Home Blog Page 34

2വർഷത്തിൽ മുഴുവനും പരാജയങ്ങൾ; എന്റെ കാലം കഴിഞ്ഞെന്ന് പലരും വിധിയെഴുതിയപ്പോൾ അത് സംഭവിച്ചു, ജീവിതം മാറ്റിമറിച്ച കാര്യം തുറന്നു പറഞ്ഞ് വിജയ് സേതുപതി

0
Spread the love

സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹം ഏറെ നാളത്തെ പ്രയത്‌നത്തിനൊടുവിലായിരുന്നു താരം സിനിമ പ്രവേശനം നടത്തിയത്. ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയതുകൊണ്ട് തന്നെ തുടക്കകാലത്ത് സ്ക്രീൻ സ്പേസും അതുപോലെതന്നെ പ്രതിഫലവും വളരെ കുറവായിരുന്നു എന്ന് താരം പറഞ്ഞിരുന്നു. ആദ്യകാലത്ത് വളരെ തുച്ഛമായ തുകയാണ് തനിക്ക് ലഭിച്ചിരുന്നത് 100 രൂപ. പലപ്പോഴും ഇതിന് മുഖം പോലും കണ്ടെന്ന് വരില്ലെന്നും പിന്നീട് ഇത് ഏറെക്കാലം 250 ആയി തുടർന്നു എന്നും ആണ് താരം പറഞ്ഞത്.

അതേസമയം സ്വന്തം നിശ്ചയദാർഢ്യത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും ഇന്ന് തമിഴ് മലയാളം സൗത്ത് ഇന്ത്യയും കടന്നു ബോളിവുഡിലും ഇന്ത്യക്ക് പുറത്തും വരെ എത്തിനിൽക്കുകയാണ് താരത്തിന്റെ പ്രശസ്തി. 100 രൂപ പ്രതിഫലം വാങ്ങിയിരുന്ന ജൂനിയർ ആർട്ടിസ്റ്റ് എന്നതിൽ നിന്നും ഒരു സിനിമയ്ക്ക് 21 കോടി രൂപ പ്രതിഫലം വരെ വാങ്ങുന്ന തിരക്കേറിയ താരമായി വിജയ് സേതുപതി മാറിക്കഴിഞ്ഞു.ഇപ്പോഴിതാ കരിയറിൽ വളരെ മോശം സമയം കടന്നുപോകുമ്പോൾ തന്നെ തേടിയെത്തിയ സിനിമ തന്റെ ജീവിതം മാറ്റി മറിച്ചതിനെ കുറിച്ച് പറയുകയാണ് വിജയ് സേതു പതി.

രണ്ട് വര്‍ഷത്തോളം താന്‍ ചെയ്ത സിനിമകള്‍ പലതും ഫ്‌ളോപ്പായിരുന്നെന്നും തന്റെ കാലം അവസാനിച്ചെന്ന് പലരും അഭിപ്രായപ്പെട്ടെന്നും പറഞ്ഞ താരം ആ സമയത്ത് തന്നെത്തേടി വന്ന ആ ഭാഗ്യ സിനിമ മഹാരാജയായിരുന്നുവെന്നും പറയുന്നു.ആ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ അത് തന്റെ തിരിച്ചുവരവാണെന്ന് ഉറപ്പിച്ചിരുന്നെന്നും ഷൂട്ടിന്റെ സമയത്ത് തന്നെ അതൊരു മികച്ച സിനിമയാകുമെന്ന് അറിയാമായിരുന്നെന്നും വിജയ് സേതുപതി പറയുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും, ഏറ്റവും മികച്ച സിനിമയുമായി പലരും മഹാരാജയെ കണക്കാക്കാറുണ്ടെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

ചിത്രം ഇന്ത്യക്ക് പുറമെ ചൈനയില്‍ അത്ര വലിയ ഹിറ്റാകുമെന്ന് കരുതിയില്ലായിരുന്നെന്നും അതെല്ലാം തനിക്ക് സന്തോഷം തന്നെന്നും വിജയ് സേതുപതി പറഞ്ഞു. ചിത്രത്തിന്റെ എല്ലാ വിജയത്തിനും കാരണം സംവിധായകന്‍ നിതിലാണെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു

‘നീ ആള് കൊള്ളാലോ കൊച്ചനേ’; വിഘ്‌നേഷിന്റെ തോളിൽ തട്ടി ധോണി, ഹൃദയസ്പർശിയായ നിമിഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

0
Spread the love

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു 19കാരന് കിട്ടാവുന്നതില്‍ വെച്ച് സ്വപ്‌നതുല്യമായ അരങ്ങേറ്റമാണ് മുംബൈയുടെ മലയാളി താരം വിഘ്നേഷ് പുത്തൂരിന് ലഭിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്ട് പ്ലേയര്‍ ആയി ഇറങ്ങിയ താരം ചെന്നൈ ക്യാപ്റ്റന്റേതടക്കം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് നടത്തിയത്. റുതുരാജ്, ശിവം ദുബെ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവര്‍ എറിഞ്ഞ താരം 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ്

മത്സരത്തില്‍ മുംബൈ പരാജയം വഴങ്ങിയെങ്കിലും ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കുന്ന ബോളിങ് പ്രകടനം പുറത്തെടുക്കാന്‍ മലയാളി താരത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ മത്സരശേഷം ഇതിഹാസ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ നായകനുമായ എം എസ് ധോണി വിഘ്‌നേഷിനെ അഭിനന്ദിക്കുകയും ചെയ്തു.

മത്സരത്തിന് ശേഷം ഹസ്തദാനം ചെയ്യുന്നതിനിടെ വിഘ്‌നേഷിന്റെ തോളത്ത് തട്ടി ധോണി അഭിനന്ദിക്കുകയായിരുന്നു. ഈ സമയത്ത് വിഘ്‌നേഷ് ധോണിയോട് തന്റെ ആരാധനയും വെളിപ്പെടുത്തി. മലയാളി താരത്തെ ധോണി സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നതും കാണാനായി. മനോഹരമായ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു; പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് പറഞ്ഞ് മൈത്രേയൻ

0
Spread the love

നടനും സംവിധായകനുമായ പൃഥ്വിരാജിനോട് മാപ്പ് ചോദിച്ച് എഴുത്തുകാരൻ മൈത്രേയൻ. പൃഥ്വിരാജെന്ന സംവിധായകനെ വിശ്വാസമില്ലെനും അതുകൊണ്ട് എമ്പുരാൻ കാണില്ലെന്നും ഒരു അഭിമുഖത്തിൽ മൈത്രേയൻ പറഞ്ഞിരുന്നു.തന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ ചർച്ചയായതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചുകൊണ്ട് മൈത്രേയൻ രംഗത്തെത്തിയത്. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ ഖേദമുണ്ടെന്നും എമ്പുരാൻ കാണുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പൃഥ്വിരാജിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

മൂന്നു പേർ എന്നെ അഭിമുഖ സംഭാഷണം ചെയ്യാൻ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങൾ സംസാരിച്ചിരുന്നതിൽ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചർച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കൾ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററിൽ ഉള്ളവരി ഞാൻ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവർ ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാൻ കാണുന്നതായിരിക്കും.

ഒറ്റ അറയുള്ളതും ഒന്നിലധികം അറയുള്ളതുമായ ശവകുടീരങ്ങൾ; മലമ്പുഴയിൽ മഹാശില നിർമിതികൾ കണ്ടെത്തി

0
Spread the love

പാലക്കാട്: മലമ്പുഴയിൽ മഹാശില നിർമിതികൾ കണ്ടെത്തി. കണ്ടെത്തിയയത് മെഗാലിത്തിക് കാലത്തെ നിർമിതികളാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഒറ്റ അറയുള്ളതും ഒന്നിലധികം അറയുള്ളതുമായ ശവകുടീരങ്ങൾ കണ്ടെത്തിയവയിലുണ്ട്. മലമ്പുഴ ഡാമിലെ ദ്വീപുകൾ പോലുള്ള കുന്നുകളിലാണ് ശിലാനിർമിതികൾ കണ്ടെത്തിയത്. 45 ഹെക്ടർ സ്ഥലത്ത് 110 മഹാശിലാ നിർമിതകളെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നു.

റിലീസ് ചെയ്ത് മൂന്നാം ദിവസം ലാഭത്തിലേക്ക് കടന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി; കണക്കുപറയുമ്പോള്‍ കൃത്യമായി പറയണം; കുഞ്ചാക്കോ ബോബൻ

0
Spread the love

ഫെബ്രുവരിയില്‍ റിലീസായ സിനിമകളുടെ തീയേറ്റര്‍ കളക്ഷന്‍ റിപ്പോര്‍ട്ട് നിര്‍മാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തിയേറ്ററില്‍ നിന്നും വിജയിച്ച ചിത്രം കുഞ്ചാക്കോ ബോബന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ആണെന്നാണ് പറഞ്ഞിരുന്നത്. 13 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 11 കോടി വരെ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

എന്നാല്‍ പുറത്തുവന്ന ഈ റിപ്പോര്‍ട്ട് തള്ളുകയാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്‍. 11 കോടിയല്ല അതിന്റെ ഇരട്ടിയോ അതില്‍ കൂടുതലോ സിനിമ നേടിയെന്നാണ് കുഞ്ചാക്കോ പറയുന്നത്. സിനിമയുടെ മുതല്‍മുടക്കിനെ കുറിച്ചോ വിജയത്തെ പറ്റിയോ സംസാരിക്കേണ്ടത് താനല്ല മറിച്ച് നിര്‍മാതാക്കളാണെന്നും ചിത്രത്തിനെ നിര്‍മാണ ചെലവ് 13 കോടിയില്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 50 കോടി ക്ലബ്ബിലും കയറിയിരുന്നതായി ചിത്രത്തിന്റ്രെ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു. തങ്ങളുടെ ചിത്രം കേരത്തിലെ തിയേറ്ററുകള്‍ നിന്നുമാത്രമായി 30 കോടിയോളം കളക്ട് ചെയ്തെന്നും കേരളത്തിന് പുറത്തും നല്ല രീതിയില്‍ സിനിമക്ക് കളക്ഷന്‍ ഉണ്ടായെന്നും നടൻ കൂട്ടിച്ചേര്‍ത്തു. ഷൂട്ടിങ് നടക്കുമ്പോള്‍ തന്നെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മുടക്കുമുതലിന്റെ മുക്കാല്‍ പങ്കും തിരിച്ച് പിടിച്ചെന്നും റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസം ലാഭത്തിലേക്ക് കടന്ന ചിത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

താരങ്ങളുടെ ശമ്പളം കുറയ്ക്കണമെന്ന് പരാതി പറയുന്ന നിര്‍മാതാക്കളുടെ സിനിമയില്‍ താന്‍ സൗജന്യമായി അഭിനയിക്കാമെന്നും കേരളത്തിലെ മുഴുവന്‍ തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന പണവും നിര്‍മാതാക്കള്‍ എടുക്കട്ടെയെന്ന് പറഞ്ഞ കുഞ്ചാക്കോ ബോബന്‍ കേരളത്തിന് പുറത്തുള്ള കളക്ഷനും ഒ.ടി.ടി, സാറ്റലൈറ്റ് വരുമാനം മാത്രം തനിക്ക് തന്നാല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു.

ഈ സാധനങ്ങൾ നിങ്ങൾ ബാത്ത്റൂമിൽ തന്നെ വയ്ക്കാറാണോ പതിവ്; വലിയ തെറ്റ്!!

0
Spread the love

എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഒരിടമാണ് ബാത്റൂം. എന്നാൽ വൃത്തിയില്ലാത്ത സ്ഥലവും വീടിന്റെ ബാത്റൂം തന്നെയായിരിക്കും. വെള്ളത്തിന്റെ സാന്നിധ്യം എപ്പോഴും ഉള്ളതുകൊണ്ട് തന്നെ അതിവേഗത്തിൽ പായലും പൂപ്പലും പടരാറുണ്ട്. ഇത് എല്ലാ വീടുകളിലേയും ബാത്റൂമുകളുടെ പ്രധാന പ്രശ്നമാണ്. എന്നാൽ ഇതിലൊക്കെയും ഉപരിയായി നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന, എപ്പോഴും ആവർത്തിക്കുന്ന ചില അബദ്ധങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.

1. ബാത്റൂമുകളിൽ പോയി പതിവായി നമ്മൾ മേക്കപ്പ് ചെയ്യാറുണ്ട്. എന്നാൽ ഉപയോഗിക്കുന്ന സാധനങ്ങൾ നമ്മൾ തിരിച്ചെടുക്കാറില്ല. ചിലർ എളുപ്പത്തിന് വേണ്ടി ബാത്റൂമിന് ഉള്ളിൽത്തന്നെ സൂക്ഷിക്കും. എന്നാൽ ഇങ്ങനെ ചെയ്യാൻ പാടില്ല. ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്ന മേക്കപ്പ് ഉത്പന്നങ്ങളിൽ ബാക്റ്റീരിയകൾ പടരാൻ സാധ്യതയുണ്ട്. ഇത് ഉപയോഗിച്ചാൽ നിങ്ങൾക്ക് പലതരത്തിലുള്ള ചർമപ്രശ്നങ്ങൾ ഉണ്ടാകും.

2. സ്ഥിരമായി കാണുന്ന മറ്റൊരു കാര്യമാണ് ബാത്റൂമിനുള്ളിൽ ആഭരണങ്ങൾ ഊരിവെക്കുന്ന രീതി. കൃത്യമായ വായു സഞ്ചാരം ഇല്ലാത്തതും എപ്പോഴും ഈർപ്പം തങ്ങി നിൽക്കുന്നതും കൊണ്ട് തന്നെ ആഭരണങ്ങൾ പെട്ടെന്ന് മങ്ങി പോകാൻ ഇത് കാരണമാകും.

3. ഇലക്ട്രോണിക് ഉപകരണങ്ങൾ എപ്പോഴും ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്നത് ഉപകരണങ്ങളെ കേടുവരുത്തും. നനവേറ്റ് ഉപകരണങ്ങൾ എളുപ്പത്തിൽ തുരുമ്പെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ബാത്റൂമിനുള്ളിൽ ഉപകരണങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ വാട്ടർപ്രൂഫ് ഉത്പന്നങ്ങൾ വാങ്ങിക്കാൻ ശ്രദ്ധിക്കണം.

4. സ്ഥിരമായി ഉപയോഗിക്കാൻ വെക്കുന്ന ടവൽ, ടോയ്ലറ്റ് പേപ്പറുകൾ എന്നിവ എപ്പോഴും ബാത്റൂമിനുള്ളിൽ സൂക്ഷിക്കാതിരിക്കുക. ബാത്റൂമിനുള്ളിലെ പൂപ്പലും അണുക്കളും ഇതിൽ എളുപ്പത്തിൽ പറ്റിപിടിക്കും. അണുക്കൾ അടിഞ്ഞുകൂടിയ ടവൽ നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വന്നുചേരുകയും ചെയ്യും.

വീണ്ടും നയൻ‌താര-നിവിൻ പോളി ജോഡിയെത്തുന്നു, വമ്പൻ തിരിച്ചുവരവിനൊരുങ്ങി താരം

0
Spread the love

നിവിന്‍ പോളിയെ നായകനാക്കി ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡിയര്‍ സ്റ്റുഡന്‍റ്സ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിവിന്‍ പോളി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പാക്കപ്പ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. പാക്കപ്പ് വീഡിയോയില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുന്ന നിവിനെയും നയന്‍താരയെയും കാണാം.

ആറ് വര്‍ഷത്തിന് ശേഷം നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണിത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് ഇതിന് മുന്‍പ് ഇരുവരും ഒരുമിച്ചത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ വർഷം ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി

മലയാളി ഫ്രം ഇന്ത്യയാണ് നിവിന്‍ പോളിയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. എന്നാല്‍ പ്രേക്ഷകപ്രീതി നേടുന്നതില്‍ ചിത്രം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിവിന്‍ പോളി ചിത്രങ്ങള്‍ തിയറ്ററുകളില്‍ കാര്യമായി സ്വീകരിക്കപ്പെട്ടിട്ടില്ല. തമിഴില്‍ റാം സംവിധാനം ചെയ്ത ഏഴ് കടല്‍ ഏഴ് മലൈ ആണ് നിവിന്‍റേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ‘ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ’ എന്ന മത്സര വിഭാഗത്തിലേക്കും 46-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്’ എന്ന കാറ്റഗറിയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിവിൻ പോളിക്ക് പുറമെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരിയാണ്. നായികയായി എത്തുന്നത് അഞ്ജലിയും.

ഒരു മലയാള പടത്തിന് എന്തിന് തെലുങ്കിൽ ഇത്ര ഹൈപ്പ്; പരുക്കൻ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയ്ക്ക് കിടിലൻ മറുപടി നൽകി പൃഥ്വിയും ലാലേട്ടനും

0
Spread the love

സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ പ്രമോഷൻ പരിപാടിക്കിടെ പരുക്കൻ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയ പൃഥ്വിരാജ് മോഹൻലാൽ താരങ്ങളുടെ വീഡിയോ ആണിപ്പോൾ ശ്രദ്ധേയമാകുന്നത്.

ആന്ധ്ര- തെലങ്കാനയിൽ എമ്പുരാൻ വിതരണം ചെയ്യുന്ന ദിൽരാജുവിനോടായിരുന്നു മാധ്യമ പ്രവർത്തക വിവാദ ചോദ്യം ചോദിച്ചത്. ഒരു മലയാള സിനിമയ്ക്ക് ഇത്ര ഹെപ്പ് വേണോ എന്നായിരുന്നു ചോദ്യം. ഇതിനു മറുപടിയായി ” മാഡം, ഞാൻ ആണ് കേരളത്തിൽ സലാർ വിതരണം ചെയ്തത്, എന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ കെജിഎഫ് 2 വിതരണം ചെയ്തത്. മലയാളം, തെലുങ്ക് എന്നിങ്ങനെ ഭാഷാഭേദം ഇല്ലാതെ ഗ്ലോബൽ സിനിമ എന്ന കൺസെപ്റ്റുമായി നമുക്ക് മുന്നോട്ട് പോകാം’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

അതേസമയം എല്ലാ സ്റ്റേറ്റിലുമുള്ള സിനിമകളെ ഒരുപോലെ സ്വീകരിക്കുന്ന പതിവാണ് നമുക്കുള്ളത്. പുഷ്പയുടെ റിലീസിന് ഞാൻ പോയിരുന്നു. മനോഹരമായ സാഹോദര്യം ഉള്ള മേഖലയാണ് ഫിലിം ഇൻഡസ്ട്രി’,- എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. വലിയ കൈയടികളോടയാണ് ഇരുവരുടെയും മറുപടികളെ കാണികൾ സ്വീകരിച്ചത്

പിച്ചയെടുക്കേണ്ടിവന്നാലും അയാൾക്കൊപ്പം അഭിനയിക്കില്ല; വടിവേലുവിനെ പരസ്യമായി തള്ളി പറഞ്ഞ് നടി സോന

0
Spread the love

കർമ്മയോ​ദ്ധ, ഡോൾഫിൻസ് ബാർ, പാർത്ഥൻ കണ്ട പരലോകം, പച്ചമാങ്ങ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചതയായ നടിയാണ് സോന ഹെയ്ഡൻ. തമിഴിലും തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം സ്മോക്ക് എന്നൊരു വെബ് സീരിസിന്റെ രചനയും സംവിധാനവും നിർവഹിച്ചിരുന്നു. ഇതിന്റെ പ്രൊമോഷനിടെയാണ് താരം വടിവേലുവിനെതിരെ തുറന്നടിച്ചത്.

രജനികാന്തിന്റെ കുസേലനിലാണ് ഇരുവരും ആദ്യമായും അവസാനമായും ഒന്നിച്ച് അഭിനയിക്കുന്നത്.ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല, ഇനി എനിക്ക് പിച്ചയെടുക്കേണ്ടി വന്നാൽ പോലും അതിന് മാറ്റമുണ്ടാകില്ലെന്നും സോന പുതിയൊരു അഭിമുഖത്തിൽ തുറന്നടിച്ചു. കുസേലന് ശേഷം വടിവേലുവിനൊപ്പം അഭിനയിക്കാൻ 16 സിനിമകളിൽ നിന്ന് അവസരം വന്നെങ്കിലും നിരസിച്ചതായും നടി പറഞ്ഞു.

അതേസമയം ഈ തീരുമാനത്തിനു പിന്നിലെ കാരണം വെളിപ്പെടുത്താൻ അവർ തയാറായില്ല. സംഭവം കോളിവുഡിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടുണ്ട്. വടിവേലുവിനെതിരെ നേരത്തെ ചില അഭിനേതാക്കളും രം​ഗത്തുവന്നിരുന്നു. അജിത്തിന്റെ പൂവെല്ലാം ഉൻ വാസം എന്ന ചിത്രത്തിലൂടെയാണ് സോന അഭിനയ രം​ഗത്ത് വരുന്നത്.

ഗ്ലൂക്കോസ് പൗഡറാണ് ഡ്രഗ് എന്നും പറഞ്ഞ് മൂക്കിലേക്ക് വലിച്ചുകയറ്റിയത്; ഓഫീസർ ഓൺ ഡ്യൂട്ടിയിൽ പ്രേക്ഷകരെ പേടിപ്പിച്ച പിള്ളേർ പറഞ്ഞത് കേട്ടോ!

0
Spread the love

കുഞ്ചാക്കോ ബോബൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഒടിടിയിൽ എത്തിയിട്ടും തിയേറ്ററിൽ ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. ബോക്സോഫീസിൽ 13 കോടിയിലധികമാണ് ചിത്രം നേടിയത്. പുറത്തെത്തിയതിന് പിന്നാലെ എല്ലാവരും തെരഞ്ഞത് ചിത്രത്തിൽ നെ​ഗറ്റീവ് കഥാപാത്രങ്ങളായി എത്തിയ പുതുമുഖ താരങ്ങളെയാണ്.നടൻ വിശാഖ് നായറും ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രമായി എത്തുന്നുണ്ട്. വിശാഖിനൊപ്പം അഭിനയിച്ചവരെ കുറിച്ചാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഐശ്വര്യ രാജ്, വിഷ്ണു ജി വാര്യർ, ലയ മാമ്മൻ, അമിത് ഈപ്പൻ എന്നിവരാണ് പുതുമുഖ താരങ്ങൾ.

ബെം​ഗളൂരുവിൽ പ്രവർത്തിക്കുന്ന ലഹരിമാഫിയ സംഘമായാണ് ഇവർ സിനിമയിൽ എത്തുന്നത്. അഭിനയവും ആക്ഷൻസുംകൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാവുകയാണ് ഇവർ. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ ആദ്യ ചിത്രത്തിലെ വിശേഷങ്ങൾ പങ്കുവക്കുകയാണ് താരങ്ങൾ.

“മയക്കുമരുന്നുകളെ കുറിച്ചും മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരെ കുറിച്ചും വിശദമായി റിസർച്ച് നടത്തിയിരുന്നു. ലഹരി ഉപയോ​ഗിച്ചവരുടെയും ലഹരിക്കടിമയായിരുന്ന ആളുകളുടെയും ഇന്റർവ്യൂസ് കാണാൻ ഞങ്ങളോട് പറഞ്ഞിരുന്നു. ഒരുപാട് ലൈവ് ഇന്റർവ്യൂസ് കണ്ടു. കുറച്ചധികം റിസർച്ച് ചെയ്തു. ഓരോ ലഹരിക്കും ഓരോ എഫക്ടാണ് ഉണ്ടാവുന്നത്. അങ്ങനെയുള്ള കാര്യങ്ങളൊക്കെ മനസിലാക്കി. അതൊക്കെ സിനിമയ്‌ക്ക് വേണ്ടി ഉപയോ​ഗിച്ചിരുന്നു.നമ്മൾ ഉപയോ​ഗിക്കുന്ന ഡ്ര​ഗ്സ് എങ്ങനെയായിരിക്കും ബാധിക്കുക എന്നതിനെ കുറിച്ച് മനസിലാക്കി. ​ഗ്ലൂക്കോസ് പൗഡറാണ് മൂക്കിലേക്ക് വലിച്ചുകയറ്റിയിരുന്നത്. കുറച്ച് നേരം കഴിയുമ്പോൾ മൂക്കിനൊരു വേദനയായിരിക്കും. മൂക്കിനകത്ത് മുഴുവൻ ഒട്ടിപ്പിടിച്ചിരിക്കും. പിന്നെ കുറച്ച് നേരെ കഴിയുമ്പോൾ മധുരം പതുക്കെ അകത്തേക്ക് ഇറങ്ങും”- താരങ്ങൾ പറഞ്ഞു

ചാക്കോച്ചനുമായുള്ള ആക്ഷൻസ് രം​ഗങ്ങൾ ചെയ്തപ്പോൾ ഇടയ്‌ക്ക് അടിയൊക്കെ കിട്ടിയിട്ടുണ്ടെന്ന് ലയ പറഞ്ഞു. ആശുപത്രിയിലുള്ള അടിസീനിൽ തലയ്‌ക്ക് ശരിക്കും അടികിട്ടി. ഭിത്തിയിൽ പിടിച്ചിടിക്കുന്ന സീനിൽ തലയിടിച്ച് മുഴ വന്നിരുന്നു. റിയൽ ഷോട്ടാണ് സിനിമയിലും ഉള്ളത്. ആശുപത്രിയിലൊക്കെ പോയി. ചാക്കോച്ചനും ശരിക്കും അടികിട്ടിയിട്ടുണ്ടെന്നും താരങ്ങൾ പറയുന്നു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts