Home Blog Page 30

കറുപ്പിനെ ഇത്രത്തോളം മോശമായി കാണുന്നതെന്തിന്? വൈറൽ ആയി സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പോസ്റ്റ്‌, വ്യാപക പിന്തുണ

0
Spread the love

വ‍‍ര്‍ണ്ണ വിവേചനം നേരിട്ടെന്ന വെളിപ്പെടുത്തലില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പിന്തുണ. നിറത്തിന്റ പേരിലെ വിമർശനം നേരിട്ടെന്ന് ഇന്നലെയാണ് ശാരദ മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചായിരുന്നു കുറിപ്പ്. വിഷയത്തില്‍ വ്യാപക പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ശാരദ മുരളീധരന് ലഭിക്കുന്നത്.

വ‍‍ര്‍ണ്ണ വിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട് ശാരദ മുരളീധരന്‍ ആദ്യമൊരു കുറിപ്പ് പങ്കുവെച്ചെങ്കിലും വിവാദം ആകേണ്ട എന്ന് കരുത് മണിക്കൂറുകള്‍ക്കുള്ളില്‍ അത് നീക്കം ചെയ്തു. പിന്നാലെ രാത്രിയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. പിന്നീട്, ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതോടെയാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്നും ശാരദ മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കറുപ്പ് എന്ന നിറത്തെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണെന്നും കറുപ്പ് അത്രയും മനോഹരമായ നിറമാണെന്നും ചീഫ് സെക്രട്ടറി കുറിപ്പില്‍ പറയുന്നു. എന്തിനാണ് കറുപ്പിനെ നിന്ദിക്കുന്നതെന്നും പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ് അതെന്നും ശാരദ മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

‘കേരളം ഭയക്കേണ്ട വിഷസർപ്പം, രാജവെമ്പാല ഞാൻ തന്നെയാണ്’: ​ഗോവർദ്ധൻ കണ്ടെത്തിയ ‘ലൂസിഫർ’

0
Spread the love

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ നാളെ തിയറ്ററുകളിൽ എത്തും. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ ആറ് മണിക്ക് നടക്കും. അവാസ ഒരുക്കമെന്ന നിലയിൽ പ്രമോഷൻ തകൃതിയാക്കുന്നുമുണ്ട് ടീം എമ്പുരാൻ. ഈ അവസരത്തിൽ ​ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ​ഗോവർദ്ധൻ എന്ന കഥാപാത്രത്തിന് ലൂസിഫർ എഴുതിയ കത്ത് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

“പ്രിയപ്പെട്ട ഗോവര്‍ദ്ധന്‍, താങ്കൾ എന്നെ കുറിച്ച് മനസിലാക്കിയതെക്കെ നേരാണ്.. കേരളം ഭയക്കാനിരുന്ന..എന്നാല്‍ ഭയക്കേണ്ട ഏറ്റവും വലിയ വിഷ സർപ്പം, ‘രാജവെമ്പാല’ ഞാന്‍ തന്നെയാണ്. നിങ്ങള്‍ കണ്ടെത്തിയ മറ്റെല്ലാ സത്യങ്ങളും സത്യം തന്നെയാണ്. നിങ്ങള്‍ തെഞ്ഞെടുത്ത വഴികളിലൂടെ തുടര്‍ന്ന് കൊണ്ടേയിരിക്കുക. സത്യാന്വേഷികളെ ഈ നാടിന് ആവശ്യമാണ്. ഈ കത്ത് നിങ്ങള്‍ വായിക്കമ്പോള്‍ നിങ്ങളറിയാതെ നിങ്ങളെ കാത്തിരിക്കുന്ന മറ്റൊര സമ്മാനമുണ്ട്.. ആശ്രയത്തിലേക്ക് ചെല്ലുക. സ്നേഹം നിങ്ങള്‍ എന്നും വെറക്കേണ്ട നിങ്ങള്‍ മാത്രം കണ്ടെത്തിയ, നിങ്ങളുടെ സ്വന്തം.. L”, എന്നാണ് കത്തിൽ കുറിച്ചിരിക്കുന്നത്.

“അന്തിമമായി ഒരു നാമം ഉണ്ടായിരുന്നു. ആ നാമം ലൂസിഫറിന്റെ പക്കലായിരുന്നു. ആ നാമവും ലൂസിഫർ തന്നെയായിരുന്നു.”, എന്നാണ് കത്തിനൊപ്പം കുറിച്ചിരിക്കുന്ന ക്യാപ്ഷൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ​ഗോപിയാണ്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ

അലോസരപെട്ടിട്ട് കാര്യമില്ല; ആ സിനിമയുടെ കണക്കുകള്‍ കൃത്യം, കുഞ്ചാക്കോ ബോബനെ തള്ളി തിയറ്റര്‍ ഉടമകളുടെ സംഘടന

0
Spread the love

തിയറ്ററുകളിലെത്തുന്ന മലയാള സിനിമകളുടെ കളക്ഷന്‍ പുറത്തുവിടുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്തുണയുമായി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. താന്‍ നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കളക്ഷന്‍ കണക്കുകളെ മുന്‍നിര്‍ത്തി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട ലിസ്റ്റിനെ നടന്‍ കുഞ്ചാക്കോ ബോബന്‍ ചോദ്യം ചെയ്തിരുന്നു. കുഞ്ചാക്കോ ബോബന്‍റെ പേര് പറയാതെ, അതേസമയം അതിനുള്ള പ്രതികരണമെന്ന് തോന്നുന്ന തരത്തിലും ഫിയോക് പ്രതികരിച്ചിട്ടുണ്ട്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഫിയോകിന്‍റെ പ്രതികരണം.

സിനിമാ കണക്കുകൾ പുറത്തുവിടുന്നതിൽ ആരും അലോസരപെട്ടിട്ട് കാര്യമില്ലെന്ന് ഫിയോക് പ്രസിഡന്‍റ് വിജയകുമാര്‍ പറഞ്ഞു. “ഊതി പെരുപ്പിച്ച കണക്കുകളല്ല, സത്യമായവയാണ് പുറത്തു വിടുന്നത്. ഊതി പെരുപ്പിച്ച കണക്കുകൾ കണ്ട് പലരും സിനിമ പിടിക്കാൻ വന്നു കുഴിയിൽ ചാടും. അത് ഒഴിവാക്കാൻ കൂടിയാണ് കണക്കുകൾ പുറത്തു വിടുന്നത്”, ഫിയോക്ക് പ്രസിഡന്റ്‌ വിജയകുമാർ പറഞ്ഞു. ഓഫീസർ ഓൺ ഡ്യൂട്ടിയുടെ കണക്കുകൾ അടക്കം കൃത്യമായാണ് പുറത്തു വിട്ടതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വരും മാസങ്ങളിലും കണക്കുകള്‍ പുറത്തുവിടുന്നതിനെ തങ്ങള്‍ എതിര്‍ക്കില്ലെന്നും വിജയകുമാര്‍ പറഞ്ഞു

“കണക്ക് മൂടിവെക്കണമെങ്കില്‍ അത് നിർമ്മാതാക്കൾ താരസംഘടന അമ്മയുമായി ചർച്ച ചെയ്യട്ടെ. പുതിയ നിർമ്മാതാക്കളെ കുഴിയിൽ ചാടിക്കാൻ ഇടനിലക്കാർ ഉണ്ട്. അവരുടെ കെണിയിൽ അകപ്പെടാതിരിക്കാൻ കൂടിയാണ് ഇപ്പൊൾ കണക്കുകൾ പുറത്തു വിടുന്നത്”, വിജയകുമാര്‍ പറഞ്ഞു.

ദിവസവും 11 മിനിറ്റ് നടന്നാൽ അകാല മരണം ഒഴിവാക്കാം

0
Spread the love

നടത്തം ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. നല്ല ആരോഗ്യത്തിനും രോഗങ്ങളെ അകറ്റാനും മിക്ക ആളുകളും നടത്തം ഒരു വ്യായാമമായി ചെയ്യാറുമുണ്ട്. ദിവസവും 11 മിനിറ്റ് വേഗത്തിൽ നടക്കുന്നതോ, അല്ലെങ്കിൽ മിതമായുള്ള ശാരീരിക പ്രവർത്തനങ്ങളോ സ്ട്രോക്ക്, കാൻസർ, ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കും എന്നാണ് ‘ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിൻ’ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. നടക്കുന്നത് ആയുസ് വർധിപ്പിക്കുമെന്നും രോഗങ്ങളെ അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു എന്നാണ് പഠന റിപ്പോർട്ട് പറയുന്നത്.

ദിവസവും കുറഞ്ഞത് 11 മിനിറ്റെങ്കിലും നടന്നാല്‍ അകാല മരണസാധ്യത 25 ശതമാനം വരെ കുറയുന്നതായും പഠനത്തിൽ പറയുന്നു.30 മില്യണിലധികം ആളുകളുടെ ഹെല്‍ത്ത് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 10ല്‍ ഒന്ന് എന്ന നിരക്കിലുള്ള അകാല മരണം, ദിവസേനയുള്ള മിതമായ ശാരീരിക പ്രവർത്തനങ്ങളിലൂടെ തന്നെ ഒഴിവാക്കുന്നതാണ് എന്ന് പഠനത്തിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ അനലൈസിസ് പറയുന്നു.

ആഴ്ചയില്‍ 150 മിനിറ്റ് മിനിറ്റെങ്കിലും വ്യായാമം ചെയ്താലേ ഗുണമുണ്ടാകു എന്നതായിരുന്നു അമേരിക്ക, കാനഡ , യൂറോപ്പ് എന്നിവിടങ്ങളിലെ ഹെല്‍ത്ത് ഏജന്‍സികളുടെ നിർദേശം. അതേസമയം, ആഴ്ചയിൽ അഞ്ച് ദിവസം അര മണിക്കൂർ വീതം ആയാസത്തോടെയുള്ള നടത്തം എങ്കിലും ഉണ്ടെങ്കിലേ ഗുണം ലഭിക്കുകയുള്ളു എന്നാണ് ഹെൽത്ത് ഏജൻസികൾ വർഷങ്ങളായി പറഞ്ഞിരുന്നത്. ഈ നിർദേശം മിക്ക ആളുകളും പിന്തുടരാറില്ല. ഇതിനെത്തുടർന്നാണ് കുറവ് സമയം വ്യായാമം ചെയ്താൽ ഗുണം ലഭിക്കുമോ എന്നതിനെ അടിസ്ഥാനമാക്കി പഠനം ആരംഭിച്ചത്

ദിവസവും 11 മിനിറ്റ് നടന്നാൽ ആഴ്ചയില്‍ ആകെ 75 മിനിറ്റോളം നടത്തമാണ് ഇവർക്ക് വ്യായാമമായി ലഭിക്കുക. ഇത്തരത്തിൽ നടക്കുന്നവർക്ക് വ്യായാമം ചെയ്യാത്തവരേക്കാള്‍ 23 ശതമാനം കൂടുതല്‍ ആയുസുണ്ടാകും എന്നാണ് പഠനം പറയുന്നത്. ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യുകയാണെങ്കിൽ 31 ശതമാനം അധികം ആയുസ് ലഭിക്കുമെന്നും പഠനം പറയുന്നു. ദിവസവുമുള്ള 11 മിനിറ്റ് നടത്തം അകാല മരണ സാധ്യത മാത്രമല്ല, മറ്റ് രോഗ സാധ്യതകളും കുറയ്ക്കും. ഇവരിൽ ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യത 17 ശതമാനം കുറയ്ക്കുന്നതായും ക്യാന്‍സര്‍ സാധ്യത 7 ശതമാനം വരെ കുറയ്ക്കുന്നതായും പഠനം പറയുന്നു. ദിവസവുമുള്ള 11 മിനിറ്റ് വ്യായാമം മെലോയ്ഡ് ലുക്കീമിയ, മൈലോമ, വയറ്റിലെ കാൻസറുകൾ തുടങ്ങിയ ചില പ്രത്യേക കാൻസറുകള്‍ വരാനുള്ള സാധ്യത 26 ശതമാനം വരെ കുറയ്ക്കും എന്ന് പഠനത്തില്‍ പറയുന്നു.

വേഗത്തിലുള്ള നടത്തം, ഡാൻസ് കളിക്കുന്നത് , സൈക്കിൾ ഓടിക്കുന്നത്, ടെന്നീസ് അല്ലെങ്കിൽ കാൽനടയാത്ര എന്നിവയെല്ലാം അകാല മരണം, ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്നും മൈലോയ്ഡ് ലുക്കീമിയ ഉൾപ്പെടെയുള്ള ചില കാൻസറുകളുടെ അപകടസാധ്യതകളെ ഗണ്യമായി കുറയ്ക്കുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ വിദഗ്ധർ കണ്ടെത്തി. വേഗത്തിലുള്ള നടത്തം ശരീരത്തിലുടനീളം രക്തയോട്ടം മെച്ചപ്പെടുത്താനും ഹൃദയപേശികളെ ശക്തിപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കും.

ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ടൈപ്പ് 2 പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ ദിവസേനയുള്ള നടത്തം വളരെയധികം സഹായിക്കും. വേഗത്തിലുള്ള നടത്തം ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത്തിനും ശരീരഭാരം കുറയ്ക്കുന്നത്തിനും ഫലപ്രദമായ ഒരു മാർഗമാണ്. വ്യായാമം പോലെ തന്നെ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതും വളരെ പ്രധാനമാണ്. അമിതമായ അളവിൽ ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് നടത്തം ഏറ്റവും ഗുണം ചെയുന്ന ഒരു വ്യായാമം കൂടിയാണ്.

മമ്മൂട്ടിയുടെ പേരിൽ വഴിപാട്; തങ്ങൾക്കെതിരായ മോഹൻലാലിൻറെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം ബോർഡ്

0
Spread the love

ശബരിമലയിലെ വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ല. ശബരിമല ക്ഷേത്രത്തിൽ പ്രശസ്ത നടൻ മമ്മൂട്ടിയുടെ പേരിൽ താൻ നടത്തിയ വഴിപാട് വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയതായി കഴിഞ്ഞദിവസം നടൻ മോഹൻലാൽ ഒരു അഭിമുഖത്തിൽ പരാമർശിച്ചിരുന്നതായി ദേവസ്വം ബോർഡ് പറയുന്നു.

ഇത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രസ്താവനയാണ്. മോഹൻലാൽ ശബരിമല ദർശനം നടത്തിയ വേളയിൽ നടൻ മമ്മൂട്ടിയ്‌ക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നൽകുന്ന ഭാഗമാണ് മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചത്. ഒരു വഴിപാട് ഒടുക്കുമ്പോൾ കൗണ്ടർ ഫോയിൽ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക.രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആൾക്ക് കൈമാറും. ഇതേ രീതിയിൽ അദ്ദേഹം വഴിപാട് നടത്തിയപ്പോഴും അദ്ദേഹം ചുമതലപ്പെടുത്തി ദേവസ്വം കൗണ്ടറിൽ എത്തി പണം ഒടുക്കിയ ആൾക്ക് രസീതിന്റെ ഭാഗം കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. ഈ വസ്തുതകൾ ബോദ്ധ്യപ്പെട്ട് നടൻ മോഹൻലാൽ പ്രസ്താവന തിരുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യാശിക്കുന്നു.

‘പാവം ഷാരൂഖ് ഖാൻ അഭിനയിച്ച സീൻ കട്ട് ചെയ്തുകളഞ്ഞു’; ഈ ലാലേട്ടന് ഇതെന്തു പറ്റി!! കുടുകുടെ ചിരിപ്പിച്ച് ഇന്റർവ്യൂ

0
Spread the love

27ന് റിലീസ് ചെയ്യുന്ന സിനിമ പ്രേമികൾ ഏറെ കാത്തിരുന്ന ചിത്രം എമ്പുരാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മോഹൻലാലും പൃഥ്വിരാജും തമിഴ് യൂട്യൂബർ ഇർഫാനുമായി നടത്തിയ അഭിമുഖത്തിന്റെ രസകരമായ ഭാഗങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. അവതാരകന്റെ കുസൃതി നിറഞ്ഞ ചോദ്യങ്ങൾക്ക് അതേ നാണയത്തിൽ ഉത്തരം പറയുന്ന ലാലേട്ടന്റെ വീഡിയോ ആണ് ഇപ്പോൾ വ്യാപകമായി വൈറലാകുന്നത്.

എമ്പുരാനിൽ ഷാരൂഖ് ഖാൻ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഏവരെയും ചിരിപ്പിക്കുന്ന കിടിലം മറുപടിയാണ് മോഹൻലാൽ നൽകിയത്. “പാവം അദ്ദേ​ഹം ഒരു സീനിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, അത് കട്ട് ചെയ്തുകളഞ്ഞു. ഡിലീറ്റഡ് സീനുകളിൽ അത് പുറത്തുവിടുന്നതായിരിക്കും” – എന്നായിരുന്നു മറുപടി. ഇത് കേട്ടതും അവതാരകനും പൃഥ്വിരാജും ഒരുപോലെ പൊട്ടിച്ചിരി ക്കുന്നത് വിഡിയോയിൽ കാണാം.

തമിഴ് നടിമാരെയാണോ നടന്മാരെയാണോ ഇഷ്ടം എന്ന ചോദ്യത്തിന് ‘നടിമാരെയാണ് ഇഷ്ടം’ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. ഇതോടെ ‘തലൈവർ വെറെ മാതിരി’യെന്ന് പെട്ടിച്ചിരിച്ചുകൊണ്ട് അവതാരകൻ പറഞ്ഞു

അതേസമയം “എല്ലാവരും നന്നായി അഭിനയിക്കുന്നവരാണ്. കലാകാരന്മാരാണ്, അതിൽ സ്ത്രീ, പുരുഷ വ്യത്യാസങ്ങളില്ല. എല്ലാവരും തന്റെ അടുത്ത സുഹൃത്തുക്കളാണ്. ഒരാളെ മാത്രം അതിൽ നിന്ന് തെരഞ്ഞെടുക്കാനാകില്ലെന്നും” മോഹൻലാൽ വ്യക്തമാക്കി.

റെയിൽപാത ഉള്ള സ്ഥലത്തേക്ക് എന്തിനു പോയി? ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ്

0
Spread the love

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മധുസൂധനൻ. മകളുടെ മരണത്തിൽ ദുരൂഹത സംശയിക്കുന്നുവെന്ന് പിതാവ് പറഞ്ഞു. ഐബിയിലെ ഒരു ഉദ്യോഗസ്ഥനുമായി മേഘക്ക് സൗഹൃദം ഉണ്ടായിരുന്നു. ട്രെയിനിങ് സമയത്തെ അടുപ്പമായിരുന്നു. ഇത് സംബന്ധിച്ച് വീട്ടിൽ പറഞ്ഞിട്ടുണ്ടെന്നും മധുസൂധനൻ പറഞ്ഞു

ജോലി കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽവേ പാത ഇല്ല. റെയിൽവേ പാത ഉള്ള സ്ഥലത്തേക്ക് എന്തിനു പോയി എന്ന് സംശയിക്കുകയാണ്. ഇക്കാര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. മേഘ അവസാനമായി ആരോട് സംസാരിച്ചിരുന്നു എന്നത് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. ജോലി കിട്ടിയിട്ട് 13 മാസമേ ആയൊള്ളൂവെന്നും പിതാവ് പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മേഘയെ ഇന്നലെ രാവിലെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ റെയിൽവേ പാളത്തിൽ കാണുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപിക്കുകയാണ് കുടുംബം

മേഘയുടെ മരണം ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഐബിയിൽ തന്നെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. യുവാവ് ബന്ധത്തിൽ നിന്ന് പിന്മാറിയതിന്‍റെ മനോവിഷമത്തിൽ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. കുടുംബം പരാതി നൽകിയ സാഹചര്യത്തിൽ ഐബിയും പൊലീസും വിശദമായ അന്വേഷണം നടത്തും. മേഘയുടെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. അച്ഛൻ ഐടിഐയിൽ മുൻ അധ്യാപകനായിരുന്നു. അമ്മ റവന്യൂ വകുപ്പിലാണ് ജോലി ചെയ്യുന്നത്

‘എമ്പുരാൻ’ തരംഗം അങ്ങ് ഉസ്ബക്കിസ്ഥാനിലും; റിലീസ് ദിവസം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ

0
Spread the love

കൊച്ചി: പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’. ‘ലൂസിഫർ’ ഫ്രാഞ്ചൈസിയിൽ രണ്ടാമതായി എത്തുന്ന ഈ ചിത്രം നിലവിൽ ഇന്ത്യയിലെ തന്നെ വിവിധ ഭാഷകളിലുള്ള എല്ലാ സിനിമകളുടേയും ബുക്കിം​ഗ് റെക്കോർഡുകളെ എല്ലാം മറികടന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എല്ലായിടത്തും ‘എമ്പുരാൻ’ ആവേശം നിറയുന്നതിനിടെ ഉസ്ബക്കിസ്ഥാനിലെ മലയാളി വിദ്യാർത്ഥികള്‍ക്കും ഈ ആവേശത്തോടൊപ്പം നിൽക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് എസ് എബ്രോഡ് എന്ന കമ്പനി.

‘എമ്പുരാന്‍’ റിലീസ് ദിവസം ഉസ്ബക്കിസ്ഥാനിലെ എഴുന്നൂറോളം വരുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഷോ സംഘടിപ്പിച്ചിരിക്കുകയാണ് എസ് എബ്രോഡ്. ഉസ്ബക്കിസ്ഥാനിൽ ചിത്രം വിതരണം ചെയ്യുന്നതും എസ് എബ്രോഡാണ്. എസ് എബ്രോഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാ മലയാളികള്‍ക്കും ആദ്യ ദിനം തന്നെ ചിത്രം കാണാൻ അവസരം ഒരുക്കിയതറിഞ്ഞ് ഉസ്ബക്കിസ്ഥാനിലെ യൂണിവേഴ്സിറ്റി കോളേജിലെ മലയാളി കുട്ടികള്‍ ആവശ്യം ഉന്നയിച്ചതോടെയാണ് അവർക്കും ഫസ്റ്റ് ഷോ തന്നെ കാണാൻ അവസരം ഒരുക്കിയതെന്ന് എസ് എബ്രോഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

എസ് എബ്രോഡിന്‍റെ സാരഥികളെല്ലാം കടുത്ത മോഹൻലാൽ ആരാധകരാണ്. അതിനാൽ തന്നെ ബംഗ്ലൂരിലും കേരളത്തിലുമുള്ള എസ് എബ്രോഡിന്‍റെ എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് എമ്പുരാൻ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാനാണ് കമ്പനി അവസരമൊരുക്കിയിരിക്കുന്നത്. ഒപ്പം ഉസ്ബക്കിസ്ഥാനിലുള്ള മോഹൻലാൽ ഫാൻസിനുവേണ്ടിയും പ്രത്യേക ഫാൻസ് ഷോ ഒരുക്കിയിട്ടുണ്ട്. എസ് എബ്രോഡിൽ നിന്ന് പുറം രാജ്യങ്ങളിൽ പഠിക്കുന്നതിനായി പോയിട്ടുള്ള എംബിബിഎസ് വിദ്യാർത്ഥികളടക്കമുള്ളവർക്കും ഇത്തരത്തിൽ ചിത്രം കാണുന്നതിനായി അവസരമൊരുക്കിയിട്ടുണ്ട്.

അതേസമയം ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ശൈലിയാണ് എമ്പുരാനിലേതെന്ന് ഇതിനകം പുറത്തിറങ്ങിയ ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. മാര്‍ച്ച് 27-നാണ് ആഗോള റിലീസായി എമ്പുരാൻ എത്തുന്നത്. ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 645K ടിക്കറ്റുകള്‍ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം ഇന്ത്യയില്‍ വിറ്റഴിയപ്പെട്ടത്.

വെളിച്ചെണ്ണയ്ക്ക് വിപണിവിലയേക്കാൾ 50 രൂപ കിഴിവ്; സപ്ലൈകോ ഫെയറിൽ സാധനങ്ങൾക്ക് 40% വരെ വിലക്കുറവ്

0
Spread the love

റംസാൻ, ഈസ്റ്റർ, വിഷു പ്രമാണിച്ച് കേരളത്തിലെ മാർക്കറ്റുകളിൽ സർക്കാർ നടത്തുന്ന ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെയറുകളിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് മന്ത്രി ജി ആർ അനിൽ. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേകം ചന്തകൾ ആരംഭിക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ സപ്ലൈകോയുടെ പ്രധാന ഔട്ട്‌ലെറ്റുകളിൽ ഫെയറിനുള്ള സൗകര്യങ്ങൾ ഒരുക്കി. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് നിലവിലെ ഔട്ട്‌ലെറ്റുകളിൽ വിപണന മേള ക്രമീകരിക്കുന്നത്. മാർച്ച് 30 വരെ റംസാൻ ഫെയറും എപ്രിൽ 10 മുതൽ 19 വരെ വിഷു, ഈസ്റ്റർ ഫെയറും നടക്കും.

മാർക്കറ്റിൽ നിലവിലെ ഉൽപ്പന്നത്തിന്റെ വിലയെ അപേക്ഷിച്ച് 40 ശതമാനം വരെ വിലക്കുറവാണ് ഫെയറുകളിലുള്ളത്.285 രൂപ വരെ മാർക്കറ്റിൽ വിലയുള്ള വെളിച്ചെണ്ണ 235 രൂപക്കാണ് സപ്ലൈകോ നൽകുന്നത്. അതുപോലെ മറ്റ് 13 നിത്യോപയോഗ സാധനങ്ങൾ 35 മുതൽ 40 ശതമാനം വിലകുറച്ച് വില കുറച്ച് നൽകുന്നതിന് നിരവധി പ്രതിസന്ധികളെ മറികടക്കേണ്ടി വരുന്നു. നിരവധി തവണ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉൽപ്പന്നങ്ങൾ നൽകുന്ന സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തി പരമാവധി വില കുറയ്ക്കാൻ ഗവൺമെന്റ് സമ്മർദം ചെലുത്തുന്നത്കൊണ്ടാണ് ഇത്തരത്തിൽ വില കുറച്ച് പരമാവധി ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ കഴിയുന്നത്..

ഉത്സവ കാലയളവിൽ സബ്‌സിഡി ഉൽപ്പന്നങ്ങൾ കൃത്യമായി എത്തിക്കാനുള്ള ‘നടപടി സപ്ലൈകോ സ്വീകരിക്കുകയുണ്ടായി. അതു കൂടാതെ മറ്റ് ഉൽപ്പനങ്ങൾ ഏകദേശം 15 മുതൽ 45 ശതമാനം വരെ വിലകുറച്ചു കൊടുക്കുന്നതിനുള്ള ക്രമീകരണവും നടത്തിയിട്ടുണ്ട്.ഏറ്റവും കൂടുതൽ വിൽപ്പന വരുന്ന വിവിധ തരത്തിലുള്ള ബിരിയാണി അരിക്ക് പൊതുവിപണിയിൽ 85, 120 രൂപ വില വരുമ്പോൾ സപ്ലൈകോ യഥാക്രമം 65, 94 രൂപക്കാണ് ഇതേ അരി നൽകുന്നത്.സവാള, ചെറിയഉള്ളി, വെളുത്തുള്ളി ഇവക്കെല്ലാം വിലക്കുറവുണ്ട്. പൊതുജനങ്ങൾ പരമാവധി സപ്ലൈകോ സംഘടിപ്പിക്കുന്ന ഫെയറുകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു.

‘ഞങ്ങളുടെത് കഴിഞ്ഞല്ലോ; ഇനി പുതിയ ചാപ്റ്റര്‍’; റോബിൻ രാധാകൃഷ്ണന്റെ വിവാഹത്തെക്കുറിച്ച് ദിൽഷ

0
Spread the love

റിയാലിറ്റി ഷോകളിലൂടെയും ബിഗ് ബോസിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ‘ലേഡി ടൈറ്റിൽ വിന്നർ’ എന്ന വിശേഷണവും ദിൽഷക്ക് സ്വന്തം. ഇപ്പോഴിതാ ബിഗ് ബോസിൽ പോയപ്പോഴും തിരിച്ചു വന്നതിനു ശേഷവും തനിക്കുണ്ടായ നേട്ടങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് ദിൽഷ.

ബിഗ് ബോസ് ഷോയിലൂടെ തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ദിൽഷ പറയുന്നു. ”ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. എവിടെപ്പോയാലും ആളുകൾ തിരിച്ചറിയും. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് കൂടി. കൊളാബ് ഷൂട്ടുകളൊക്കെ വരുന്നുണ്ട്. അതൊക്കെ ബിഗ് ബോസ് കാരണം സംഭവിച്ചതാണ്. ബിഗ് ബോസിനു ശേഷം ഒരു സിനിമയിലും അഭിനയിച്ചിരുന്നു”, എന്ന് ദിൽഷ പ്രസന്നൻ പറഞ്ഞു

ബിഗ് ബോസില്‍ നിന്നും ഉണ്ടായ സൗഹൃദങ്ങളെക്കുറിച്ചും ദിൽഷ അഭിമുഖത്തിൽ സംസാരിച്ചു. ”ജാസ്മിന്‍, ഡോക്ടര്‍, ബ്ലെസി ഒക്കെ നല്ല സുഹൃത്തുക്കളായിരുന്നു. പുറത്തിറങ്ങിയ ശേഷം എല്ലാവരും അവരുടേതായ ജീവിതത്തിന്റെ തിരക്കുകളിലാണ്. ചിലരുമായി കോണ്ടാക്ട്ക് ഉണ്ട്. റിയാസുമായി ഷോയ്ക്കകത്തു വെച്ച് അടിയായിരുന്നു. പക്ഷേ ഞാൻ ഒന്നും മനസിൽ വെയ്ക്കുന്ന ആളല്ല. റിയാസുമായും ഇപ്പോൾ കോണ്ടാക്ട് ഉണ്ട്”, എന്ന് ദിൽഷ പറഞ്ഞു. റോബിനുമായുള്ള സൗഹൃദത്തെക്കുറിച്ചും ദിൽഷ വിശദീകരിച്ചു.

”ഡോക്ടറുടെ കല്യാണം കഴിഞ്ഞതിന്റെ വീഡിയോസ് കണ്ടിരുന്നു. ഞങ്ങളുടെ ചാപ്റ്റര്‍ കഴിഞ്ഞു. ഇനി പുതിയ ചാപ്റ്റര്‍ ആണ്. അവര്‍ അതില്‍ സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ. ചിലപ്പോള്‍ അത് ഇങ്ങനെ പോകാനായിരിക്കും വിധി”, എന്നും താരം കൂട്ടിച്ചേർത്തു.തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ചും ദില്‍ഷ തുറന്നുപറഞ്ഞു. ”പുറത്ത് വന്ന ശേഷം ഒരുപാട് പ്രശ്‌നങ്ങളുണ്ടായി. സൈബര്‍ ബുള്ളിയിങ്ങ് കുറേ അനുഭവിച്ചു. ആ സമയത്ത് ഞാന്‍ വിചാരിച്ചിട്ടുണ്ട് പോകണ്ടായിരുന്നുവെന്ന്. ഞാന്‍ കാരണം ആണല്ലോ മാതാപിതാക്കള്‍ക്ക് തെറിവിളി കേള്‍ക്കേണ്ടി വരുന്നത് എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്”, എന്നും ദിൽഷ കൂട്ടിച്ചേർത്തു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts