Home Blog Page 36

ആ സിനിമ പരാജയപ്പെടാൻ കാരണം നടൻ സൂര്യ; ‘ഗോട്ടി’ൽ വിജയ് ഉൾപ്പെടെ ആരും ഇടപെട്ടില്ല, സംവിധായകൻ

0
Spread the love

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് സൂര്യ നായകനായി എത്തിയ ആക്ഷൻ ഹൊറർ ചിത്രമായിരുന്നു ‘മാസ്’. ഒരു സിംപിൾ സിനിമയാണ് ആണ് പ്ലാൻ ചെയ്തതെന്നും കഥയിൽ സൂര്യയുടെ നിർദ്ദേശപ്രകാരം വരുത്തിയ മാറ്റങ്ങളാണ് ‘മാസി’ന്റെ പരാജയകാരണമെന്നും സംവിധായകൻ വെങ്കട്ട് പ്രഭു പറയുന്നു. സിനിമയുടെ ഫസ്റ്റ് ഹാഫ് മുഴുവൻ ഫൺ രീതിയിലാണ് താൻ ട്രീറ്റ് ചെയ്യാൻ ആഗ്രഹിച്ചത്. എന്നാൽ ‘മങ്കാത്ത’ പോലെയൊരു സിനിമ ചെയ്തതുകൊണ്ട് സിനിമയിൽ ഒരുപാട് മാസ്സ് എലെമെന്റുകൾ വേണം, ആക്ഷൻ സീനുകൾ വേണം, സിനിമയുടെ സ്കെയിൽ വലുതാക്കണം എന്ന് സൂര്യ സാറിന്റെ ഭാഗത്ത് നിന്നും നിർദ്ദേശം വന്നപ്പോൾ അത് കഥയെ ഒരുപാട് മാറ്റിയെന്നും വെങ്കട്ട് പ്രഭു ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ചെന്നൈ 28’, ‘മങ്കാത്ത’, ‘മാനാട്’ ഈ സിനിമകളിലൊന്നും ഞാൻ ഒന്നും മാറ്റിയിട്ടില്ല. എന്റെ വിഷൻ എന്തായിരുന്നോ അത് ഞാൻ കൃത്യമായി ചെയ്തിട്ടുണ്ട്. ചില സമയങ്ങളിൽ പ്രൊഡക്ഷൻ സൈഡിന്റെ നിർബന്ധം കാരണവും അല്ലെങ്കിൽ ആ ഇൻഡസ്ട്രിയുടെ സ്വഭാവം കാരണം എനിക്ക് മാറ്റങ്ങൾ വരുത്തേണ്ടതായി വന്നിട്ടുണ്ട്. ‘ഗോട്ടി’ൽ എന്റെ ഐഡിയ അതുപോലെ എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. എന്താണോ ഞാൻ നിർമാതാക്കളോടും വിജയ് സാറിനോടും പറഞ്ഞത് അത് തന്നെയാണ് ഞാൻ സിനിമയാക്കിയത്. അവരും എന്നോട് ഒരു മാറ്റവും പറഞ്ഞിട്ടില്ല’, എന്നും വെങ്കട്ട് പ്രഭു പറഞ്ഞു.

നയൻ‌താര, പ്രേംജി, സമുദ്രക്കനി എന്നിവരായിരുന്നു മാസിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഇരട്ട വേഷത്തിലാണ് സൂര്യ ചിത്രത്തിലെത്തിയത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിനായി സംഗീതം കൈകാര്യം ചെയ്തത്. വിജയ്‌യെ നായകനാക്കി ഒരുങ്ങുന്ന ‘ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം’ ആണ് ഇനി പുറത്തിറങ്ങാനുള്ള വെങ്കട്ട് പ്രഭു ചിത്രം. ഒരു ബിഗ് ബഡ്ജറ്റ് സ്പൈ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ‘ഗോട്ടി’ൽ നായികയായി എത്തുന്നത് മീനാക്ഷി ചൗധരി, സ്നേഹ എന്നിവരാണ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം. എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

നടിമാരുടെ വെളിപ്പെടുത്തലുകള്‍ ‘ഷോ’യെന്ന് നടി ശാരദ; ഡബ്ല്യുസിസിയേയും സർക്കാരിനേയും പ്രശംസിച്ച് ഷീല

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് വലിയ കോലാഹലങ്ങളാണ് മലയാള സിനിമയിലും മറ്റ് സിനിമ മേഖലകളിലും ഒരേസമയം നടന്നുകൊണ്ടിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വലിയതോതിലുള്ള വെളിപ്പെടുത്തലുകൾ മുതിർന്ന നടൻമാർ ഉൾപ്പെടെയുള്ളവർക്കെതിരെ പലരും നടത്തിയിരുന്നു. ലൈംഗിക ആരോപണങ്ങൾ, ഷൂട്ടിംഗ് സെറ്റിലെ ഭക്ഷണമടക്കമുള്ള വിവേചനങ്ങൾ, ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്ന പ്രശ്നങ്ങൾ, തൊഴിൽ വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവയിലേക്കെല്ലാം വൈകാതെ ചർച്ചകൾ വഴിവെച്ചിരുന്നു.

എന്നാലിപ്പോൾ ഇത്തരം ലൈംഗിക ആരോപണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുതിർന്ന നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ‘ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിലുണ്ടായിരുന്നു. തന്റെ കാലത്ത് ആളുകള്‍ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് ആ വിവരം പുറത്തുപറഞ്ഞിരുന്നില്ല. വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്കു ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ട്.’

എന്നാൽ ഇപ്പോള്‍ പുറത്ത് വരുന്ന വെളിപ്പെടുത്തലുകള്‍ ഷോ ആണെന്നും ശാരദ പറഞ്ഞു. എല്ലാവരും ഇപ്പോള്‍ ചിന്തിക്കേണ്ടതു വയനാടിനെ കുറിച്ചാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ റിപ്പോർട്ടിനു പ്രധാന്യമുണ്ടല്ലോ എന്ന ചോദ്യത്തിന്, ഹേമ മാഡം നല്ലയാളെന്നും അവരോട് ചോദിച്ചാൽ വിവരം തരുമെന്നുമായിരുന്നു ശാരദയുടെ മറുപടി.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളെ അഭിനന്ദിച്ച് നടി ഷീലയും രംഗത്തെത്തി. തനിക്ക് സിനിമയിൽ നിന്നും ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും എന്നാൽ തനിക്ക് ചുറ്റുമുള്ള മറ്റുള്ളവർ ഇക്കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് പരസ്പരം പറയുന്നത് താൻ കേട്ടിട്ടുണ്ടെന്നും നടി പറയുന്നു. ഡബ്ല്യുസിസിയേയും അവരുടെ പ്രവർത്തനങ്ങളെയും അഭിനന്ദിച്ച ഷീല ഹേമ കമ്മിറ്റി പോലൊരു കമ്മിറ്റി നിയമിച്ച സർക്കാരിനേയും പ്രശംസിച്ചു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും നടി വ്യക്തമാക്കി.

ഗോട്ടിന്റെ ആകെ ബജറ്റ് 400 കോടി; അതിൽ ദളപതിക്ക് 200 കോടി

0
Spread the love

ദളപതി വിജയ് ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ ‘ദി ഗോട്ട്’. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ വിജയ്‌യുടെ പ്രതിഫലമാണ് ചർച്ചയാകുന്നത്. 400 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിജയ് യുടെ പ്രതിഫലം 200 കോടി രൂപയാണ്. ചിത്രത്തിന്റെ നിർമാതാവ് അർച്ചന കൽപ്പാത്തി ഗലാറ്റയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം ​’ഗോട്ട്’ വരാനിരിക്കെ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ചിത്രം വീണ്ടും റീ സെൻസർ ചെയ്ത് റൺ ടൈം കൂട്ടിയിട്ടുണ്ട്. ‘ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമി’ന്റെ കേരളത്തിലെ ആദ്യ ഷോയുടെ സമയം കേരള വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് പുറത്തുവിട്ടിരുന്നു. മുന്‍ വിജയ് ചിത്രങ്ങള്‍ പോലെ പുലർച്ചെ 4 മണി മുതൽ കേരളത്തിൽ ‘ഗോട്ടി’ന്റെ പ്രദർശനം ആരംഭിക്കും. തമിഴ് നാട്ടിൽ 9 മണി മുതലായിരിക്കും ആദ്യ ഷോ.

വിവാഹത്തിനു മുന്നോടിയായി പുതിയ കാറും; എല്ലാത്തിനും കൂട്ടായി നിന്നത് അശ്വിനും കുടുംബവുമെന്ന് ദിയ

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിൽ ഒരാളും നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയകൃഷ്ണയിപ്പോൾ കല്യാണ തിരക്കിലാണ്. ലൈഫ് സ്റ്റൈൽ വ്ലോഗർ കൂടിയായ ദിയ കൃഷ്ണ തന്റെ ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ വലിയൊരു വിഭാഗത്തെ കുടുംബമായി കാണുന്ന താരം തന്റെ വിവാഹത്തെക്കുറിച്ചും മുൻ പ്രണയബന്ധങ്ങളെ കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചുമെല്ലാം പലപ്പോഴും പ്രേക്ഷകരോട് പങ്കുവെച്ചിട്ടുമുണ്ട്.

ഇപ്പോൾ ബെസ്റ്റ് ഫ്രണ്ടില്‍ നിന്നും ഭാര്യഭര്‍ത്താക്കന്‍മാരിലേക്ക് മാറുകയാണ് അശ്വിനും ദിയയും. തകര്‍ന്ന് പോയൊരു ബിസിനസില്‍ നിന്നും കരകയറ്റിയത് അശ്വിനാണെന്ന് ദിയ പറഞ്ഞിരുന്നു. ബെസ്റ്റ് ഫ്രണ്ടായിരുന്നു അന്ന് അവന്‍. ഇന്നിപ്പോള്‍ അവന്‍ ഭര്‍ത്താവാകാന്‍ പോവുകയാണ്. ബെസ്റ്റ് ഫ്രണ്ടില്‍ നിന്നും ഭാര്യയും ഭര്‍ത്താവും ആകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. എന്റെ അഭിപ്രായത്തില്‍ അത് നല്ല കാര്യമാണെന്നായിരുന്നു ദിയ പറഞ്ഞത്.

ഓണം കഴിഞ്ഞാല്‍ വിവാഹമാണെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും കൃത്യമായ തീയതി പുറത്തുവിട്ടിരുന്നില്ല. സ്വകാര്യമായ ചടങ്ങാണ്, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുന്നതെന്നും ദിയ പറഞ്ഞിരുന്നു.

കല്യാണം അടുത്തിരിക്കെ താമസിക്കാനുള്ള വിവാഹ ശേഷം താമസിക്കാനുള്ള ഫ്‌ളാറ്റുമെല്ലാം ദിയ സെറ്റ് ആക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണിപ്പോൾ തന്റെ ഏറ്റവും വലിയ സ്വപ്നമായ സ്വന്തമായൊരു കാര്‍ എന്നതും ദിയ സാക്ഷാൽക്കരിച്ചിരിക്കുന്നത്. ‘ദൈവത്തിന് നന്ദി. ആ ആഗ്രഹം സഫലമാക്കാനായി എന്നെ പ്രേരിപ്പിച്ച ഫാമിലിക്കും അശ്വിനും നന്ദി. ജീവിതത്തിലെ പുതിയൊരു തുടക്കത്തിന് കൂടെ വന്ന ഹാജി മാമയോടും നന്ദി പറയുന്നു’ എന്നുമായിരുന്നു ദിയ കുറിച്ചത്.

പുതിയ ഇന്നോവ ക്രിസ്റ്റ റോഡിലിറക്കിയത് അപ്പ ഹാജയായിരുന്നു. കൃഷ്ണകുമാറിന്റെ ഫാമിലി ഫ്രണ്ടാണ് ഹാജ. ആ സൗഹൃദത്തെക്കുറിച്ച് സിന്ധുവും കൃഷ്ണകുമാറും ദിയയുടെ വിഡിയോയിൽ വാചാലരാവുന്നുണ്ട്.

തമിഴ് സിനിമയിലും ഹേമ കമ്മിറ്റി വേണോയെന്ന് ചോദ്യം; തനിക്കറിയില്ലെന്ന് സൂപ്പർസ്റ്റാർ രജനി കാന്ത്

0
Spread the love

മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് തെന്നിന്ത്യൻ സൂപ്പർതാരം രജനികാന്ത്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു രജനി കാന്തിന്റെ പ്രതികരണം. മാധ്യമപ്രവർത്തകരോടാണ് രജനി കാന്തിന്റെ പ്രതികരണമുണ്ടായത്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റിയെ പോലെ അന്വേഷണം നടത്തണമെന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് രജനിയുടെ പ്രതികരണം വന്നത്.

അതേസമയം മാധ്യമപ്രവർത്തകരും തമിഴ് നടൻ ജീവയും തമ്മിൽ വിഷയത്തിൽ വാക്കേറ്റമുണ്ടായി. തെന്നിന്ത്യൻ താരം രാധികയുടെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളിലാണ് താരം ക്ഷുഭിതനായത്. തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ജീവ മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതികരിക്കുകയായിരുന്നു.

അവർ പറയുന്ന രീതിയിൽ ടവൽ ഉടുത്ത് ചെന്നിരുന്നേൽ ആ കഥാപാത്രം ലഭിക്കുമായിരുന്നു: ബീന ആന്റണി

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പുറകേ അഭിനേതാക്കൾ തങ്ങൾക്ക് സിനിമാ സെറ്റിൽ നേരിടേണ്ടി വന്ന നിരവധി വിവേചനങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോഴുള്ള സിനിമാ സെറ്റുകളിൽ നടിയ്ക്ക് അർഹിക്കുന്ന ബഹുമാനം ലഭിക്കുന്നതായും എന്നാൽ പ്രതികരിച്ചതിന്റെ പേരിൽ അവസരം നഷ്ടമായിട്ടുണ്ടെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ബീന ആന്റണി.

‘തലേ ദിവസം ഫോൺ വന്നു. ടവൽ ഉടുത്ത് അഭിനയിക്കണം എന്ന് പറഞ്ഞു. ആ വസ്ത്രം ധരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അങ്ങനെയാണെങ്കിൽ അഭിനയിക്കില്ലെന്നും പറഞ്ഞു. അപ്പോൾ തന്നെ പേടിയായി. സിനിമയിലേക്ക് വന്നിട്ടല്ലേ ഉള്ളൂ. പിറ്റേ ദിവസം ലൊക്കേഷനിൽ ചെന്ന് മേക്ക് അപ്പ് കോസ്റ്റ്യൂം ഇട്ടു. വലിയ ഡയറക്ടറുടെ സിനിമയായിരുന്നു’ ബീന ആന്റണി പറയുന്നു.

‘ഡയലോഗ് പറഞ്ഞു നോക്കിയപ്പോൾ തെറ്റിയെന്നും കാണാൻ കൊള്ളില്ലെന്നും പറഞ്ഞ് ഡയറക്ടർ പറഞ്ഞു വിട്ടിട്ടുണ്ട്. താഴെ വന്ന് താനും അമ്മയും കരഞ്ഞു നിന്നപ്പഴേക്കും പീറ്റർ ഞാറക്കൽ എന്ന കൺട്രോളർ രണ്ടായിരം രൂപ എടുത്ത് കയ്യിൽ തന്ന് കരയണ്ടെന്നും റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടാമെന്നും പറഞ്ഞു. ഇതൊക്കെ തുടക്കമാണെന്നും നല്ല ആർട്ടിസ്റ്റായി വരുമെന്നും അദ്ദേഹം അന്ന് പറഞ്ഞു. പക്ഷെ എന്നെ അന്ന് സങ്കടപ്പെടുത്തിയത് വീട്ടിൽ സിനിമയിൽ നല്ല റോൾ ആണെന്നും സെക്കന്റ് ഹീറോയിൻ ആണെന്നും പറഞ്ഞു വലിയ ആഗ്രഹവുമായി എത്തിയിട്ട് നിരാശ സമ്മാനിച്ചതാണെന്നും ബീന ആന്റണി കൂട്ടിച്ചേർത്തു.

അവർ പറയുന്ന രീതിയിൽ ടവൽ ഉടുത്ത് ചെന്നിരുന്നേൽ ആ കഥാപാത്രം ലഭിച്ചേനെയെന്നും പീന്നീട് മറ്റൊരു സിനിമയിൽ രണ്ട് മൂന്ന് ദിവസം വെറുതെ താമസിച്ചിട്ട് അഭിനയിക്കാനാകാതെ തിരികെ പോരേണ്ടി വന്നിട്ടുണ്ടെന്നും ബീന ആന്റണി അഭിമുഖത്തിൽ പറയുന്നു. എന്തിനാണ് ആ ചിത്രത്തിൽ നിന്ന് പറഞ്ഞു വിട്ടതെന്ന് അറിയില്ലെന്നും ഈ രണ്ട് അനുഭവങ്ങളാണ് സെറ്റിൽ നിന്ന് പറഞ്ഞു വിട്ടതായി ഉണ്ടായിട്ടുള്ളതെന്നും ബീന ആന്റണി കൂട്ടിച്ചേർത്തു.

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം “പൊൻമാൻ’ പുതിയ പോസ്റ്റർ പുറത്ത്

0
Spread the love

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിലെ, ലിജോമോൾ ജോസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ബിജു മേനോൻ നായകനായ ‘നടന്ന സംഭവം’ എന്ന ചിത്രത്തിന് ശേഷം ലിജോമോൾ നായികയായെത്തുന്ന ചിത്രമാണിത്. ബേസിൽ ജോസഫ്, ലിജോമോൾ ജോസ് എന്നിവർക്കൊപ്പം സജിൻ ഗോപു, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്.

ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്- വിഷ്ണു സുജാതൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, മാർക്കറ്റിംഗ് – ആരോമൽ, പിആർഒ – എ എസ് ദിനേശ്, ശബരി.

പ്രശ്‌നങ്ങളെല്ലാം മലയാള സിനിമയിൽ മാത്രം, തമിഴ് സിനിമയിൽ ഒന്നുമില്ല; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി ജീവ

0
Spread the love

മാധ്യമപ്രവർത്തകരും നടൻ ജീവയും തമ്മിൽ വാക്കേറ്റം. നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളിലാണ് ജീവ ക്ഷുഭിതനായത്. തമിഴ് സിനിമയിൽ പ്രശ്‌നമൊന്നുല്ലെന്നാണ് ജീവ പറയുന്നത്. പ്രശ്‌നങ്ങൾ മലയാള സിനിമയിൽ മാത്രമാണ്. ചോദ്യം ആവർത്തിച്ചതോടെ ജീവ ക്ഷുഭിതനാവുകയായിരുന്നു.

അതേസമയം, മലയാള സിനിമാ ചിത്രീകരണ സ്ഥലങ്ങളിലെ കാരവനുകളിൽ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്നും സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്നു മൊബൈലിൽ ഈ ദൃശ്യങ്ങൾ കാണുന്നത് താൻ നേരിട്ടു കണ്ടിട്ടുണ്ടെന്നുമാണ് രാധിക വെളിപ്പെടുത്തിയത്.

എന്നാൽ ഈ വിഷയത്തിൽ കേസ് നൽകാനില്ല എന്നാണ് രാധികയുടെ നിലപാട്. വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘം രാധിക ശരത്കുമാറിനോട് സംസാരിച്ചെങ്കിലും അവർ മൊഴികൊടുക്കാനോ കേസുമായി മുന്നോട്ടു പോകാനോ തയാറല്ല എന്ന് അറിയിക്കുകയായിരുന്നു.

ഭയം കാരണം പിന്നീടു ലൊക്കേഷനിലെ കാരവൻ ഉപയോഗിച്ചിട്ടില്ല. തനിക്കറിയാവുന്നവരോട് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയെന്നും രാധിക പറഞ്ഞു. എന്നാൽ ഏത് സിനിമയുടെ ലൊക്കേഷനാണെന്ന് പറയാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് രാധിക പറയുന്നത്.

ടൊവിനോയുടെ ‘എആർഎം’ന്റെ ബജറ്റ് കേട്ട് അന്തം വിട്ട് ആരാധകർ; സംവിധയകന്റെ പ്ളാനിങ്ങിനെ പ്രശംസിച്ച് നടൻ

0
Spread the love

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു തമിഴ് അഭിമുഖത്തിൽ ചിത്രത്തിന്റെ ബജറ്റ് വിവരം പുറത്തുവിട്ടിരിക്കുകയാണ് ടൊവിനോ. ത്രീഡി, ടുഡി, പ്രൊമോഷൻ തുടങ്ങി ചിത്രത്തിന്റേതായ എല്ലാ ചിലവുകളും ചേർത്ത് 30 കോടിയാണ് ബജറ്റ് എന്നാണ് ടൊവിനോ പറയുന്നത്. ഒരു ബ്രഹ്മണ്ഡ ചിത്രമെന്ന നിലയിൽ വലിയ ബജറ്റ് തോന്നുമെങ്കിലും ജിതിന്റെ കൃത്യമായ പ്ലാനാണ് ചിത്രത്തിൻ്റെ ബജറ്റ് കുറച്ചതിന് പിന്നിലെന്നും ടൊവിനോ പറഞ്ഞു.

ബോളിവുഡിലെയും തെലുങ്കിലെയും മുൻനിര നിർമാണ കമ്പനികളാണ് ചിത്രത്തിന്റെ അന്യ ഭാഷ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ‘പുഷ്പ’, ‘ജനത ഗാരേജ്’ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് എ ആർ എമ്മിൻ്റെ തെലുങ്ക് വിതരണാവകാശത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ‘ബാഹുബലി’, ‘കാന്താര’, ‘കെജിഎഫ്’, ‘കൽക്കി 2898 എ ഡി’, ‘പുഷ്പ’ എന്നീ സിനിമകൾ ബോളിവുഡ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച എഎ ഫിലിംസിനാണ് ‘അജയന്റെ രണ്ടാം മോഷണ’ത്തിൻ്റെ ഹിന്ദി വിതരണാവകാശം നേടിയത്. ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ് ചിത്രം ഓവർസീസിൽ എത്തിക്കുക.

1900, 1950, 1990 കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. 118 ദിവസങ്ങളെടുത്ത് ഒറ്റ ഷെഡ്യൂളിലാണ് അജയന്റെ രണ്ടാംമോഷണം ചിത്രീകരണം പൂർത്തിയാക്കിയത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികാ വേഷത്തിൽ എത്തുന്നത്. കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമ കൂടിയാണ് ‘എആർഎം’. മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് സഹനിർമ്മാതാക്കൾ. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ ഡോ. വിനീത് എം ബിയാണ്.

‘സിനിമയില്‍ പവർ ഗ്രൂപ്പില്ല’; ഒടുവില്‍ പ്രതികരിച്ച് മമ്മൂട്ടി

0
Spread the love

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്ന് ആമുഖത്തോടെയാണ് മമ്മൂട്ടി പോസ്റ്റ് ആരംഭിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോ​ഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രം​ഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാ​ഗരൂ​കരാകേണ്ടതുമാണ്.
ഒരിക്കലും സംഭവിക്കാൻപാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനില്കേണ്ട സമയമാണിത്. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രം​ഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോ​ഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണം

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts