Home Blog Page 31

‘വിളിച്ചാൽ നമ്മൾ എല്ലാവരെയും വിളിക്കണം; കൊവി‍ഡ് നമുക്ക് പഠിപ്പിച്ച് തന്നത് എന്താണ്?’; ദിയയുടെ കല്യാണത്തെ കുറിച്ച് നടൻ കൃഷ്ണകുമാർ

0
Spread the love

മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെ പേരിൽ എത്ര പേർ പ്രശസ്തരാണ് എന്നത് ചോദ്യചിഹ്നമാണ്. ഇവിടെയാണ് നടകൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പ്രസക്തമാകുന്നത്.

കൃഷ്ണകുമാറിന്റെ വീട്ടിൽ എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. യൂട്യൂബ്, ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് തുടങ്ങി സകല സോഷ്യൽ മീഡിയ രംഗങ്ങളിലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള വലിയ ഫോളോവേഴ്സ് ഉള്ള താരങ്ങളാണ് കൃഷ്ണകുമാർ അടങ്ങുന്ന എല്ലാവരും. ലൈഫ് സ്റ്റൈൽ വ്ലോഗേഴ്സ് ആയതുകൊണ്ട് തന്നെ കൃഷ്ണകുമാർ കുടുംബത്തിൽ നടക്കുന്ന മിക്ക കാര്യങ്ങളും ഒരു കുടുംബാംഗത്തെ പോലെ പ്രേക്ഷകർക്കറിയാം. ഇത്തരത്തിൽ ഇന്ന് വിവാഹിതയായ രണ്ടാമത്തെ മകൾ ദിയയുടെ ലളിതമായ വിവാഹവും ഇതിനെക്കുറിച്ചുള്ള കൃഷ്ണകുമാറിന്റെ പ്രതികരണവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത്.

“പണ്ട് മുതലേ എനിക്ക് അതായിരുന്നു ഇഷ്ടം. വളരെ പ്രൈവറ്റ് ആയി തന്നെ വിവാഹം നടത്തണമെന്നായിരുന്നു. എന്നെ ഇഷ്ടമുള്ളവരും എനിക്ക് ഇഷ്ടമുള്ളവരും മാത്രം വന്ന് ഞങ്ങളെ അനു​ഗ്രഹിച്ച് പോകണമെന്നായിരുന്നു ആ​ഗ്രഹം. അതുപോലെ തന്നെ എല്ലാം നടന്നു. വളരെ മനോഹ​രമായിരുന്നു എല്ലാം” എന്നായിരുന്നു എന്തുകൊണ്ടാണ് ഇത്തരത്തിൽ ലളിതമായി വിവാഹം നടത്തിയത് എന്ന ചോദ്യത്തിന് ദിയയുടെ മറുപടി.

“എല്ലാവരെയും നമുക്ക് ഒരു പോലെ ശ്രദ്ധിക്കാൻ പറ്റും. എല്ലാ കാര്യത്തിലും. കൊവി‍ഡ് നമുക്ക് പഠിപ്പിച്ച് തന്നത് എന്താണ്. ചെറിയ തോതിൽ വിവാഹങ്ങൾ നടത്താൻ പറ്റും. അനാവശ്യ ധൂർത്ത് ഒഴിവാക്കാം. രാഷ്ട്രീയത്തിലായാലും സിനിമയിൽ ആയാലും നല്ല ബന്ധങ്ങളാണ്. വിളിച്ചാൽ നമ്മൾ എല്ലാവരെയും വിളിക്കണം. വിളിച്ചാൽ എല്ലാവരും വരുകയും ചെയ്യും. അത് മെയ്ന്റൈൻ ചെയ്യുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.”, എന്നായിരുന്നു ഇതേക്കുറിച്ചു കൃഷ്ണ കുമാർ പറഞ്ഞത്.

അന്ന് ദിലീപിന്റെ കയ്യിലായിരുന്നു മലയാള സിനിമ; ആ സംഭവത്തിനു ശേഷം എന്നെ ഒതുക്കാൻ തുടങ്ങി: വിനയൻ

0
Spread the love

മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ കുറിച്ചും ദിലീപിന്റെ സ്വാധീനത്തെക്കുറിച്ചും വീണ്ടും തുറന്നടിച്ച് സംവിധായകൻ വിനയൻ. ഒരുകാലത്ത് ദിലീപ് എന്ന നടന്റെ കയ്യിലായിരുന്നു മലയാള സിനിമയെന്നും മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ സ്വാധീനമുള്ള വ്യക്തിയായി ദിലീപ് മാറിയിരുന്നുവെന്നും വിനയൻ. ദിലീപ് തന്റെ പ്രതാപകാലത്ത് പവർ ഗ്രൂപ്പിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആ പവർ ഗ്രൂപ്പിൽ നടൻ ഇല്ലെന്നും വിനയൻ കൂട്ടിച്ചേർക്കുന്നു.

മലയാള സിനിമ ദിലീപിന്റെ കാൽ ചുവട്ടിൽ ഉണ്ടായിരുന്ന കാലത്തെക്കുറിച്ചാണ് പറയുന്നത്. 20 -20 പോലൊരു വലിയ പടം നിർമ്മിക്കണമെന്ന് അന്ന് പല സ്റ്റാറുകളും വിചാരിച്ചിട്ടും അത് നടന്നിരുന്നില്ലെന്നും എന്നാൽ ദിലീപ് മുൻകൈയെടുത്ത് ഇത് സാധ്യമാക്കിയതോടെ നടൻ മലയാള സിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനുംന്മേൽ വളർന്നുവെന്നും വിനയൻ പറയുന്നു. ട്വന്റി -ട്വന്റി പോലൊരു വലിയ സിനിമ സാധ്യമായതിനും കാരണങ്ങളുണ്ട്. അത്രയ്ക്ക് ബന്ധങ്ങളുണ്ട് സിനിമയിൽ ദിലീപിന്.

പണ്ട് ദിലീപ് ഒരു നിർമ്മാതാവിൽ നിന്നും 40 ലക്ഷം വാങ്ങിയതിന് ശേഷം ഡേറ്റ് കൊടുക്കാതിരുന്ന ഒരു സംഭവം ഉണ്ടായിരുന്നു. അസോസിയേഷൻ തുടങ്ങിയതിനുശേഷം ലഭിച്ച ഈ പരാതിയിൽ നടപടിക്ക് ശ്രമിച്ചു എന്നും എന്നാൽ ഇതോടെ ദിലീപിന് തന്നോട് വൈരാഗ്യം വരികയും തന്നെ ഒതുക്കാൻ ശ്രമിക്കുകയായിരുന്നു എന്നും വിനയൻ പറയുന്നു.

ഇതേ തുടർന്നാണ് മാക്ട അസോസിയേഷനിൽ നിന്നും രാജിവച്ചതും പുതിയ അസോസിയേഷൻ തുടങ്ങിയതെന്നും പറഞ്ഞ സംവിധായകൻ, അന്ന് നടൻ തനിക്കെതിരെ വലിയ ഹേറ്റ് ക്യാമ്പയിൻ നേതൃത്വം നൽകി എന്നും കുറ്റപ്പെടുത്തി.

കഷ്ടപ്പാട് കണ്ട് ആദ്യം ഭാര്യ അത് പറഞ്ഞു; പിന്നാലെ അച്ഛനും, എന്നിട്ടും നിർത്തിയില്ലെന്ന് ടോവിനോ

0
Spread the love

‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ’ മലയാള സിനിമയിൽ ഇപ്പോൾ സജീവമായി തുടരുന്ന നടി നടന്മാരിൽ ഈ ട്രെൻഡിങ് ഡയലോഗ് പറയാൻ ഏറ്റവും അനുയോജനാര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. സാക്ഷാൽ ടോവിനോ തോമസ്. മലയാള സിനിമയിൽ പറയത്തക്ക ഗോഡ് ഫാദറോ വഴികാട്ടിയോ ഇല്ലാഞ്ഞിട്ടും സ്വന്തം പ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഉയരങ്ങൾ കീഴടക്കിയ നടനാണ് ടോവി. ഇപ്പോഴിതാ താൻ സിനിമകൾക്ക് വേണ്ടി നടത്തിയ കഷ്ടപ്പാടുകളെ കുറിച്ചും ഇതിനെല്ലാം കുടുംബം നൽകുന്ന ഉറച്ച പിന്തുണയെ കുറിച്ചും വാചാലനായിരിക്കുകയാണ് ടോവിനോ.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത നടന്റെ ഹിറ്റ് ചിത്രം കല്ലുമാലയെ കുറിച്ച് സംസാരിച്ചായിരുന്നു തുറന്നുപറച്ചിൽ. സിനിമയ്ക്ക് വേണ്ടി ടോവിനോ നിരവധി സംഘട്ടനങ്ങളിലും ഇഷ്ടമല്ലായിരുന്നിട്ട് കൂടി ഡാൻസ് അടക്കമുള്ള മേഖലകളിലും കൈ വച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ അടക്കമുള്ള ഷൂട്ടിംഗ് രംഗങ്ങൾ വളരെ കഷ്ടപ്പെട്ടാണ് ചെയ്തു തീർത്തെന്നും തല്ലുമാലയ്ക്ക് തൊട്ടുമുൻപ് ഭാര്യ ലിഡിയയോട് സിനിമയിൽ നിന്നും തൽക്കാലം ബ്രേക്ക് എടുക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നതായും ടോവിനോ പറയുന്നു. തല്ലുമാലയിലെ പാട്ടിന്റെ ഷൂട്ടിങ്ങിനിടെ ഭാര്യയും കുടുംബവും സെറ്റിൽ എത്തിയിരുന്നു എന്നും തന്റെ കഷ്ടപ്പാടുകൾ നേരിട്ട് കണ്ടതോടെ മുൻപ് ആശ്വസിപ്പിച്ചിരുന്ന അതേ ഭാര്യ തന്നെ അഭിനയം വേണമെങ്കിൽ നിർത്തിക്കോളൂ എന്ന് തന്നോട് പറഞ്ഞു എന്നും നടൻ പറയുന്നു.

തന്റെ പിതാവും ഇതേ പോലെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ടോവി പറഞ്ഞു. ‘നിന്റെ പെങ്ങളെ കെട്ടിച്ചുവിട്ടത് ഞാനാണ്, ഇനി നിന്റെ മകളെയും! അതിനിനിയും സമയമുണ്ട്. അതിന് നീ ഇത്രയും പണിയെടുക്കേണ്ട കാര്യമില്ല’ എന്നാണ് തന്റെ കഷ്ടപ്പാട് കണ്ടു അച്ഛൻ പറഞ്ഞതെന്നും നടൻ പറയുന്നു. അച്ഛനാണെങ്കിലും ഭാര്യയാണെങ്കിലും ഉള്ളതൊക്കെ വച്ച് ജീവിക്കാം എന്ന ധൈര്യമാണ് തനിക്കെപ്പോഴും തന്നിട്ടുള്ളതെന്നും ടോവി പറയുന്നു.

‘ലളിതം മനോഹരം’; 2 വർഷത്തെ പ്രണയത്തിനൊടുവിൽ ദിയയും അശ്വിനും വിവാഹിതരായി

0
Spread the love

ചലച്ചിത്ര നടൻ കൃഷ്‍ണകുമാറിന്റെയും മകളും സോഷ്യൽ മീഡിയ ഇൻഫ്ലൂൻസറും സംരഭകയുമായ ദിയ കൃഷ്‍ണ വിവാഹിതയായി. അശ്വിൻ ഗണേഷാണ് വരൻ. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ദിയയും സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ അശ്വിനും തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വച്ചു നടന്നചടങ്ങിലൂടെ ഔദ്യോഗികമായി ഒന്നിക്കുകയായിരുന്നു.

കൃഷ്‍ണകുമാറിന്റെ കുടുംബവുമായി നേരിട്ട് അടുപ്പമുള്ള കുറച്ച് പേര്‍ക്ക് മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നത്. അഹാന, ഇഷാനി, ഹൻസിക എന്നീ സഹോദരിമാരും അമ്മ സിന്ധുവും അച്ഛൻ കൃഷ്‍ണകുമാറും ഇളം പിങ്കിലുള്ള വസ്‍ത്രങ്ങളാണ് ധരിച്ചത്. രാധിക സുരേഷ് ഗോപി, മലയാള ചലച്ചിത്ര നിര്‍മാതാവ് സുരേഷ് കുമാര്‍ എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

കൊവിഡ് നമ്മളെ പഠിപ്പിച്ചത് പോലെ വിവാഹം ചെറുതായിട്ടാണ് നടത്തേണ്ടത്. വിവാഹങ്ങള്‍ ഇനി ലളിതമായിരിക്കണം എന്നും താരം വ്യക്തമാക്കി. ദിയ കൃഷ്‍ണയുടെയും അശ്വിന്റെയും വിവാഹ ഫോട്ടോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘രഞ്ജിത് പ്രിയപ്പെട്ട സുഹൃത്ത്’; അത്ര സന്തോഷത്തോടെയല്ല ചെയർമാൻ സ്ഥാനത്ത് ഇരിക്കുന്നതെന്ന് പ്രേംകുമാർ

0
Spread the love

ചലച്ചിത്ര അക്കാദമിയുടെ താത്ക്കാലിക ചെയർമാനായി നിലവിലെ വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ ചുമതലയേറ്റു. 2022-ലാണ് വൈസ് ചെയർമാനായത്. ആ നിലയ്ക്കുള്ള പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ചെയർമാൻ രഞ്ജിത്തിന്റെ അവിചാരിതമായ രാജിയെത്തുടർന്ന് താത്ക്കാലികമായി ഒരു ചുമതല സർക്കാർ ഏൽപ്പിച്ചിരിക്കുന്നുവെന്നേയുള്ളൂ എന്നും രഞ്ജിത്ത് നിരപരാധിത്തം തെളിയിച്ച് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും പ്രേംകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അക്കാദമിയുടെ മുൻപിൽ കുറേ പ്രോജക്റ്റുകളുണ്ടെന്ന് പ്രേംകുമാർ വ്യക്തമാക്കി. അക്കാദമി എന്നു പറയുമ്പോൾ ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുകയോ അവാർഡ് നൽകുകയോ മാത്രമല്ല. അതൊന്നും പൊതുസമൂഹം അത്രയൊന്നും അറിയാറില്ല. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന പരിപാടികൾക്ക് ഭ​ഗീരഥപ്രയത്നംതന്നെ വേണ്ടിവരും. അത്ര സന്തോഷത്തോടെയല്ല ഈ കസേരയിൽ ഇരിക്കുന്നത്. പ്രിയപ്പെട്ട സുഹൃത്താണ് രാജിവെച്ച ചെയർമാൻ രഞ്ജിത്ത്. അദ്ദേഹവുമായി സംസാരിച്ചിരുന്നു, നിയമപരമായ നടപടികളിലേക്ക് പോവുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. നിരപരാധിത്വം തെളിയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. നിരപരാധിയാണെന്ന് തെളിയിച്ച് രഞ്ജിത്ത് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രേംകുമാർ വിശദീകരിച്ചു.

സർക്കാർ ഏല്പിച്ചിരിക്കുന്ന ചുമതല ഏറ്റവും കൃത്യമായും ആത്മാർത്ഥതയോടെയും സുതാര്യമായും നിറവേറ്റും. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ചലച്ചിത്ര അക്കാദമി.അതിന്റെ ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിച്ചുകൊണ്ട് പ്രവർത്തിക്കും. സിനിമാ മേഖലയേക്കുറിച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന സമയമാണ്. അതിൽ എല്ലാവരും വല്ലാതെ വിഷമിക്കുന്നവരാണ്. കാരണം സിനിമയെ സ്നേഹിക്കുന്നവരെല്ലാം വല്ലാത്ത മാനസികാവസ്ഥയിലാണ്. സർക്കാർ എല്ലാ കാര്യങ്ങളിലും ശക്തമായി ഇടപെടുന്നുണ്ട്.

ഷാരൂഖ് ഒന്നാമത്, വിജയ് രണ്ടാമത്; മലയാളത്തിൽ ആദ്യം മോഹൻലാൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന താരങ്ങൾ ഇവർ..

0
Spread the love

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങൾ പുറത്ത്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനാണ് ഫോർച്യൂൺ ഇന്ത്യ പുറത്തുവിട്ട പട്ടികയിൽ ഒന്നാമത്. ഇളയ ദളപതി വിജയ് രണ്ടാം സ്ഥാനത്തും സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തുമെത്തി. മലയാളത്തിൽ നിന്ന് മോഹൻലാലും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ഈ സാമ്പത്തിക വർഷം 92 കോടിരൂപയാണ് ഷാരൂഖ് ഖാൻ നികുതിയടച്ചത്. 80 കോടി നികുതിയടച്ച തമിഴ് സൂപ്പർതാരം വിജയ് ആണ് രണ്ടാമത്. 75 കോടി നികുതിയടച്ച സൽമാൻ ഖാൻ, 71 കോടി അടച്ച അമിതാഭ് ബച്ചൻ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. അഞ്ചാം സ്ഥാനത്തുള്ളത് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്. 66 കോടിയാണ് അദ്ദേഹം സർക്കാരിലേക്കടച്ചത്. ധോണി (38 കോടി), സച്ചിൻ തെണ്ടുൽക്കർ (28 കോടി) എന്നിവരാണ് പട്ടികയിലെ ആദ്യപത്തിൽ ഇടംപിടിച്ച മറ്റുകായികതാരങ്ങൾ. മുൻ ക്രിക്കറ്റ് താരം സൗരവ് ​ഗാം​ഗുലി (23 കോടി), ഹാർദിക് പാണ്ഡ്യ (13 കോടി) എന്നിവർ ആദ്യ 20 പേരിലുണ്ട്.

ബോളിവുഡ് താരം അജയ് ദേവ്​ഗൺ 42 കോടി രൂപയും രൺബീർ കപൂർ 36 കോടിയും നികുതിയടച്ചു.

പട്ടികയിലുൾപ്പെട്ട മറ്റു പ്രമുഖരുടെ വിവരങ്ങൾ ഇങ്ങനെ:

കൊമേഡിയൻ കപിൽ ശർമ (26 കോടി)
കരീന കപൂർ (20 കോടി)
ഷാഹിദ് കപൂർ (14 കോടി)
കത്രീന കൈഫ് (11 കോടി)
മോഹൻലാൽ (14 കോടി)
അല്ലു അർജുൻ (14 കോടി)
കിയാര അദ്വാനി (12 കോടി)
പങ്കജ് ത്രിപാഠി (11 കോടി)
ആമിർ ഖാൻ (10 കോടി)

എപ്പോഴും ക്ഷീണമാണോ? പെട്ടെന്ന് ഊർജ്ജം ലഭിക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും

0
Spread the love

എപ്പോഴും ക്ഷീണവും, ഒട്ടും എനര്‍ജിയില്ലെന്നും തോന്നുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചിലപ്പോള്‍ ഭക്ഷണത്തിലൂടെ കൃത്യമായ ഊർജ്ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചിലപ്പോള്‍ ഭക്ഷണത്തിലൂടെ കൃത്യമായ ഊർജ്ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. അത്തരക്കാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഊർജ്ജം നൽകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  1. വാഴപ്പഴം

കാര്‍ബോഹൈട്രേറ്റിന്‍റെ മികച്ച ഉറവിടമായ വാഴപ്പഴം കഴിക്കുന്നത് ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.

  1. മുട്ട
    പ്രോട്ടീനും അമിനോ ആസിഡും ധാരാളം അടങ്ങിയ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.
  2. ഈന്തപ്പഴം

വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും ശരീരത്തിന് വേണ്ട എന്‍ര്‍ജി ലഭിക്കാന്‍ സഹായിക്കും.

  1. കറുത്ത ഉണക്കമുന്തിരി

കറുത്ത ഉണക്കമുന്തിരിയിൽ ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകൾ അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്നുള്ള ഊർജ്ജം നൽകാന്‍ സഹായിക്കുന്നു. കൂടാതെ ഉണക്കമുന്തിരിയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ചയെ തടയാനും അതുമൂലമുള്ള ക്ഷീണത്തെ അകറ്റാനും സഹായിക്കും.

  1. നട്സ്

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അയേണും ഫൈബറും മറ്റ് വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ നട്സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. ഇതിനായി ബദാം, വാള്‍നട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

  1. പയറുവര്‍ഗങ്ങള്‍

പ്രോട്ടീനും അയേണും വിറ്റാമിനുകളായ ബി, സി, ഇ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും.

  1. ചിയാ വിത്തുകള്‍ പ്രോട്ടീനും ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയാ വിത്തുകള്‍ കഴിക്കുന്നതും ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും.
  2. തൈര്

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും അടങ്ങിയ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും.

  1. ഓട്സ്

കാര്‍ബോഹൈട്രേറ്റും ഫൈബറുമുള്ള ഓട്സും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും.

  1. ഡാര്‍ക്ക് ചോക്ലേറ്റ്

കഫൈന്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റും എന്‍ര്‍ജി നല്‍കും.

‘ഹേമ കമ്മിറ്റി പോലൊന്ന് കന്നഡ സിനിമയിലും വേണം’; സിദ്ധരാമയ്യയ്ക്ക് കത്ത്

0
Spread the love

കന്നഡ സിനിമാ മേഖലയിലും സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ ചലച്ചിത്ര സംഘടന ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്‌സ് ആൻഡ് ഇക്വാലിറ്റി (‘ഫയർ’) മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് ആവശ്യം. സിനിമാമേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായും തുല്യതയോടെയും ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാനുള്ള നടപടികൾ അനിവാര്യമാണെന്ന് കത്തിൽ പറയുന്നു.

കന്നഡ സിനിമാ മേഖലയിലെ പ്രശനങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ റിട്ട. സുപ്രീം കോടതി ജഡ്ജിയുടെയോ റിട്ട. ഹൈക്കോടതി ജഡ്ജിയുടെയോ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കണമെന്നാണ് ഫയർ കത്തിൽ ആവശ്യപ്പെടുന്നത്. അന്വേഷണം നടത്തി നിർദേശങ്ങൾ സമിതി സമർപ്പിക്കണമെന്നും റിപ്പോർട്ട് മൂന്ന് മാസത്തിനകം പുറത്തുവിടണമെന്നും കത്തിൽ പറയുന്നുണ്ട്.

സംഘടനയിലെ നടികളും സംവിധായകരും ഉൾപ്പെടെ 153 പേര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയത്. സംവിധായിക കവിതാ ലങ്കേഷ്, നടിമാരായ രമ്യ, ഐന്ദ്രിത റോയ്, പൂജാ ഗാന്ധി, ശ്രുതി ഹരിഹരൻ, ചൈത്ര ജെ. ആചാർ, സംയുക്ത ഹെഗ്‌ഡെ, ഹിത, നടൻമാരായ സുദീപ്, ചേതൻ അഹിംസ തുടങ്ങിയവർ ഇതിലുണ്ട്.

‘മീ ടു’ആരോപണങ്ങൾ കന്നഡ സിനിമാമേഖലയിൽ ശക്തമായപ്പോൾ രൂപംകൊണ്ട സംഘടനയാണ് ‘ഫയർ’. അതിക്രമം നേരിടുന്നവർക്ക് പരാതി നൽകുന്നതിനുള്ള വേദിയായാണ് തുടങ്ങിയത്. ദേശീയ പുരസ്കാര ജേതാവായ നടി ശ്രുതി ഹരിഹരൻ പ്രമുഖ നടൻ അർജുൻ സർജയുടെ പേരിൽ ലൈംഗികാരോപണമുന്നയിച്ചപ്പോൾ സംഘടന ശക്തമായ പിന്തുണ നൽകിയിരുന്നു. ശ്രുതിയുടെ പരാതിയിൽ അർജുൻ സർജയുടെ പേരിൽ ബെംഗളൂരുവിലെ കബ്ബൺ പാർക്ക് പൊലീസ് അന്ന് കേസെടുത്തിരുന്നു.

യുവമോർച്ച നൽകിയ പരാതിയിൽ ആഷിക് അബുവിനും റിമയ്ക്കുമെതിരെ അന്വേഷണം

0
Spread the love

ആഷിക് അബു -റിമ കല്ലിങ്കൽ എന്നിവർക്കെതിരേ യുവമോർച്ച നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശം. തെന്നിന്ത്യൻ ഗായിക സുചിത്ര സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ ലഹരിമരുന്ന് ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ വൈശാഖ് രവീന്ദ്രൻ നൽകിയ പരാതി.

സൗത്ത് എ.സി.പി. പി. രാജ്കുമാറാണ് അന്വേഷണം നടത്തുക. ആരോപണം തെറ്റാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും റിമ നേരത്തേ പറഞ്ഞിരുന്നു.

ആ ചോദ്യം ദയവായി നിർത്തണം! സിനിമാ സെറ്റുകളിലെ യഥാർത്ഥ തെമ്മാടികൾ ചിലപ്പോൾ ഇവരായിരിക്കും: അർച്ചന കവി

0
Spread the love

സ്വന്തം വീട്ടിൽ നടക്കുമ്പോൾ മാത്രമേ നമുക്ക് അതിജീവിതമാരുടെ വിഷമങ്ങൾ മനസിലാവൂ എന്ന് നടി അർച്ചന കവി. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങളേക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. തനിക്ക് മോശം അനുഭവമുണ്ടായില്ലെന്നുകരുതി അയാൾ മറ്റൊരാളെ വേദനിപ്പിക്കില്ല എന്ന് താൻ അർത്ഥമാക്കുന്നില്ല. ആ അതിജീവിതയ്ക്കൊപ്പമാണ് നിൽക്കുന്നത്. ആരോപണവിധേയൻ നിരപരാധിത്വം തെളിയിച്ച് വരുന്നതുവരെ അതിജീവിതയ്ക്കൊപ്പം നിൽക്കും. ഇത്രയും നന്മ ചെയ്യുന്നവർ ഈ ഭൂമിയിൽ വേറെയുണ്ടാവില്ലെന്ന് ചിലരെക്കുറിച്ച് വിചാരിക്കും. അവരായിരിക്കും സിനിമാ സെറ്റുകളിലെ യഥാർത്ഥ തെമ്മാടികൾ. നമ്മുടെ മനസിന്റെ ദൗർബല്യം എന്താണെന്ന് അറിയുന്ന അവർ ഷോട്ടെടുക്കുന്നതിന് തൊട്ടുമുൻപ് എല്ലാവരുടേയും മുന്നിൽവെച്ച് അപമാനിക്കുംവിധം സംസാരിക്കും. അസ്വസ്ഥത തോന്നുമെങ്കിലും ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കേണ്ടിവരുമെന്നും അർച്ചന പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നതുമുതൽ മാധ്യമങ്ങൾ തന്റെ നിലപാടറിയാൻ വിളിച്ചുകൊണ്ടിരുന്നുവെന്നും പക്ഷേ വ്യക്തിപരമായി താനതിന് തയ്യാറായിരുന്നില്ലെന്നും സ്വന്തം യുട്യൂബ് ചാനലിലൂടെ അർച്ചന കവി പറഞ്ഞു. ഡബ്ല്യൂ.സി.സിയോടാണ് ആദ്യമായി നന്ദി പറയാനുള്ളത്. സിനിമാ ഇൻഡസ്ട്രിയുടെ ചരിത്രത്തിൽ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. അവരിൽ കുറച്ചുപേരെ വ്യക്തിപരമായി അറിയാം. അവരുടെ ആ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും അറിയാം. അവരെക്കുറിച്ചോർത്ത് അഭിമാനംതോന്നുന്നുവെന്നും അവർ പറഞ്ഞു.

“അ‍ഞ്ചും പത്തും വർഷം മുൻപ് നടന്ന കാര്യങ്ങൾ എന്തിനാണ് ഇപ്പോൾ തുറന്നുപറയുന്നതെന്ന് ചോദിക്കുന്നവരുണ്ട്. എന്റെ പ്രായത്തിലുള്ളവർ പോലും ഈ ചോദ്യം ചോദിക്കുന്നുണ്ട്. കുട്ടികളിൽ വിവരങ്ങളാണ് നമ്മൾ നിറച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ സ്കൂളിൽ പഠിക്കുകയാണെന്നും ഒരു വിഷയത്തിൽ രണ്ടുവർഷമായി കുറച്ച് മോശമാണെന്നും കരുതുക. ഇതേവർഷവും പരീക്ഷയെഴുതി ഉത്തരക്കടലാസ് കിട്ടുമ്പോൾ അതേ വിഷയത്തിൽ പരാജയപ്പെട്ടു. ടീച്ചർ പറയുകയാണ് രക്ഷിതാവിനെക്കൊണ്ട് ഒപ്പിടുവിച്ച് കൊണ്ടുവരാൻ,. മാർക്കിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന, നിങ്ങളെ മനസിലാക്കുന്ന രക്ഷിതാവല്ല എന്നുകൂടി കരുതുക. ഒരുപാട് കുട്ടികൾ സ്വയം ഒപ്പിട്ട് കൊണ്ടുപോകുമായിരിക്കും. മറ്റുചിലർ അത് എവിടെയെങ്കിലും ഒളിപ്പിച്ചിട്ട് മറന്നുപോയെന്ന് ടീച്ചറോട് കള്ളം പറയും. എങ്കിലും ചിലർ ആ ഉത്തരക്കടലാസിൽ ഒപ്പിടുവിക്കാൻ രക്ഷിതാക്കളെ കാണിക്കും.

അടുത്തദിവസം രാവിലെ സ്കൂളിൽ പോകുന്നതുവരെ, അച്ഛൻ ആ പേപ്പറിൽ ഒപ്പിട്ട് കിട്ടുന്നതവരെയുള്ള ഒരു മാനസിക സംഘർഷമുണ്ടല്ലോ. നിങ്ങളെ മനസിലാക്കുന്ന രക്ഷിതാവല്ല ആ വീട്ടിലെങ്കിൽ ഒരിക്കലും നിങ്ങൾ പെട്ടന്ന് ആ കാര്യം ചെയ്യില്ല. പല കാര്യങ്ങളും മനസിൽ ആലോചിച്ച് ഉറപ്പിക്കും. അത്രയേറെ തയ്യാറെടുപ്പുകൾ നടത്തും. അച്ഛനിൽനിന്ന് കിട്ടാൻ പോകുന്ന ശിക്ഷയേക്കുറിച്ചുള്ള ഭയം ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും. ഇതാണ് തുറന്നുപറയാൻ തയ്യാറാവുന്ന ഒരു അതിജീവിതയും അഭിമുഖീകരിക്കുന്ന കാര്യം. ഞാൻ പന്ത്രണ്ടാംതരത്തിൽ കണക്കിന് പരാജയപ്പെട്ടയാളാണ്. ഇപ്പോഴും ഉറക്കത്തിൽ കണക്ക് ചെയ്യാൻ കിട്ടുന്നതായി സ്വപ്നം കാണാറുണ്ട്. എന്നിട്ട് ഞെട്ടിയെഴുന്നേൽക്കും. അതിജീവിതകൾ കടന്നുപോയതുമായി വെച്ചുനോക്കുകയാണെങ്കിൽ ഇതൊന്നും ഒന്നുമല്ല. അപ്പോൾ അവർ അനുഭവിച്ചതും കടന്നുപോയതുമായ സാഹചര്യങ്ങൾ നമുക്കൊരിക്കലും ജഡ്ജ് ചെയ്യാൻ പറ്റില്ല. നമുക്കതിനുള്ള അവകാശമില്ല.” നടി അഭിപ്രായപ്പെട്ടു

പരിക്കുപറ്റിയാൽ ഓരോരുത്തർക്കും മുറിവുണങ്ങുന്നത് വ്യത്യസ്ത സമയങ്ങളിലായിരിക്കും. അതുകൊണ്ട് എന്തുകൊണ്ട് ഇത്തരം കാര്യങ്ങൾ തുറന്നുപറയുന്നതിന് ഇത്രയും സമയമെടുക്കുന്നതെന്തിനെന്ന് ചോദിക്കുന്നത് ദയവുചെയ്ത് നിർത്തണം. അവർ തുറന്നുപറയാനായി വന്നല്ലോ, അവരെ എങ്ങനെ സഹായിക്കണം എന്നാണ് ആലോചിക്കേണ്ടത്. സ്വന്തം വീട്ടിൽ നടക്കുമ്പോൾ മാത്രമേ നമുക്ക് ഇവരുടെ വിഷമങ്ങൾ മനസിലാവൂ. അങ്ങനെയല്ലാത്തപക്ഷം അതൊരു വിഷമകരമായ കാര്യമാണെന്നും അർച്ചന കവി പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts