Home Blog Page 35

ഈ സാധനങ്ങൾ നിങ്ങൾ ബാത്ത്റൂമിൽ തന്നെ വയ്ക്കാറാണോ പതിവ്; വലിയ തെറ്റ്!!

0
Spread the love

എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഒരിടമാണ് ബാത്റൂം. എന്നാൽ വൃത്തിയില്ലാത്ത സ്ഥലവും വീടിന്റെ ബാത്റൂം തന്നെയായിരിക്കും. വെള്ളത്തിന്റെ സാന്നിധ്യം എപ്പോഴും ഉള്ളതുകൊണ്ട് തന്നെ അതിവേഗത്തിൽ പായലും പൂപ്പലും പടരാറുണ്ട്. ഇത് എല്ലാ വീടുകളിലേയും ബാത്റൂമുകളുടെ പ്രധാന പ്രശ്നമാണ്. എന്നാൽ ഇതിലൊക്കെയും ഉപരിയായി നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന, എപ്പോഴും ആവർത്തിക്കുന്ന ചില അബദ്ധങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.

1. ബാത്റൂമുകളിൽ പോയി പതിവായി നമ്മൾ മേക്കപ്പ് ചെയ്യാറുണ്ട്. എന്നാൽ ഉപയോഗിക്കുന്ന സാധനങ്ങൾ നമ്മൾ തിരിച്ചെടുക്കാറില്ല. ചിലർ എളുപ്പത്തിന് വേണ്ടി ബാത്റൂമിന് ഉള്ളിൽത്തന്നെ സൂക്ഷിക്കും. എന്നാൽ ഇങ്ങനെ ചെയ്യാൻ പാടില്ല. ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്ന മേക്കപ്പ് ഉത്പന്നങ്ങളിൽ ബാക്റ്റീരിയകൾ പടരാൻ സാധ്യതയുണ്ട്. ഇത് ഉപയോഗിച്ചാൽ നിങ്ങൾക്ക് പലതരത്തിലുള്ള ചർമപ്രശ്നങ്ങൾ ഉണ്ടാകും.

2. സ്ഥിരമായി കാണുന്ന മറ്റൊരു കാര്യമാണ് ബാത്റൂമിനുള്ളിൽ ആഭരണങ്ങൾ ഊരിവെക്കുന്ന രീതി. കൃത്യമായ വായു സഞ്ചാരം ഇല്ലാത്തതും എപ്പോഴും ഈർപ്പം തങ്ങി നിൽക്കുന്നതും കൊണ്ട് തന്നെ ആഭരണങ്ങൾ പെട്ടെന്ന് മങ്ങി പോകാൻ ഇത് കാരണമാകും.

3. ഇലക്ട്രോണിക് ഉപകരണങ്ങൾ എപ്പോഴും ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്നത് ഉപകരണങ്ങളെ കേടുവരുത്തും. നനവേറ്റ് ഉപകരണങ്ങൾ എളുപ്പത്തിൽ തുരുമ്പെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ബാത്റൂമിനുള്ളിൽ ഉപകരണങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ വാട്ടർപ്രൂഫ് ഉത്പന്നങ്ങൾ വാങ്ങിക്കാൻ ശ്രദ്ധിക്കണം.

4. സ്ഥിരമായി ഉപയോഗിക്കാൻ വെക്കുന്ന ടവൽ, ടോയ്ലറ്റ് പേപ്പറുകൾ എന്നിവ എപ്പോഴും ബാത്റൂമിനുള്ളിൽ സൂക്ഷിക്കാതിരിക്കുക. ബാത്റൂമിനുള്ളിലെ പൂപ്പലും അണുക്കളും ഇതിൽ എളുപ്പത്തിൽ പറ്റിപിടിക്കും. അണുക്കൾ അടിഞ്ഞുകൂടിയ ടവൽ നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വന്നുചേരുകയും ചെയ്യും.

വീണ്ടും നയൻ‌താര-നിവിൻ പോളി ജോഡിയെത്തുന്നു, വമ്പൻ തിരിച്ചുവരവിനൊരുങ്ങി താരം

0
Spread the love

നിവിന്‍ പോളിയെ നായകനാക്കി ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡിയര്‍ സ്റ്റുഡന്‍റ്സ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിവിന്‍ പോളി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പാക്കപ്പ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. പാക്കപ്പ് വീഡിയോയില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുന്ന നിവിനെയും നയന്‍താരയെയും കാണാം.

ആറ് വര്‍ഷത്തിന് ശേഷം നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണിത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് ഇതിന് മുന്‍പ് ഇരുവരും ഒരുമിച്ചത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ വർഷം ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി

മലയാളി ഫ്രം ഇന്ത്യയാണ് നിവിന്‍ പോളിയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. എന്നാല്‍ പ്രേക്ഷകപ്രീതി നേടുന്നതില്‍ ചിത്രം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിവിന്‍ പോളി ചിത്രങ്ങള്‍ തിയറ്ററുകളില്‍ കാര്യമായി സ്വീകരിക്കപ്പെട്ടിട്ടില്ല. തമിഴില്‍ റാം സംവിധാനം ചെയ്ത ഏഴ് കടല്‍ ഏഴ് മലൈ ആണ് നിവിന്‍റേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ‘ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ’ എന്ന മത്സര വിഭാഗത്തിലേക്കും 46-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്’ എന്ന കാറ്റഗറിയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിവിൻ പോളിക്ക് പുറമെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരിയാണ്. നായികയായി എത്തുന്നത് അഞ്ജലിയും.

ഒരു മലയാള പടത്തിന് എന്തിന് തെലുങ്കിൽ ഇത്ര ഹൈപ്പ്; പരുക്കൻ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയ്ക്ക് കിടിലൻ മറുപടി നൽകി പൃഥ്വിയും ലാലേട്ടനും

0
Spread the love

സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ പ്രമോഷൻ പരിപാടിക്കിടെ പരുക്കൻ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയ പൃഥ്വിരാജ് മോഹൻലാൽ താരങ്ങളുടെ വീഡിയോ ആണിപ്പോൾ ശ്രദ്ധേയമാകുന്നത്.

ആന്ധ്ര- തെലങ്കാനയിൽ എമ്പുരാൻ വിതരണം ചെയ്യുന്ന ദിൽരാജുവിനോടായിരുന്നു മാധ്യമ പ്രവർത്തക വിവാദ ചോദ്യം ചോദിച്ചത്. ഒരു മലയാള സിനിമയ്ക്ക് ഇത്ര ഹെപ്പ് വേണോ എന്നായിരുന്നു ചോദ്യം. ഇതിനു മറുപടിയായി ” മാഡം, ഞാൻ ആണ് കേരളത്തിൽ സലാർ വിതരണം ചെയ്തത്, എന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ കെജിഎഫ് 2 വിതരണം ചെയ്തത്. മലയാളം, തെലുങ്ക് എന്നിങ്ങനെ ഭാഷാഭേദം ഇല്ലാതെ ഗ്ലോബൽ സിനിമ എന്ന കൺസെപ്റ്റുമായി നമുക്ക് മുന്നോട്ട് പോകാം’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

അതേസമയം എല്ലാ സ്റ്റേറ്റിലുമുള്ള സിനിമകളെ ഒരുപോലെ സ്വീകരിക്കുന്ന പതിവാണ് നമുക്കുള്ളത്. പുഷ്പയുടെ റിലീസിന് ഞാൻ പോയിരുന്നു. മനോഹരമായ സാഹോദര്യം ഉള്ള മേഖലയാണ് ഫിലിം ഇൻഡസ്ട്രി’,- എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. വലിയ കൈയടികളോടയാണ് ഇരുവരുടെയും മറുപടികളെ കാണികൾ സ്വീകരിച്ചത്

പിച്ചയെടുക്കേണ്ടിവന്നാലും അയാൾക്കൊപ്പം അഭിനയിക്കില്ല; വടിവേലുവിനെ പരസ്യമായി തള്ളി പറഞ്ഞ് നടി സോന

0
Spread the love

കർമ്മയോ​ദ്ധ, ഡോൾഫിൻസ് ബാർ, പാർത്ഥൻ കണ്ട പരലോകം, പച്ചമാങ്ങ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചതയായ നടിയാണ് സോന ഹെയ്ഡൻ. തമിഴിലും തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം സ്മോക്ക് എന്നൊരു വെബ് സീരിസിന്റെ രചനയും സംവിധാനവും നിർവഹിച്ചിരുന്നു. ഇതിന്റെ പ്രൊമോഷനിടെയാണ് താരം വടിവേലുവിനെതിരെ തുറന്നടിച്ചത്.

രജനികാന്തിന്റെ കുസേലനിലാണ് ഇരുവരും ആദ്യമായും അവസാനമായും ഒന്നിച്ച് അഭിനയിക്കുന്നത്.ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല, ഇനി എനിക്ക് പിച്ചയെടുക്കേണ്ടി വന്നാൽ പോലും അതിന് മാറ്റമുണ്ടാകില്ലെന്നും സോന പുതിയൊരു അഭിമുഖത്തിൽ തുറന്നടിച്ചു. കുസേലന് ശേഷം വടിവേലുവിനൊപ്പം അഭിനയിക്കാൻ 16 സിനിമകളിൽ നിന്ന് അവസരം വന്നെങ്കിലും നിരസിച്ചതായും നടി പറഞ്ഞു.

അതേസമയം ഈ തീരുമാനത്തിനു പിന്നിലെ കാരണം വെളിപ്പെടുത്താൻ അവർ തയാറായില്ല. സംഭവം കോളിവുഡിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടുണ്ട്. വടിവേലുവിനെതിരെ നേരത്തെ ചില അഭിനേതാക്കളും രം​ഗത്തുവന്നിരുന്നു. അജിത്തിന്റെ പൂവെല്ലാം ഉൻ വാസം എന്ന ചിത്രത്തിലൂടെയാണ് സോന അഭിനയ രം​ഗത്ത് വരുന്നത്.

ഗ്ലൂക്കോസ് പൗഡറാണ് ഡ്രഗ് എന്നും പറഞ്ഞ് മൂക്കിലേക്ക് വലിച്ചുകയറ്റിയത്; ഓഫീസർ ഓൺ ഡ്യൂട്ടിയിൽ പ്രേക്ഷകരെ പേടിപ്പിച്ച പിള്ളേർ പറഞ്ഞത് കേട്ടോ!

0
Spread the love

കുഞ്ചാക്കോ ബോബൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഒടിടിയിൽ എത്തിയിട്ടും തിയേറ്ററിൽ ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. ബോക്സോഫീസിൽ 13 കോടിയിലധികമാണ് ചിത്രം നേടിയത്. പുറത്തെത്തിയതിന് പിന്നാലെ എല്ലാവരും തെരഞ്ഞത് ചിത്രത്തിൽ നെ​ഗറ്റീവ് കഥാപാത്രങ്ങളായി എത്തിയ പുതുമുഖ താരങ്ങളെയാണ്.നടൻ വിശാഖ് നായറും ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രമായി എത്തുന്നുണ്ട്. വിശാഖിനൊപ്പം അഭിനയിച്ചവരെ കുറിച്ചാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഐശ്വര്യ രാജ്, വിഷ്ണു ജി വാര്യർ, ലയ മാമ്മൻ, അമിത് ഈപ്പൻ എന്നിവരാണ് പുതുമുഖ താരങ്ങൾ.

ബെം​ഗളൂരുവിൽ പ്രവർത്തിക്കുന്ന ലഹരിമാഫിയ സംഘമായാണ് ഇവർ സിനിമയിൽ എത്തുന്നത്. അഭിനയവും ആക്ഷൻസുംകൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാവുകയാണ് ഇവർ. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ ആദ്യ ചിത്രത്തിലെ വിശേഷങ്ങൾ പങ്കുവക്കുകയാണ് താരങ്ങൾ.

“മയക്കുമരുന്നുകളെ കുറിച്ചും മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരെ കുറിച്ചും വിശദമായി റിസർച്ച് നടത്തിയിരുന്നു. ലഹരി ഉപയോ​ഗിച്ചവരുടെയും ലഹരിക്കടിമയായിരുന്ന ആളുകളുടെയും ഇന്റർവ്യൂസ് കാണാൻ ഞങ്ങളോട് പറഞ്ഞിരുന്നു. ഒരുപാട് ലൈവ് ഇന്റർവ്യൂസ് കണ്ടു. കുറച്ചധികം റിസർച്ച് ചെയ്തു. ഓരോ ലഹരിക്കും ഓരോ എഫക്ടാണ് ഉണ്ടാവുന്നത്. അങ്ങനെയുള്ള കാര്യങ്ങളൊക്കെ മനസിലാക്കി. അതൊക്കെ സിനിമയ്‌ക്ക് വേണ്ടി ഉപയോ​ഗിച്ചിരുന്നു.നമ്മൾ ഉപയോ​ഗിക്കുന്ന ഡ്ര​ഗ്സ് എങ്ങനെയായിരിക്കും ബാധിക്കുക എന്നതിനെ കുറിച്ച് മനസിലാക്കി. ​ഗ്ലൂക്കോസ് പൗഡറാണ് മൂക്കിലേക്ക് വലിച്ചുകയറ്റിയിരുന്നത്. കുറച്ച് നേരം കഴിയുമ്പോൾ മൂക്കിനൊരു വേദനയായിരിക്കും. മൂക്കിനകത്ത് മുഴുവൻ ഒട്ടിപ്പിടിച്ചിരിക്കും. പിന്നെ കുറച്ച് നേരെ കഴിയുമ്പോൾ മധുരം പതുക്കെ അകത്തേക്ക് ഇറങ്ങും”- താരങ്ങൾ പറഞ്ഞു

ചാക്കോച്ചനുമായുള്ള ആക്ഷൻസ് രം​ഗങ്ങൾ ചെയ്തപ്പോൾ ഇടയ്‌ക്ക് അടിയൊക്കെ കിട്ടിയിട്ടുണ്ടെന്ന് ലയ പറഞ്ഞു. ആശുപത്രിയിലുള്ള അടിസീനിൽ തലയ്‌ക്ക് ശരിക്കും അടികിട്ടി. ഭിത്തിയിൽ പിടിച്ചിടിക്കുന്ന സീനിൽ തലയിടിച്ച് മുഴ വന്നിരുന്നു. റിയൽ ഷോട്ടാണ് സിനിമയിലും ഉള്ളത്. ആശുപത്രിയിലൊക്കെ പോയി. ചാക്കോച്ചനും ശരിക്കും അടികിട്ടിയിട്ടുണ്ടെന്നും താരങ്ങൾ പറയുന്നു

അന്ന് ഫഹദ് ആണ് നായകൻ എന്നറിഞ്ഞപ്പോൾ നിർമ്മാതാക്കൾ പിന്മാറി; ശോഭനയ്‍ക്കും രേവതിക്കുമൊപ്പം അങ്ങനെയൊരു സിനിമായോ?!!

0
Spread the love

നടൻ ഫഹദിനെ പ്രേക്ഷകര്‍ ഇഷ്‍ടപ്പെട്ടു തുടങ്ങിയ ഹിറ്റുകളില്‍ ഒന്നാണ് ഡയമണ്ട് നെക്ലേസ്. സംവിധാനം നിര്‍വഹിച്ചത് ലാല്‍ ജോസായിരുന്നു. നെഗറ്റീവ് ഷെയ്‍ഡുണ്ടായിരുന്നെങ്കിലും ഡയമണ്ട് നെക്ലേസ് സിനിമയിലെ നായകനായാണ് ഫഹദ് പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയത്. ഡയമണ്ട് നെക്ലേസിനു മുമ്പ് മറ്റൊരു സിനിമ ഫഹദിനെ നായകനാക്കി ആലോചിച്ചിരുന്നെങ്കിലും ഉപേക്ഷിക്കേണ്ടി വന്നെന്ന് സഫാരി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് വെളിപ്പെടുത്തിയത് വീണ്ടും ചര്‍ച്ചയാകുകയാണ്.

ലാല്‍ ജോസിന്റെ വാക്കുകള്‍

ഫഹദുമായി ദീര്‍ഘകാലത്തെ ഒരു സൗഹൃദമുണ്ടെന്ന് പറഞ്ഞാണ് ലാല്‍ ജോസ് പഴയ ആ സിനിമയെ കുറിച്ച് വെളിപ്പെടുത്തിയത്. അമേരിക്കയിലെ പഠനം കഴിഞ്ഞ് വന്നപ്പോള്‍ അസിസ്റ്റന്റായി എനിക്കൊപ്പം വര്‍ക്ക് ചെയ്യണം എന്ന് പറഞ്ഞിരുന്ന ആളാണ്. ചുവന്ന ആപ്പിള്‍ കണക്കുള്ള നീ അസിസ്റ്റന്റായിട്ട് വെയില് കൊണ്ട് കറുക്കണ്ട. നിന്നെ നായകനാക്കി ഞാൻ ഒരു സിനിമ ചെയ്യും എന്ന് ഞാൻ ഫഹദിനോട് അന്ന് പറഞ്ഞിരുന്നു. പോ ചേട്ടാ കളിയാക്കാതെയെന്ന് ഫഹദ് പറയുകയും ചെയ്യുമായിരുന്നു. ആ കാലത്ത് ഫഹദിനെ വെച്ചൊരു സിനിമ ചെയ്യാൻ പദ്ധതിയിട്ടിരുന്നു. മദര്‍ ഇന്ത്യ എന്നായിരുന്നു ആ സിനിമയുടെ പേര്. ഫഹദായിരുന്നു അതിലെ നായകനും വില്ലനും. ശോഭനയും രേവതിയും ലീഡ് ചെയ്യുന്ന സിനിമയായിരുന്നു അത്.അത് മുരളി ഗോപി പറഞ്ഞ കഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ക്ലാസ്‍മേറ്റ്‍സിന് പിന്നാലെ ചെയ്യാനിരുന്ന സിനിമയായിരുന്നു. പക്ഷേ ഫഹദാണ് നായകൻ എന്നതിനാല്‍ സിനിമയുടെ നിര്‍മാതാക്കള്‍ പിൻമാറുകയായിരുന്നു. കയ്യെത്തും ദൂരത്ത് എന്ന ഒരു സിനിമയില്‍ നായകനായ ഫഹദിനെ മാത്രമേ അവര്‍ക്ക് അറിയാമായിരുന്നു. പുതിയ ഫഹദിനെ അവര്‍ക്ക് അറിയുമായിരുന്നില്ല. അങ്ങനെ നടക്കാതെ പോയ ഒരു സിനിമയാണ് അത്. പിന്നീടാണ് ഡയമണ്ട് നെക്ലേസ് സംഭവിച്ചത്.

പതിവായി ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കൂ; മാറ്റങ്ങൾ അവിശ്വസനീയം!!

0
Spread the love

വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് നെല്ലിക്ക. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്ക് ആസിഡ്, സിങ്ക്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പ്രതിരോധശേഷി

ബീറ്റ്റൂട്ടിലും നെല്ലിക്കയിലും വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

2. ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയതാണ് ബീറ്റ്റൂട്ടും നെല്ലിക്കയും. അതിനാല്‍ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

3. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ടില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്‌സ് എന്ന സംയുക്തം രക്തയോട്ടം മെച്ചപ്പെടുത്താനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

4. കരളിലെയും വൃക്കയിലെയും വിഷാംശങ്ങളെ പുറംതള്ളാന്‍

വിറ്റമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും നാരുകളും അടങ്ങിയ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കരളിലെയും വൃക്കയിലെയും വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കും.

5. വിളര്‍ച്ചയെ തടയും

അയേണിന്‍റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ടും നെല്ലിക്കയും. അതിനാല്‍ വിളര്‍ച്ച അഥവാ അനീമിയ ഉള്ളവര്‍ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്.

6. വണ്ണം കുറയ്ക്കാന്‍

നാരുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസിന് കലോറി വളരെ കുറവാണ്. ഇവ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

7. ചര്‍മ്മം

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും

എമ്പുരാൻ ഒരു ഗ്രാന്‍ഡ് സക്‌സസ് ആയാല്‍ അടുത്ത ദിവസം ഞാൻ ഇങ്ങനെ ചെയ്യും; വ്യക്തമാക്കി പൃഥ്വിരാജ്

0
Spread the love

സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ എമ്പുരാന്‍ ഒരു ഗംഭീര വിജയമായാല്‍ തൊട്ടടുത്ത ദിവസം താന്‍ എന്ത്ചെയ്യുമെന്ന് ഒരു പ്രമോഷൻ പരിപാടിക്കിടെ പൃഥ്വിരാജ് പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്.

ഒരു മാസം ഒരു സിനിമയുടെ വിജയം ആഘോഷിക്കുന്ന ആളല്ല ഞാന്‍. വളരെക്കാലം ആ ആഘോഷം മനസില്‍കൊണ്ട് നടക്കുന്ന ആളല്ല. എമ്പുരാന്‍ മാര്‍ച്ച് 27 ന് റിലീസായി അതൊരു ഗ്രാന്‍ഡ് സക്‌സസ് ആയാല്‍ ഞാന്‍ ദൈവത്തിന് നന്ദി പറയും.വലിയ വിജയം തന്നതില്‍ ഞാന്‍ സന്തോഷിക്കും. ഞാന്‍ എന്റെ ക്രൂവിനെ കാണും, അവരുമായി ഭക്ഷണം കഴിക്കും. എന്നാല്‍ മാര്‍ച്ച് 29 ന് അടുത്ത സിനിമയുടെ ഷൂട്ടിന് ഞാന്‍ ജോയിന്‍ ചെയ്തിരിക്കും

എപ്പോഴും പരാജയം എന്ന് പറയുന്നത് എളുപ്പമാണ്. വിജയമാണ് നമുക്കൊരു ബാഗേജ് ആകുക എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ പരാജയപ്പെടുമ്പോള്‍ നമുക്ക് ഒരുപാട് ക്ലാരിറ്റി ലഭിക്കും.നമ്മള്‍ പരാജയപ്പെട്ടു. ഇനി എന്താണ് ചെയ്യേണ്ടത്. വീണ്ടും ശ്രമിക്കേണ്ടി വരും. കൂടുതല്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യേണ്ടി വരും. എന്നാല്‍ സക്‌സസ് വരുമ്പോള്‍ ഒരുപാട് ഓപ്ഷനുകള്‍ നമുക്ക് മുന്നില്‍ ഉണ്ട്.

പരാജയപ്പെടുമ്പോള്‍ നമ്മളെ എല്ലാവരും കൈവിടും. നമ്മള്‍ തനിച്ചായിരിക്കും. തീര്‍ച്ചയായും അപ്പോള്‍ നമുക്കൊരു വ്യക്തത വരും. അവിടെ നിങ്ങളും നിങ്ങളുടെ മനസാക്ഷിയും മാത്രമേ ഉണ്ടാവുകയുള്ളൂ.അവിടെ നിങ്ങള്‍ക്ക് ഒരു വഴി തിരഞ്ഞെടുക്കേണ്ടി വരും. സക്‌സസ് എന്ന് പറയുന്നത് തിരക്കേറിയ ഒരു സ്ഥലം പോലെയാണ്. അവിടെ നിങ്ങളുടെ സ്വന്തം ശബ്ദം പോലും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല,’ പൃഥ്വിരാജ് പറഞ്ഞു.

കട്ടൻ ചായയെന്ന് പറഞ്ഞ് യുവതി പന്ത്രണ്ടുകാരനെ മദ്യം കുടിപ്പിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്

0
Spread the love

പീരുമേട്: പന്ത്രണ്ടുവയസുകാരന് നിർബന്ധിച്ച് മദ്യം നൽകിയ കേസിൽ യുവതി അറസ്റ്റിലായി. മ്ലാമല സ്വദേശിനി പ്രിയങ്ക (26) ആണ് പീരുമേട് പൊലീസിന്റെ പിടിയിലായത്.കുട്ടി അവശനായി വീട്ടിലെത്തിയതോടെ രക്ഷിതാക്കൾ കാരണം അന്വേഷിച്ചു. അപ്പോഴാണ് കുട്ടി പ്രിയങ്കയുടെ വീട്ടിൽ പോയിരുന്നതായി രക്ഷിതാക്കൾ അറിഞ്ഞത്. തുടർന്ന് വിവരം അന്വേഷിച്ചെത്തിയപ്പോൾ കുട്ടിക്ക് മദ്യം നൽകിയതായി പ്രിയങ്ക സമ്മതിച്ചു.

കട്ടൻചായ ആണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായാണ് മാതാപിതാക്കൾ പൊലീസിന് നൽകിയ പരാതിയിലുള്ളത്. ജൂവനൈൽ ജസ്​റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പ്രിയങ്കയെ പീരുമേട് കോടതിയിൽ ഹാജരാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. പ്രതി പന്ത്രണ്ടുകാരന് മദ്യം നൽകിയതിന്റെ കാരണം കണ്ടെത്താനും മറ്റാർക്കെങ്കിലും ഇത്തരത്തിൽ മദ്യം നൽകിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കണ്ണൂരിൽ ഈ മാസം ആദ്യം പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരുപത്തിമൂന്നുകാരി അറസ്റ്റിലായിരുന്നു. പുലിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ പെരുമാ​റ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

പിന്നീട് കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തലശേരി സർക്കിൾ ഇൻസ്‌പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്‌നേഹയെ അറസ്​റ്റ് ചെയ്തത്. സമാനമായ മറ്റൊരുകേസിൽ പ്രതിയായ സ്നേഹ ഒരു ആക്രമണകേസിലും പ്രതിയായിരുന്നു.

മീനൂട്ടിക്ക് 25ാം പിറന്നാൾ; ആശംസയുമായി കാവ്യ മാധവൻ

0
Spread the love

ദിലീപിന്റെ മകൾ മീനാക്ഷിക്ക് 25ാം പിറന്നാൾ ആശംസയുമായി നടി കാവ്യ മാധവൻ. ‘ഞങ്ങളുടെ പ്രിയപ്പെട്ട മീനൂട്ടിക്ക് 25ാം പിറന്നാൾ ആശംസകൾ’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കാവ്യ ഫേസ്‌ബുക്കിൽ കുറിച്ചത്. ദിലീപ്, കാവ്യ, മീനാക്ഷി, ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്‌മി എന്നിവരാണ് ചിത്രങ്ങളിലുള്ളത്. അതേസമയം, ദിലീപും മഞ്ജു വാര്യരും സമൂഹമാദ്ധ്യമങ്ങളിൽ മീനാക്ഷിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും പങ്കുവച്ചിട്ടില്ല.

കഴിഞ്ഞവർഷം മീനാക്ഷി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഡോക്ടറായ സന്തോഷം ദിലീപ് പങ്കുവച്ചിരുന്നു. ‘ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. ദൈവത്തിന് നന്ദി, എന്റെ മകള്‍ മീനാക്ഷി ഡോക്ടറായിരിക്കുന്നു’-എന്നാണ് ദിലീപ് സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചത്. ചെന്നൈയിലായിരുന്നു മീനാക്ഷിയുടെ എംബിബിഎസ് പഠനം

വിവിധ ചടങ്ങുകളിൽ ദിലീപ് സകുടുംബം പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. കഴിഞ്ഞവർഷം നടൻ ജയറാമിന്റെ മകളുടെ വിവാഹത്തിനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഗുരുവായൂരിലെ താലികെട്ട് ചടങ്ങിനുശേഷം പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ ഒരുക്കിയ വിവാഹസത്കാരത്തിൽ സിനിമാ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി. സാരിയിൽ തിളങ്ങിയ മീനാക്ഷിയുടെ മേക്കോവർ ഏവരെയും ഞെട്ടിക്കുകയായിരുന്നു. ദിലീപിനും കാവ്യയ്ക്കും അനുജത്തി മഹാലക്ഷ്‌മിക്കുമൊപ്പമാണ് മീനാക്ഷി വിവാഹസത്‌കാരത്തിൽ പങ്കെടുക്കാനെത്തിയത്. സമൂഹമാദ്ധ്യമങ്ങളിൽ മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts