Home Blog Page 33

ആ പവര്‍ ഗ്രൂപ്പില്‍ പെട്ടയാളാണ് ഞാന്‍: ധ്യാന്‍ ശ്രീനിവാസന്‍

0
Spread the love

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദം മലയാള സിനിമയെ പിടിച്ചുകുലുക്കുമ്പോള്‍ രസകരമായ കമന്‍റുമായി ധ്യാന്‍ ശ്രീനിവാസന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പവര്‍ ഗ്രൂപ്പ് എന്ന പരാമര്‍ശത്തിലാണ് ധ്യാന്‍ തന്‍റെ അഭിപ്രായം പറഞ്ഞത്. ഒരു ഉദ്ഘാടന വേദിയില്‍ ഇത് സംബന്ധിച്ച് ധ്യാന്‍ പറയുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

“ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു പവര്‍ ഗ്രൂപ്പിനെ സംബന്ധിച്ച് പറയുന്നുണ്ട്. കേട്ടിട്ടില്ല, അങ്ങനെ പറയുമ്പോ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമ ചെയ്യുന്ന ഞാനല്ലെ പവര്‍ ഗ്രൂപ്പ്. ആ പവര്‍ ഗ്രൂപ്പില്‍ പെട്ടയാളാണ് ഞാന്‍. സിനിമ ഇപ്പോഴല്ലെ ചെയ്യാന്‍ പറ്റൂ, കിട്ടുമ്പോള്‍ ചെയ്യുക” ഇങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ധ്യാന്‍ പറയുന്നത്. ധ്യാനിന്‍റെ പരാമര്‍ശത്തിന് ആളുകള്‍ ചിരിക്കുന്നതും കൈയ്യടിക്കുന്നതും വീഡിയോയിലുണ്ട്.

അതേ സമയം ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് നിര്‍മ്മാതാക്കള്‍. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പുതിയ ബാനറിലാണ് ഈ ധ്യാൻ ശ്രീനിവാസൻ ചിത്രമായ ഡീറ്റക്റ്റീവ് ഉജ്ജ്വലൻ പുറത്തിറങ്ങുക.ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി എന്നിവർ ചേർന്ന് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ടീസര്‍ പുറത്ത് വിട്ടു.

ഡീറ്റക്റ്റീവ് ഉജ്ജ്വലൻ പുതിയ കേസ് ഏറ്റെടുക്കുന്നതാണ് ഇതിവൃത്തം. ടൈറ്റില്‍ കഥാപാത്രമായി തന്നെയാണ് ധ്യാന്‍ എത്തുന്നത്. മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിന് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർസീ ആണ്. പ്രേം അക്കാട്ടു, ശ്രയാന്റി എന്നിവർ ചേർന്ന് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ സച്ചിൻ സുധാകരൻ ആണ്. സൗണ്ട് എൻജിനീയർ അരവിന്ദ് മേനോൻ, കലാസംവിധാനം അബ്ദുല്ല കോയ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്, മേക്കപ്പ് ഷാജി പുൽപള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.

ലൈംഗികാതിക്രമക്കേസ്; നിയമ നടപടിക്കൊരുങ്ങി നിവിൻ പോളി, എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും

0
Spread the love

തനിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ നിയമനടപടിക്കൊരുങ്ങി നടൻ നിവിൻ പോളി. ആരോപണങ്ങൾ കള്ളമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കും. കേസ് അന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിക്കും.

അതേസമയം, എസ്ഐടി യോഗം കൊച്ചിയിൽ തുടരുകയാണ്. ബലാത്സംഘം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ രേഖകളും വിശദാംശങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് താരം. ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്ന നിവിൻ എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കും. കൊച്ചിയിലെ മുതിർന്ന അഭിഭാഷകനുമായി നിവിൻ കൂടികാഴ്ച നടത്തി.

അതേസമയം, പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേസിലെ രണ്ടാം പ്രതിയായ എകെ സുനിൽ പറഞ്ഞു. യുവതിയുടെ ആരോപണത്തിൽ സത്യമില്ലെന്ന് നിവിൻ പോളിയുമായി ദുബായിൽവച്ച് കൂടിക്കാഴ്ച നടത്തിയ റാഫേലും പറഞ്ഞു. യുവതിയുടെ വിശദമായ മൊഴി ഉടൻ രേഖപ്പെടുത്തും. ഇതുവരെ എടുത്ത കേസുകളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിൽ യോഗം ചേരുകയാണ്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് യോഗം. നിവിൻ പോളിക്ക് എതിരായ കേസ് അന്വേഷിക്കും എന്നത്തിലടക്കം ഇന്ന് തീരുമാനമെടുക്കും.

ആറുപേരെത്തി 2 പേർ പെട്ടന്ന് അപ്രത്യക്ഷമായി; 17 ലക്ഷത്തിന്റെ സാരികൾ മോഷ്ടിച്ച പെൺസംഘത്തെ കയ്യോടെ പൊക്കി ഉടമ

0
Spread the love

നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പ്രീമിയം സിൽക്ക് സാരികൾ മോഷ്ടിച്ചതിന് നാല് സ്ത്രീകളടങ്ങിയ സംഘത്തെ ബെംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 25നാണ്ജെ പി നഗറിലെ കടയിൽ നിന്ന് സാരികൾ മോഷ്ടിച്ച സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് 17.5 ലക്ഷം രൂപ വിലമതിക്കുന്ന 38 സാരികൾ പൊലീസ് കണ്ടെടുത്തു. ജാനകി, പൊന്നുരു വള്ളി, മേധ രജനി, വെങ്കിടേശ്വരമ്മ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകൾ ഇപ്പോൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച സാരികൾ താരതമ്യേന കുറഞ്ഞ വിലയ്ക്കാണ് പ്രതികൾ വിൽക്കുന്നതെന്നും പൊലീസ് പറഞ്ഞു.

ജെ പി നഗറിലെ സിൽക്ക് സ്റ്റോർ ഉപഭോക്താക്കൾ എന്ന വ്യാജേനയാണ് സ്ത്രീകൾ കടയിലെത്തിയത്. ഇവരിൽ നാല് പേർ വസ്ത്രങ്ങൾ കാണണമെന്ന് പറഞ്ഞ് കടയുടമയുടെ ശ്രദ്ധ തിരിക്കുകയായിരുന്നു. മറ്റുള്ളവർ പെട്ടെന്ന് മേശയിൽ നിന്ന് എട്ട് സാരികൾ മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

രണ്ട് പേർ രക്ഷപ്പെട്ടതിന് ശേഷമാണ് കടയുടമയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായത്. വസ്ത്രത്തിനടിയിൽ പത്തിലധികം സാരികൾ കുത്തിനിറച്ച് ബാക്കിയുള്ള നാലുപേർ കടയിൽ നിന്ന് പുറത്തിറങ്ങാൻ എഴുന്നേറ്റുതുടർന്ന് കടയുടമ ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സാരികൾ മോഷ്ടിച്ചതായി മനസിലായത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ മറ്റ് സ്ഥാപനങ്ങളിൽ നിന്നും ഇവർ സാരികൾ മോഷ്ടിച്ചതായി കണ്ടെത്തി. ബെംഗളൂരു കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഇന്ദ്രജിത്ത് ബോളിവുഡിലേക്ക്; ആദ്യ ചിത്രം അനുരാഗ് കശ്യപിനൊപ്പം

0
Spread the love

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. തന്റെ ആദ്യ ഹിന്ദി സിനിമ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം, അനുരാഗിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് കൊണ്ടാണ് താരം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞുവെന്നും അനുരാഗിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലെ സന്തോഷവും ഇന്ദ്രജിത്ത് തന്റെ പോസ്റ്റിലൂടെ രേഖപ്പെടുത്തി.

ഇന്ദ്രജിത്തിന്റെ കുറിപ്പ്:

‘എൻ്റെ ആദ്യ ഹിന്ദി ഫീച്ചർ ഫിലിമിന്റെ ഷൂട്ട് കഴിഞ്ഞു. അനുരാഗ് കശ്യപിനെപ്പോലെ പ്രഗത്ഭനായ സംവിധായകനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഈ ചിത്രം ഇനി നിങ്ങളിലേക്ക് എത്തുന്നതിന്റെ ആകാംക്ഷയിലാണ്. നല്ല നാളുകൾക്കായി ആശംസകൾ നേരുന്നു’.

ഇന്ദ്രജിത്തിന്റെ കമന്റിന് അനുരാ​ഗ് കശ്യപിന്റെ മറുപടി ഇങ്ങനെ. ‘നിങ്ങളോടൊപ്പം പ്രവർത്തിച്ചത് തികച്ചും സന്തോഷകരമായിരുന്നു. ഈ സിനിമയിൽ പ്രവർത്തിച്ചതിന് നന്ദി, ഇത് ഒരു തുടക്കം മാത്രമാണ്. ഹിന്ദി സിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളെക്കാളും നന്നായി നിങ്ങൾ ഹിന്ദി സംസാരിക്കും. ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. എന്നും നിങ്ങൾ എൻ്റെ ഇളയ സഹോദരനായിരിക്കും’.

അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും താരം അറിയിച്ചു.

സിനിമ-സീരിയൽ നടനും സംവിധായകനുമായ വി.പി. രാമചന്ദ്രൻ അന്തരിച്ചു

0
Spread the love

പ്രശസ്ത സിനിമ സീരിയൽ നാടക നടനും സംവിധായകനുമായ വി.പി. രാമചന്ദ്രൻ (81) അന്തരിച്ചു. കിളിപ്പാട്ട് , അപ്പു , അയ്യർ ദി ഗ്രേറ്റ് , പോലീസ് ഓഫീസർ , കഥാനായിക ,ഷെവലിയാർ, സദയം, യുവതുർക്കി, ദി റിപ്പോർട്ടർ തുടങ്ങി 19ഓളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ ശബ്ദം നൽകിയും സജീവ സാന്നിധ്യമായിരുന്നു.

അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്ന വി.പി. രാമചന്ദ്രൻ റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ്ജീവനക്കാരനുമായിരുന്നു. ലോക പ്രശ്സത നർത്തകൻ പത്മഭൂഷൺ വി.പി ധനഞ്ജ്യൻ സഹോദരനാണ്. ഭാര്യ വൽസരാമചന്ദ്രൻ. മക്കൾ : ദീപ, ദിവ്യരാമചന്ദ്രൻ( നർത്തകി ) എന്നിവരാണ്. സംസ്കാരം നാളെ ( സെപ്റ്റംബർ 5 വ്യാഴം ) രാവിലെ 9 മണിയ്ക്ക് പയ്യന്നൂർ മഹാദേവ ഗ്രാമം വെസ്റ്റിൽ നടക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മേഖലയിലെ എല്ലാ സ്ത്രീകളെയും അടച്ചാക്ഷേപിക്കുന്ന അവസ്ഥ: ഭാഗ്യലക്ഷ്മി

0
Spread the love

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ മേഖലയിലെ എല്ലാ സ്ത്രീകളെയും അടച്ചാക്ഷേപിക്കുന്ന അവസ്ഥയാണെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. താൻ ഉള്‍പ്പെടെ മൂന്നുപേരെ കുറിച്ച് നേരത്തെ ഒരു ആരോപണം ഉയര്‍ന്നിരുന്നു. അതില്‍ മറുപടി പറയുന്നതിനാണിപ്പോള്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇക്കഴിഞ്ഞ 31നാണ് ഫെഫ്കയുടെ കീഴിലുള്ള സംഘടനകളിലെ സ്ത്രീകളുടെ പൊതുയോഗം നടന്നത്.

അതില്‍ രണ്ട് പെണ്‍കുട്ടികള്‍ മുൻവിധിയോടെ എത്തി യോഗത്തില്‍ ബഹളം വെക്കുകയായിുരന്നു. സംഘടനയെ തകര്‍ക്കാൻ ഉറപ്പിച്ച മട്ടിലാണ് അവര്‍ പെരുമാറിയത്. ജോലി സ്ഥലത്ത് ആയാലും പൊതുവിടത്തിലായാലും സ്വയം സുരക്ഷ ഉറപ്പാക്കണമെന്നാണ് അവരോട് പറഞ്ഞത്. എന്നാല്‍, ഇതിനെ വളച്ചൊടിച്ചാണ് അവര്‍ ആരോപണം ഉന്നയിച്ചത്. യോഗത്തില്‍ ഒരക്ഷരം മിണ്ടാത്ത ആളാണ് പുറത്തിറങ്ങി ഞാൻ സ്ത്രീ വിരുദ്ധയാണെന്ന് വിളിച്ചു പറഞ്ഞത്. മറ്റു രണ്ടു പേരുടെ പേരുകള്‍ കൂടി അവര്‍ വിളിച്ചുപറഞ്ഞു.

ഞങ്ങള്‍ മുഖം മറയ്ക്കാതെയാണ് ഇപ്പോള്‍ അവരുടെ ആരോപണത്തില്‍ ഇപ്പോള്‍ മറുപടി നല്‍കുന്നത്. ആരോപണങ്ങള്‍ നേരിടും. അപമാനിച്ചതിന് എതിരെ നിയമ നടപടി സ്വീകരിക്കും. പൊലീസില്‍ പരാതി നല്‍കും. മുഖ്യമന്ത്രിക്കും പരാതി നല്‍കും. ഞങ്ങളെക്കാള്‍ സിനിമ ചെയ്യുന്നവരാണ് ഞങ്ങള്‍ക്കെതിരെ തൊഴിൽ നിഷേധം ഉന്നയിക്കുന്നത്. ആരോപണങ്ങളെ പറ്റി ആരും ഞങ്ങളോട് ചോദിച്ചിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

92 സ്ത്രീകളാണ് ഫെഫ്ക യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ ഹേമ കമ്മിറ്റിക്ക് മുന്നിൽ പോയത് നാലുപേരാണ്. ആരോപണം ഉന്നയിച്ചവർ ആരുടെ കൂടെ വന്നു എന്നത് വ്യക്‌തമാക്കുന്ന ദൃശ്യങ്ങള്‍ സഹിതം ആണ് പരാതി കൊടുക്കുക. അപ്പോൾ വന്നവരുടെ ഉദ്ദേശം വ്യക്‌തമാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.സാഹചര്യം നേരിടാൻ സ്ത്രീകൾ തയ്യാറാവണം എന്ന് പറഞ്ഞാൽ സ്ത്രീവിരുദ്ധത ആണെങ്കിൽ അത് തുടരും. ചിലർക്ക് എതിരെ വരുന്ന വാര്‍ത്തകള്‍ വരുന്നില്ല. ലഹരി ആരോപണം ഉന്നയിച്ചത് അന്വേഷിക്കണ്ടേയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഹേമ കമ്മിറ്റിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരും ഹെയര്‍സ്റ്റയിലിസ്റ്റുമാരും ഭാഗ്യലക്ഷ്മിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സൈബർ ബുളളിയിംഗ് നടക്കുന്നു, പറഞ്ഞതെല്ലാം നടന്ന സംഭവം; രഞ്ജിത്തിനെതിരെ പരാതി നൽകിയ യുവാവ്

0
Spread the love

തനിക്കെതിരെ സൈബർ ബുളളിയിംഗ് നടക്കുന്നുവെന്ന് സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകിയ യുവാവ്. തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ മോശം കമന്റുകളും വീഡിയോകളുമാണ് വരുന്നത്. നടന്ന സംഭവത്തെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും ഇതിന് ആവശ്യമായ എല്ലാ തെളിവുകളും രേഖകളും നൽകിയിട്ടുണ്ടെന്നും യുവാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു നടിയുടെ പേര് മാത്രമാണ് താൻ പറഞ്ഞിട്ടുള്ളത്. മറ്റു നടികളുടെ പേര് പറഞ്ഞു എന്ന തരത്തിൽ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കേസിന്റെ അന്വേഷണം കഴിയുമ്പോൾ സത്യം പുറത്ത് വരുമെന്നും അതുവരെ കാത്തിരിക്കണമെന്നും വീഡിയോയിലൂടെ യുവാവ് പറഞ്ഞു.

സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012-ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി. കോഴിക്കോട് സ്വദേശിയായ യുവാവ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോൾ കോഴിക്കോട് വെച്ച് ‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന സിനിമ ലൊക്കേഷനിൽ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത് എന്ന് യുവാവ് പറഞ്ഞിരുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നു. അതിൽ സന്ദേശം അയക്കാൻ ആവശ്യപ്പെട്ടുവെന്നും യുവാവ് പറഞ്ഞു. ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു.

രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നി‍ർദ്ദേശിച്ചു. മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് ആരോപിച്ചിരുന്നു. പിന്നീട് അവസരം കിട്ടാതായതോടെ താൻ മാനസികമായി തളർന്നെന്നും മലയാളത്തിലെ ഒരു പ്രശസ്ത നടിയോട് പരാതി പറഞ്ഞെങ്കിലും അവർ കാര്യമായെടുത്തില്ലെന്നും യുവാവ് പറഞ്ഞിരുന്നു.

ഒളിക്യാമറ സംഭവം ഉണ്ടായത് തന്‍റെ സെറ്റിലാണോയെന്ന് മോഹന്‍ലാൽ വിളിച്ചന്വേഷിച്ചു! രാധിക ശരത്‍കുമാര്‍

0
Spread the love

മലയാള സിനിമാ സെറ്റുകളില്‍ കാരവാനുകളില്‍ രഹസ്യ ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ചലച്ചിത്രതാരം രാധിക ശരത്കുമാര്‍ നടത്തിയത് ഏതാനും ദിവസം മുന്‍പായിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തയ്ക്ക് പിന്നാലെ മോഹന്‍ലാല്‍ തന്നെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും പറയുകയാണ് രാധിക.

“മോഹന്‍ലാല്‍ സാര്‍ എന്നെ വിളിച്ച് ചോദിച്ചു, അയ്യോ ഇത് എന്‍റെ സെറ്റിലാണോ നടന്നത് എന്ന്. സാര്‍, ഞാന്‍ പേര് പറയാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് പറഞ്ഞു. നിങ്ങളുടേതോ അതോ മറ്റാരുടെയെങ്കിലുമോ സെറ്റ് എന്ന കാര്യം വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന കാര്യം അറിയിച്ചു”, രാധിക ശരത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തമിഴ് സിനിമയിലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ രാധിക പറഞ്ഞു. തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്നതാണ് പ്രധാന വെളിപ്പെടുത്തല്‍.

“യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. നടൻ മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്‍റെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായത്. ഞാൻ ആ നടനോട് കയർത്തു. പിന്നാലെ ആ പെൺകുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും പറഞ്ഞു”. ആ പെൺകുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണെന്നും രാധിക പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക കൂട്ടിച്ചേർത്തു.

നടിമാർ മുഴുവന്‍ വന്ന് സാക്ഷ്യം പറഞ്ഞാലും മമ്മൂട്ടിയും മോഹന്‍ലാലും അയാള്‍ക്കെതിരെ പറയില്ല; ബ്ലൗസിനിടയില്‍ നോട്ടു തിരുകി വെക്കുന്ന താരം എന്നത് മുകേഷിന്റെ നുണ!

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് നിരവധി വെളിപ്പെടുത്തലുകളാണ് സിനിമാ മേഖലയിലെ പ്രമുഖരെ അടക്കം തേടി എത്തിയിരിക്കുന്നത്. സിദ്ദിക്കും, മുകേഷും ജയസൂര്യയും ബാബുരാജും മണിയൻപിള്ള രാജുവും റിയാസ് ഖാനും, സുധീഷും സംവിധായകരായ വി.കെ.പിയും രഞ്ജിത്തുമെല്ലാം ഇതിനോടകം പരാതികളിൽ ഇടംപിടിച്ചു കഴിഞ്ഞു.

ഇതിനിടെ തമിഴ് നടി രാധിക ശരത് കുമാറും മലയാളം സെറ്റിൽ നേരിട്ട ദൂരനുഭവത്തെക്കുറിച്ച് തുറന്നടിച്ച് രംഗത്തെത്തിയിരുന്നു. സെറ്റിൽ നൽകിയിട്ടുള്ള കാരവാനിൽ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്ന രംഗങ്ങൾ ഷൂട്ട് ചെയ്തുവെന്നായിരുന്നു രാധികയുടെ ആരോപണം. ഈ ആരോപണം ശരിവയ്ക്കുന്ന രീതിയിലുള്ള സംഭവം നടന്നതായുള്ള മുകേഷിന്റെ വീഡിയോയും പിന്നാലെ സാമൂഹ്യ മാധ്യമങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ മുകേഷിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. രാധിക ശരത് കുമാറിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന രീതിയിലുള്ള മുകേഷിന്റെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് കണ്ടുവെന്നും ഇത്തരത്തിൽ പരസ്യമായി അശ്ലീലവും ആഭാസവും പറയുന്ന ഒരാൾ ഇടതുപക്ഷത്തിരിക്കുന്നത് നിയമസഭയ്ക്ക് ഒരു അലങ്കാരമാണെന്നും ശാരദ ക്കുട്ടി രൂക്ഷമായ ഭാഷയിൽ പരിഹസിക്കുന്നുണ്ട്.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

തെന്നിന്ത്യന്‍ അഭിനേത്രി രാധികാ ശരത് കുമാര്‍ പറഞ്ഞ ഗുരുതരമായ ആരോപണത്തെ ശരിവെക്കുന്ന തരത്തില്‍ മുകേഷിന്റേതായ ഒരു വീഡിയോ ക്ലിപ് കണ്ടു . ഏതോ ചാനല്‍ പരിപാടിക്കിടയില്‍ മുകേഷ് പറഞ്ഞത് രാധിക പറഞ്ഞതുമായി ചേര്‍ന്നു പോകുന്നുണ്ട്. പാതിരാത്രി കഴിഞ്ഞ് കാരവനിലെ ഒരു ഭാഗത്തു നിന്നു കേള്‍ക്കുന്ന പൊട്ടിച്ചിരികളെ കുറിച്ച് രാധിക ചോദിച്ചതിനുള്ള മറുപടിയായാണ് തങ്ങളുടെ ആ ‘കോമഡിടൈമി’നെ കുറിച്ച് മുകേഷ് പറയുന്നത്.

ആഭാസക്കഥകള്‍ പറയാന്‍ ഇയാള്‍ മുന്‍പും തന്റെ ചാനല്‍ സാന്നിധ്യം ഉപയോഗിച്ചിട്ടുണ്ട്. കയ്യടിച്ച് ആര്‍ത്തട്ടഹസിച്ച് അവതാരകരും അനുസാരികളും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

അതിപ്രശസ്തയും ജനസമ്മതയും ആരാധ്യയുമായ ഒരു മുതിര്‍ന്ന നടി ഒരു പൊതുചടങ്ങിനിടെ പണം ബ്ലൗസിനിടയില്‍ തിരുകിയെന്നും അതു തിരിച്ചെടുത്ത് മേശപ്പുറത്തു വെച്ചപ്പോള്‍ ആ വിയര്‍ത്ത നോട്ട് എടുക്കാനായി ആരാധകര്‍ ഓടിക്കൂടിയെന്നുമാണ് നടിയുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തി, അറയ്ക്കുന്ന മുഖചേഷ്ടകളോടെ മുകേഷ് പറഞ്ഞത്. ചാനല്‍ അത് കട്ട് ചെയ്യാനുള്ള മര്യാദ പോലും കാണിച്ചില്ല.

പൊതുവേദിയില്‍ ബ്ലൗസിനിടയില്‍ നോട്ടു തിരുകി വെക്കുന്ന സെലിബ്രിറ്റി താരം എന്നത് ഒരു വലിയ നുണയാണ്. അതു തിരിച്ചെടുത്ത് മേശപ്പുറത്തു വെക്കുന്നുവെന്നത് അതിലും വലിയ നുണയാണ്.

പരസ്യമായി ഇങ്ങനെ അശ്ലീലവും ആഭാസവും ഇക്കിളിനുണകളും പറയുന്നയാള്‍ ഇടതുപക്ഷത്ത് ഇരിക്കുന്നത് നിയമസഭക്കൊരലങ്കാരമാണ്.
അയാളെ ഇറക്കി വിടരുത്. ഗാര്‍ഹികപീഡനക്കാരനാണ്. മുന്‍ ഭാര്യമാര്‍ സാക്ഷ്യം പറയുന്നതാണ്. ഒരൊറ്റ ചോദ്യവും ചോദിക്കരുത് അയാള്‍ക്കെതിരെ. ദയവു ചെയ്ത് ഇടതുപക്ഷത്തെ തകര്‍ക്കരുത്.

സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ മുഴുവന്‍ വന്ന് സാക്ഷ്യം പറഞ്ഞാലും മമ്മൂട്ടിയും മോഹന്‍ലാലും പറയില്ല അയാള്‍ക്കെതിരെ.
*ദയവു ചെയ്ത് സിനിമയെ നശിപ്പിക്കരുത്. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കു. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പവും നില്‍ക്കാം ‘.

ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന പടം; ഐഎംഡിബിയുടെ ലിസ്റ്റിൽ ഇടംപിടിച്ച് ദേവര

0
Spread the love

കൊരട്ടല ശിവ സംവിധാനം ചെയ്ത് ജൂനിയ‍‍ർ എൻടിആർ നായകനാകുന്ന ‘ദേവര പാര്‍ട്ട്‌ 1’ പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രം ഐഎംഡിബിയിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ആഗോള ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ‘ലിറ്റിൽ ബ്രദർ’, ‘മെഗലോപോളിസ്’, ‘വൺ ഹാൻഡ് ക്ലാപ്പിംഗ്’, മാൻ വേഴ്സസ് ഫോൺ തുടങ്ങിയ അന്താരാഷ്ട്ര ചിത്രങ്ങൾക്കൊപ്പമാണ് ദേവര പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ആണ് സിനിമയുടെ റിലീസ്. ജാൻവി കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ‘ദേവര’. സെയ്ഫ് അലി ഖാൻ ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലെത്തുന്നത്. ഭൈര എന്ന സെയ്‌ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts