദേഹത്തോട് തോന്നാറില്ല. ആവശ്യമില്ലെന്ന മട്ടിലാണ് അദ്ദേഹം. നമുക്കും ആവശ്യമില്ല. അങ്ങനൊരു അകൽച്ച എപ്പോഴും ഈ നടനിൽ എനിക്കുണ്ടായിരുന്നു.

‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’; മമ്മൂട്ടി കമ്പനി വിജയം ആവർത്തിക്കുമോ? ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
Spread the love

വിജയങ്ങൾ മാത്രം സ്വന്തമാക്കികൊണ്ടിരിക്കുന്ന മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിനായി നിറഞ്ഞ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടനെ പൂർത്തിയാകും. വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ. പിആര്‍ഒ ശബരി.

മമ്മൂക്കയ്ക്ക് 73-ാം പിറന്നാള്‍; സര്‍പ്രൈസ് പാര്‍ട്ടിയുമായി വീടിനു മുന്നിലെത്തിയ ആരാധകരെ വീഡിയോകോളിൽ കണ്ട് താരം

0
Spread the love

മമ്മൂട്ടി ആരാധകര്‍ മറന്നുപോകാത്ത ദിവസങ്ങളിലൊന്നാണ് സെപ്റ്റംബര്‍ 7. അവരുടെ പ്രിയതാരത്തിന്‍റെ ജന്മദിനമാണ് എന്നതുതന്നെ അതിന് കാരണം. പതിവുപോലെ മമ്മൂട്ടിയുടെ എറണാകുളത്തെ വീടിന് മുന്നില്‍ ഇത്തവണയും അര്‍ധരാത്രിയോടെ ആരാധകര്‍ എത്തി. കേക്ക് മുറിച്ചും പൂത്തിരി കത്തിച്ചും മമ്മൂട്ടിക്ക് ജയ് വിളിച്ചും ആഹ്ലാദം പങ്കുവച്ച ആരാധക കൂട്ടത്തോട് വീഡിയോ കോളിലൂടെ മമ്മൂട്ടിയും സംവദിച്ചു. ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്.

1951 സെപ്റ്റംബര്‍ 7 ന് ജനിച്ച മമ്മൂട്ടിയുടെ 73-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറെ പ്രധാനമായ ശരീര സംരക്ഷണത്തിന് വലിയ പ്രാധാന്യം കൊടുക്കാറുള്ളതുകൊണ്ട് ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ എപ്പോഴും തേടിയെത്താറുണ്ട്. എന്നാല്‍ ഒരു നടന്‍ എന്ന നിലയില്‍ എപ്പോഴും തന്നെ പുതുക്കാന്‍ ശ്രമിക്കുന്ന പരീക്ഷണത്വരയാണ് ഒരു കലാകാരനായുള്ള അദ്ദേഹത്തിന്‍റെ യഥാര്‍ഥ യുവത്വം.

സമീപകാലത്ത് സിനിമയിലെ മമ്മൂട്ടിയുടെ തെരഞ്ഞെടുപ്പുകള്‍ ദേശീയ തലത്തില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ചെയ്യാന്‍ ആഗ്രഹമുള്ള സിനിമകളില്‍ പലതിന്‍റെയും നിര്‍മ്മാണവും അദ്ദേഹമിപ്പോള്‍ സ്വയമാണ് നിര്‍വ്വഹിക്കാറ് എന്നതും കൌതുകകരം. മമ്മൂട്ടി കമ്പനി എന്ന് പേരിട്ടിരിക്കുന്ന ബാനറിലാണ് നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കും കാതലും കണ്ണൂര്‍ സ്ക്വാഡുമൊക്കെ എത്തിയത്. വരാനിരിക്കുന്ന ചിത്രങ്ങളിലും മമ്മൂട്ടി ഞെട്ടിക്കല്‍ തുടരും എന്നതിന് തെളിവാണ് അദ്ദേഹത്തിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫി ലിസ്റ്റ്. നവാഗതനായ ഡീനൊ ഡെന്നിസിന്‍റെ ബസൂക്കയും ഗൌതം വസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് മമ്മൂട്ടിയുടെ തൊട്ടടുത്ത റിലീസുകള്‍. അദ്ദേഹം തന്നെ പറയുമ്പോലെ കാലത്തിനൊപ്പം തേച്ചുമിനുക്കപ്പെട്ട ആ അഭിനയകലയ്ക്ക് ആയുരാരോഗ്യസൌഖ്യം നേരുകയാണ് മലയാളികള്‍.

സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കി സ്വര്‍ണവും പണവും കവരും: ആന്ധ്രയിലെ സീരിയല്‍ കില്ലര്‍ സ്ത്രീകള്‍ പിടിയില്‍

0
Spread the love

അപരിചിതരുമായി ചങ്ങാത്തം കൂടിയ ശേഷം അവര്‍ക്ക് സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കിയ ശേഷം സ്വര്‍ണവും പണവും കവരുന്ന സീരിയല്‍ കില്ലര്‍മാരായ സ്ത്രീകള്‍ പിടിയില്‍. ആന്ധ്രാപ്രദേശിലെ തെനാലിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നീ സ്ത്രീകളെയാണ് വ്യാഴാഴ്ച ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരുമായി പരിചയപ്പെടുന്നവര്‍ പാനീയങ്ങള്‍ കഴിക്കുന്നതോടെ തല്‍ക്ഷണം മരിക്കുകയും ഈ തക്കം നോത്തി വിലപിടിപ്പുള്ള മോഷ്ടിക്കുകയുമാണ് സ്ത്രീകളുടെ രീതി. ഈ വർഷം ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്. നാലുപേരെ ഇതിനോടകം കൊലപ്പെടുത്തിയിട്ടുണ്ട്. രണ്ടുപേരെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. പിടിയിലായ മഡിയാല വെങ്കിടേശ്വരി എന്ന 32കാരി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. തെനാലിയിൽ നാല് വർഷത്തോളം സന്നദ്ധപ്രവർത്തകയായി ജോലി ചെയ്യുകയും പിന്നീട് കംബോഡിയയിലേക്ക് പോകുകയും സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇവരുടെ കയ്യില്‍ നിന്നും സയനൈഡും മറ്റ് തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.

യുവതികൾ കുറ്റം സമ്മതിച്ചതായി തെനാലി പൊലീസ് സൂപ്രണ്ട് സതീഷ് കുമാർ പറഞ്ഞു. ആളുകൾ ജാഗ്രത പാലിക്കണമെന്നും അപരിചിതരുമായി എളുപ്പത്തിൽ ചങ്ങാത്തം കൂടരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

23 ലക്ഷം രൂപ ഒറ്റ ദിവസത്തെ ഷോപ്പിംഗിനോ? നടിയുടെ കഥകേട്ട് അന്തം വിട്ട് ആരാധകർ

0
Spread the love

ഗൗതം വാസുദേവന്റെ സംവിധാനത്തിൽ സൂര്യ നായകനായെത്തിയ വാരണം ആയിരം എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴിന്റെ മാത്രമല്ല തെന്നിന്ത്യയുടെ മൊത്തം മനം കവർന്ന നായികയാണ് സമീറ റെഡി. ഹിന്ദി ചിത്രത്തിലൂടെ സിനിമയിലേക്ക് കയറിവന്ന് തമിഴിലും കന്നടയിലും തെലുങ്കിലുമെല്ലാം വലിയ സ്വീകാര്യത നേടിയ നടി. ഇപ്പോൾ ഇതാ താരത്തിന്റെ ഷോപ്പിംഗ് ദുരനുഭവം കേട്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ.

ഷോപ്പിങ്ങിനായി മാളുകളിൽ പോകുമ്പോൾ അറിയാതെ ആവശ്യമുള്ളതും അനാവശ്യമായതുമെല്ലാം എടുത്ത് വലിയ ബില്ലുമായി പുറത്തിറങ്ങുന്നവരാണ് നമ്മളിൽ പലരും. പലപ്പോഴും ബജറ്റിന് പുറത്ത് ബില്ലുകൾ വരാറുണ്ട്. എന്നാൽ ആരെങ്കിലും മാളിൽ പോയി ഒറ്റത്തവണ 23 ലക്ഷം രൂപയ്ക്ക് സാധനം വാങ്ങുമോ? എങ്കിൽ ഇത്തരത്തിൽ സംഭവിച്ച ഒരാളാണ് സമീര റെഡി.

ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ദുബായ് ഷോപ്പിംഗ് മാളിൽ പോയപ്പോൾ സമീറ തന്റെ അനുഭവം പറഞ്ഞത്. കൂടെയുള്ള പെഴ്‌സണല്‍ ഷോപ്പര്‍ കാരണമായിരുന്നു അത്രയും വലിയ ചെലവിടല്‍ നടത്തിയതെന്നും അവരില്‍ നിന്നെല്ലാം വലിയ അകലം പാലിക്കുകയാണ് താനിപ്പോഴെന്നും സമീറ റെഡ്ഡി പറഞ്ഞു.

തനിക്കും റിമയ്ക്കും എതിരെയുള്ള ആക്രമണങ്ങൾക്ക് പിന്നിലെ കാരണമിത്; ഷൂട്ടിങ് സെറ്റുകളില്‍ ഒരുകാലത്തും ലഹരി പ്രോല്‍സാഹിപ്പിച്ചിട്ടില്ല

0
Spread the love

തനിക്കും റിമയ്ക്കും എതിരെ വർഷങ്ങളായി ഉയരുന്ന ലഹരി ആരോപണങ്ങൾ നിഷേധിച്ച് സംവിധായകൻ ആഷിഖ് അബു. തന്റെ ഷൂട്ടിങ് സെറ്റുകളില്‍ ഒരുകാലത്തും ലഹരി പ്രോല്‍സാഹിപ്പിച്ചിട്ടില്ലെന്ന് ആഷിഖ് അബു പറഞ്ഞു. സിനിമയില്‍ എവിടെയെങ്കിലും എത്തിയെങ്കില്‍ അത് ആ അച്ചടക്കം കാത്തുസൂക്ഷിച്ചതുകൊണ്ടാണ്. മദ്യം ഉപയോഗിക്കുന്നവര്‍ വരെ സിനിമ നിര്‍മാണത്തിന് തടസമാണെന്നും ആരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രശ്നം അനുഭവിക്കുന്നവരുടെ കൂട്ടത്തിലാണ് താനെന്നും ആഷിഖ് അബു പറഞ്ഞു.

ലഹരി ആരോപണത്തോടോപ്പം മട്ടാഞ്ചേരി മാഫിയ എന്ന ലേബൽ തനിക്കെതിരെയടക്കം ചാര്‍ത്തിയത് സംഘപരിവാറെന്ന് ആഷിഖ് അബു. സിഎഎ വിരുദ്ധ സമരത്തിന് അനുകൂല നിലപാടെടുത്തതിനാലാണ് തനിക്കും റിമ‌യ്ക്കുമെതിരായ ആക്രമണം രൂക്ഷമായതെന്നും ആഷിഖ് പറഞ്ഞു.

‘സിനിമ മേഖലയിൽ തുല്യവേതനം അസാധ്യം, കഥയിൽ സ്ത്രീ സംവരണം വേണമെന്ന ശുപാര്‍ശ പരിഹാസ്യം’; പ്രൊഡ്യൂസേഴ്സ് അസോസിയഷൻ

0
Spread the love

ഓരോ സിനിമയിലും വിപണിമൂല്യവും സര്‍ഗാത്മക മികവും കണക്കാക്കിയാണ് അഭിനേതാക്കള്‍ക്ക് പ്രതിഫലം നിശ്ചയിക്കുന്നത്. സ്ത്രീക്കും പുരുഷനും തുല്യവേതനമെന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ ബാലിശമാണ്. വേതനം തീരുമാനിക്കുന്നത് നിര്‍മാതാവിന്‍റഫെ വിവേചനാധികാരമാണ്. പുരുഷുന്മാരേക്കാള്‍ പ്രതിഫലം വാങ്ങുന്ന സ്ത്രീകള്‍ സിനിമയില്‍ ഉണ്ടെന്നും കത്തിലുണ്ട്.

കഥയിലും കഥാപാത്രത്തിലും സ്ത്രീകൾക്ക് സംവരണം വേണമെന്ന ശുപാർശ പരിഹാസ്യമാണെന്നും ഇത്തരം നിര്‍ദേശങ്ങളിൽ വ്യക്തത വേണം എന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തില്‍ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റിയിൽ സിനിമയിൽ സജീവ സാന്നിധ്യം ഉള്ളവരെ കൂടി ഉൾപ്പെടുത്തണമായിരുന്നുവെന്നും കത്തിൽ അസോസിയേഷൻ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഹേമ കമ്മിറ്റി നടത്തിയത് കേവല വിവരശേഖരണമാണെന്നും സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് സുരക്ഷയും സൗകര്യവും ഒരുക്കുന്നുണ്ടെന്നും അസോസിയേഷൻ കത്തിൽ വ്യക്തമാക്കി.

സിനിമ മേഖലയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണമെന്ന നിര്‍ദേശം അപ്രായോഗികവും അസാധ്യവുമാണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടികാണിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് വിശദമായ കത്ത് നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചശേഷമാണ് കത്ത് നല്‍കിയതെന്നും അസോസിയേഷൻ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ഒരു സിനിമ സംഘടന സർക്കാരിനോട് പ്രതികരിക്കുന്നത്.

ഓരോ സിനിമയിലും വിപണിമൂല്യവും സര്‍ഗാത്മക മികവും കണക്കാക്കിയാണ് അഭിനേതാക്കള്‍ക്ക് പ്രതിഫലം നിശ്ചയിക്കുന്നത്. സ്ത്രീക്കും പുരുഷനും തുല്യവേതനമെന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ ബാലിശമാണ്. വേതനം തീരുമാനിക്കുന്നത് നിര്‍മാതാവിന്‍റഫെ വിവേചനാധികാരമാണ്. പുരുഷുന്മാരേക്കാള്‍ പ്രതിഫലം വാങ്ങുന്ന സ്ത്രീകള്‍ സിനിമയില്‍ ഉണ്ടെന്നും കത്തിലുണ്ട്.

കഥയിലും കഥാപാത്രത്തിലും സ്ത്രീകൾക്ക് സംവരണം വേണമെന്ന ശുപാർശ പരിഹാസ്യമാണെന്നും ഇത്തരം നിര്‍ദേശങ്ങളിൽ വ്യക്തത വേണം എന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തില്‍ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റിയിൽ സിനിമയിൽ സജീവ സാന്നിധ്യം ഉള്ളവരെ കൂടി ഉൾപ്പെടുത്തണമായിരുന്നുവെന്നും കത്തിൽ അസോസിയേഷൻ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഹേമ കമ്മിറ്റി നടത്തിയത് കേവല വിവരശേഖരണമാണെന്നും സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് സുരക്ഷയും സൗകര്യവും ഒരുക്കുന്നുണ്ടെന്നും അസോസിയേഷൻ കത്തിൽ വ്യക്തമാക്കി.

ആദ്യദിനം തന്നെ 100 കോടി ക്ലബ്ബിൽ; ബോക്സ്ഓഫിസിൽ നിന്നും കോടികൾ വാരി ‘ഗോട്ട്’

0
Spread the love

സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ്ഓഫിസിൽ നിന്നും കോടികൾ വാരി വിജയ് ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്). 120 കോടിയാണ് സിനിമയുടെ വേൾഡ് വൈഡ് ഗ്രോസ് കലക്‌ഷൻ. ഈ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച തമിഴ് ചിത്രമായും ഗോട്ട് മാറി. 43 കോടിയാണ് ഇന്ത്യയിൽ നിന്നു മാത്രം ലഭിച്ചത്.

കേരളത്തിൽ നിന്നും മാത്രം ആദ്യദിനം വാരിയത് 5.80 കോടി. ഈ അടുത്ത് ഒരു തമിഴ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിങ് കലക്‌ഷനാണിത്. ജയില്‍, ലിയോ, ബീസ്റ്റ്, സർക്കാർ എന്നീ സിനിമകള്‍ക്ക് ഇതിനു മുകളിൽ കലക്‌ഷൻ ലഭിച്ചിരുന്നു.

തമിഴ്നാട്ടിൽ നിന്നും 30 കോടിയാണ് വാരിക്കൂട്ടിയത്. ലിയോ, ബീസ്റ്റ്,സർക്കാർ എന്നീ സിനിമകൾക്കു േശഷം തമിഴ്നാട്ടിൽ നിന്നും ആദ്യദിനം 30 കോടി വാരുന്ന നാലാമത്തെ വിജയ് ചിത്രമാണിത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 3.4 കോടിയും വാരുകയുണ്ടായി.

അതേസമയം കേരളത്തിലടക്കം മോശം പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. തിരക്കഥയും ആവർത്തിച്ചു വരുന്ന ക്രിഞ്ച് രംഗങ്ങളുമാണ് സിനിമയുടെ പ്രധാന പോരായ്മ. വിജയ്‍യുടെ ലുക്കും നെഗറ്റിവ് ആയി മാറി. നായികമാരായി എത്തുന്ന സ്നേഹയ്ക്കും മീനാക്ഷിക്കും കാര്യമായി ഒന്നും ചെയ്യാനില്ല. മലയാളത്തിൽ നിന്നും ജയറാം, അജ്മൽ അമീർ എന്നിവർ മുഴുനീള കഥാപാത്രങ്ങളിലാണ് എത്തുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts