Home Blog Page 39

മതപഠനത്തിനെതിയ വിദ്യാർത്ഥിയെ സ്വർണ്ണ മോതിരം നൽകി വശത്താക്കി പീഡനം, മദ്രസാ അധ്യാപകന് 187 വർഷം തടവ്

0
Spread the love

മതപഠന ക്ലാസിന് പോയ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവുശിക്ഷ വിധിച്ച് കോടതി. പതിനാറുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനാണ് കോടതി തടവും, 9 ലക്ഷം രൂപ പിഴയും വിധിച്ചത്. കണ്ണൂർ പഴയങ്ങാടിയിലാണ് കേസിന്നാസ്പദമായ സംഭവം. ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയാണ് പ്രതി.

2020 മുതൽ 2021 വരെ ഒരു വർഷം റാഫി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. സ്വർണ്ണ മോതിരം നൽകി വശത്താക്കിയായിരുന്നു പീഡനം. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയാണ് വിധിച്ചത്. അതേസമയം, മുഹമ്മദ് റാഫി മുൻപും പോക്സോ കേസിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

‘ഓപ്പറേഷൻ്റെ മരവിപ്പിൽ കണ്ട കുഞ്ഞു മുഖം’; മകൻ്റെ പുതിയ നേട്ടത്തിൽ കുറിപ്പുമായി മഞ്ജു പത്രോസ്

0
Spread the love

മിനിസ്‌ക്രീനിലൂടെ പ്രേക്ഷക പ്രിയങ്കരിയായി പിന്നീട് വെള്ളിത്തിരയിൽ സജീവമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു മഞ്ജു ആദ്യം ശ്രദ്ധിക്കപ്പെട്ടത്.മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിൽ ലഭിച്ച കഥാപാത്രം താരത്തിന് വലിയ ജനപ്രീതിയും നേടി കൊടുത്തിരുന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒത്തിരി സിനിമകളുടെ ഭാഗമായി താരം മാറി.

സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയും താഴെ നിന്നും വന്ന് കലയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളെന്ന രീതിയിൽ മഞ്ജുവിനെ പ്രേക്ഷകർ വളരെയധികം അംഗീകരിച്ചിരുന്നു. ഈ സമയത്തായിരുന്നു താരത്തിന്റെ ബിഗ് ബോസ് പ്രവേശനം. ബിഗ് ബോസിലേക്ക് പോയതോട് കൂടി വിമര്‍ശനങ്ങളായി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ വരെ സൈബർ ആക്രമണം അതിരുകടന്നിരുന്നു.

ജീവിതത്തിലെ ഒട്ടുമിക്ക നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരോട് പങ്കുവെക്കുന്ന മഞ്ജു കഴിഞ്ഞ ദിവസം തൻ്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസത്തെ കുറിച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു. മകനെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രമായിരുന്നു ഇത്.

”14 വർഷത്തെ സ്കൂൾ ജീവിതം അവസാനിപ്പിച്ച് എൻ്റെ ബെർണാച്ചൻ പുറത്തേയ്ക്ക്. ഒരു അമ്മ എന്ന നിലയിൽ സന്തോഷവും അഭിമാനും. ഓപ്പറേഷൻ്റെ മരവിപ്പിൽ കണ്ട നനഞ്ഞ കുഞ്ഞു മുഖം. സ്നേഹം മാത്രം ബെർണാച്ചു.” എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.

പല അഭിമുഖങ്ങളിലും മകനെക്കുറിച്ച് ഏറെ വാചലയാകാറുണ്ട് മഞ്ജു. മകനോട് എന്തും തുറന്നു പറയാൻ തനിക്ക് കഴിയാറുണ്ടെന്നും പറഞ്ഞിട്ടുണ്ട്. ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ ഒരിടയ്ക്ക് മകൻ ഗേയാണോയെന്ന് താൻ സംശയിച്ചിരുന്നതായി മഞ്‍ജു പറഞ്ഞിരുന്നു. ”അവൻ എപ്പോഴും ഒരു സുഹൃത്തിന്റെ വീട്ടിൽ പോകും, അവനെ എപ്പോഴും ഫോൺ വിളിക്കും. ഞങ്ങൾ കേൾക്കാതെ പതുക്കെയാണ് സംസാരിക്കുക. അപ്പോ എനിക്ക് സംശയം.. ബർണാച്ചാ, നീ ഗേ ആണോ എന്ന് ഞാൻ ചോദിച്ചു. അത് തെറ്റായ അർത്ഥത്തിൽ ഒന്നും അല്ല. അറിഞ്ഞിരിക്കാനാണ്. കാരണം, ടീനേജ് പ്രായം ആയിട്ടും അവന് ഗേൾഫ്രണ്ട് ഒന്നുമില്ല. പക്ഷേ, ഞാൻ ചോദിച്ച കാര്യം അപ്പോൾ തന്നെ അവൻ കൂട്ടികാരനെ വിളിച്ചു പറ‍ഞ്ഞു”, എന്നും മഞ്ജു പറഞ്ഞിരുന്നു.

വെറും 3 ദിവസം ഫോണില്ലാതെ ഇരിക്കാൻ പറ്റുമോ? സംഭവിക്കുക വലിയ മാറ്റങ്ങൾ

0
Spread the love

വെറും മൂന്ന് ദിവസത്തേക്ക് സ്മാർട്ട് ഫോൺ ഉപയോഗം ഉപേക്ഷിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് പഠനം. ജർമ്മനിയിലെ ഹൈഡൽബർഗ് സർവകലാശാലയിലെയും കൊളോൺ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. 18 നും 30 നും ഇടയിൽ പ്രായമുള്ള 25 യുവാക്കളിലാണ് പഠനം നടത്തിയത്.

യുവാക്കളോട് ഫോൺ ഉപയോഗം 72 മണിക്കൂർ സമയം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട ഗവേഷകർ ഇവർക്ക് അത്യാവശ്യ ആശയവിനിമയവും ജോലികളും മാത്രം അനുവദിച്ചു. ഇവരിൽ ഫോൺ “ഡയറ്റിന്” മുമ്പും ശേഷവുംഎംആർഐ സ്കാനുകളും മനഃശാസ്ത്ര പരിശോധനകളും നടത്തി. ഫോൺ ഉപയോഗം കുറയ്‌ക്കുന്നത് അവരുടെ തലച്ചോറിന്റെ പാറ്റേണുകളെ എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ആസക്തിയുമായി ബന്ധപ്പെട്ട ന്യൂറോ ട്രാൻസ്മിറ്റർ സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്ക പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ കണ്ടതായി ഫലങ്ങൾ സൂചിപ്പിച്ചു.

മസ്തിഷ്ക പ്രവർത്തനങ്ങളിലെ മാറ്റങ്ങളും ആസക്തിയുമായി ബന്ധപ്പെട്ട ന്യൂറോ ട്രാൻസ്മിറ്റർ സിസ്റ്റവും തമ്മിലുള്ള ബന്ധങ്ങൾ കണ്ടെത്താൻ കഴിഞ്ഞതായി ഗവേഷകർ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു.സ്മാർട്ട്‌ഫോൺ ഉപയോഗത്തിനായുള്ള ആസക്തിയും സാമൂഹിക ഇടപെടലിനുള്ള ആസക്തിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഹ്രസ്വകാല സ്മാർട്ട്‌ഫോൺ നിയന്ത്രണം പോലും തലച്ചോറിന്റെ പ്രവർത്തനത്തെ മാറ്റിമറിക്കും. ഡിജിറ്റൽ ഉപകരണങ്ങൾ നമ്മുടെ ന്യൂറൽ പാറ്റേണുകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിലേക്ക് പഠനം വെളിച്ചം വീശുമെന്ന് ഗവേഷകർ പറയുന്നു.

മൊത്തത്തിൽ ട്വിസ്റ്റ്‌! കഞ്ചാവ് കേസിൽ തന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിൻവലിച്ച് ശ്രീനാഥ് ഭാസി

0
Spread the love

ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി. ​ഹൈബ്രിഡ് കഞ്ചാവ് കേസിൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീനാഥ് ഭാസി ഹർജി സമർപ്പിച്ചിരുന്നത്. എന്നാൽ കേസിൽ എക്സൈസ് ഇതുവരെയും ശ്രീനാഥ് ഭാസിയെ നിലവിൽ പ്രതി ചേർത്തിട്ടില്ലെന്ന വ്യക്തമായ സാഹചര്യത്തിലാണ് നടന്റെ നീക്കം.

ആലപ്പുഴയിൽ തസ്ലീമ സുൽത്താൻ എന്ന യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നടന്മാരായ ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും കസ്റ്റമേഴ്സാണെന്ന് തസ്ലീമ മൊഴി നൽകി. ഇത് സാധൂകരിക്കുന്ന പണമിടപാട് രേഖകളും പൊലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലായിരുന്നു അറസ്റ്റ് ഭയന്ന് ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്. എന്നാൽ കേസിൽ പ്രതി ചേർക്കുക പോലും ചെയ്തിട്ടില്ലെന്ന് അറിഞ്ഞതോടെ ഹർജി പിൻവലിക്കുകയായിരുന്നു നടൻ.

ഇനി കാത്തിരിപ്പില്ല! മമ്മൂക്കയുടെ ബിലാൽ ഈ വർഷം തുടങ്ങും

0
Spread the love

സുപ്രസിദ്ധ ഹോളിവുഡ് ചിത്രം ഫോർ ബ്രദേഴ്സിനെ ആധാരമാക്കി 2005ൽ അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ബിഗ്ബി. അവതരണത്തിലെ പുതുമ കൊണ്ടും അന്നുവരെ മലയാളികൾ ശീലിച്ച സിനിമാനുഭവത്തിൽ നിന്നും അത്യന്തം മാറിയുള്ള സൃഷ്ടിയായതുകൊണ്ടും ബിലാൽ അന്ന് തിയേറ്ററിൽ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിൽ പോലും 2024ൽ പോലും ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ സിനിമയെ പ്രേക്ഷകർഏറ്റെടുക്കുകയായിരുന്നു.

ചിത്രത്തിന് ഒരു രണ്ടാം ഭാഗം കൂടി വേണം എന്നുള്ളത് വർഷങ്ങളായുള്ള സിനിമ പ്രേമികളുടെ ആഗ്രഹമാണ്. ബിഗ്ബിയുടെ രണ്ടാം ഭാഗമായി ബിലാൽ എന്നൊരു ചിത്രം വരുമെന്ന് വർഷങ്ങൾക്കു മുൻപ് അമൽ നീരദും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നെ സിനിമയുടെ കൂടുതൽ അപ്ഡേറ്റുകൾ സംവിധായകനിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ വന്നിരുന്നില്ല. ബിലാലിൽ യൂത്ത് ഹീറോ ദുൽഖർ സൽമാനും അതിഥി വേഷത്തിൽ എത്തുമെന്നും കിംവദന്തികൾ പരന്നിരുന്നെങ്കിലും ഇതിനൊന്നും അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല

അമൽനീരദ് ബിലാൽ പ്രഖ്യാപിച്ചതിനുശേഷം മമ്മൂക്ക ഏത് പ്രമോഷൻ പരിപാടിയിൽ പങ്കെടുത്താലും ആദ്യം നേരിടുന്ന ചോദ്യം ബിലാലിനെ കുറിച്ചുള്ളതായിരുന്നു. ഇത്തരത്തിൽ മമ്മൂക്കയിൽ നിന്നും സംവിധായകനിൽ നിന്നും കാര്യമായ അപ്ഡേറ്റുകൾ ഒന്നും തന്നെ വന്നിരുന്നില്ലെങ്കിലും ഇപ്പോഴിതാ ബിലാൽ ഈ വർഷം ചിത്രീകരണം ആരംഭിക്കുമെന്നും തിരക്കഥ പൂർത്തിയായെന്നുമുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

ബോഗയ്ൻ വില്ലയ്ക്കുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ബിലാൽ തന്നെയാണ്. ഔദ്യോഗിക വെളിപ്പെടുത്തൽ ഉടൻ ഉണ്ടാകുമെന്നാണ് വിവരം. ആക്ഷൻ ത്രില്ലറായിരുന്നു ബിഗ് ബി. ഇതിനു മുകളിൽ ബിലാലിനെ കൊണ്ടുവരാനാണ് അമൽ നീരദിന്റെ ശ്രമം എന്നും വാർത്തകൾ ഉണ്ട്.

‘ബിജെപി വന്നാല്‍ നാട് കുട്ടിച്ചോറാകുമെന്ന തെറ്റായ ധാരണ പരത്തുന്നു’; എമ്പുരാന്‍ വെറും എമ്പോക്കിത്തരമെന്ന് ശ്രീലേഖ ഐപിഎസ്

0
Spread the love

എമ്പുരാന്‍ സിനിമയെ വിമര്‍ശിച്ച് ശ്രീലേഖ ഐപിഎസ്. മുന്‍ ഡിജിപിയായിരുന്ന ശ്രീലേഖ ഐപിഎസ് എമ്പുരാന്‍ സമൂഹത്തിന് മോശം സന്ദേശം നല്‍കുന്ന ചിത്രമാണ് എന്നാണ് തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ വിമര്‍ശനം നടത്തിയത്.

ബിജെപി കേരളത്തിലേക്ക് വന്നാൽ വലിയ നാശം സംഭവിക്കും അതുകൊണ്ട് ആയുധ ഇടപാടുകളും സ്വർണം കടത്തും നടത്തുന്ന അധോലോക നായകന് മാത്രമാണ് കേരളത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് പറഞ്ഞുവയ്ക്കുന്നത് എന്നും കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഡിജിപി വീഡിയോയില്‍ പറയുന്നു.

ചിത്രത്തില്‍ ഉടനീളം പറയാന്‍ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായ ഒന്നല്ലെന്നും, അത് മനപൂര്‍വ്വമാണെന്നും ശ്രീലേഖ വീഡിയോയില്‍ പറയുന്നു. കേരള രാഷ്ട്രീയ വിശ്വസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇത്. ബിജെപി വന്നാല്‍ നാട് കുട്ടിച്ചോറാകും. മതസൗഹാർദത്തോടുകൂടി സ്നേഹത്തോടുകൂടി ഇരിക്കുന്ന കേരളം എന്ന് പറയുന്ന കൊച്ചു സംസ്ഥാനം ഇങ്ങനെ ഭാരതത്തിന്‍റെ ഭാഗമല്ലാതെ മാറിക്കിടക്കുന്നതാണ് സേഫ്, അത് ഭാരതത്തിന്‍റെ ഭാഗമാക്കണ്ട എന്നുള്ള തെറ്റായ ഒരു ധാരണ സമൂഹത്തിന് നല്‍കുന്നുണ്ട്. ബിജെപി പ്രവർത്തകർക്കും ബിജെപി വിശ്വാസത്തിൽ നിൽക്കുന്ന ആൾക്കാർക്കും ഒക്കെ ഒരു വലിയ ചാട്ടവാർ അടിപോലെയാണ് തോന്നിയത് എന്നും ശ്രീലേഖ പറയുന്നു.

അതേ സമയം മുഖ്യമന്ത്രി ഈ സിനിമ കാണാന്‍ കൊച്ചുമകനെ കൊണ്ടുപോയതിനെയും ശ്രീലേഖ വിമര്‍ശിക്കുന്നു. ഈ യുഎ 16 പ്ലസ് എന്ന റേറ്റിങ് ഉള്ള ഒരു സിനിമയ്ക്ക് അദ്ദേഹം എന്തിനാണ് കൊച്ചുമകനെ കൊണ്ടുപോയത് എന്ന് ശ്രീലേഖ ചോദിക്കുന്നു.

മാലിന്യമുക്ത ക്യാമ്പയിന്റെ അംബാസഡറാകാൻ എം ജി ശ്രീകുമാർ; ഇങ്ങേരല്ലേ കഴിഞ്ഞ ആഴ്ച കായലിൽ മാലിന്യ പൊതിയെറിഞ്ഞതെന്ന് സോഷ്യൽ മീഡിയ

0
Spread the love

കൊച്ചി കായലിൽ മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ ഇക്കഴിഞ്ഞ ദിവസമാണ് ഗായകൻ എം ജി ശ്രീകുമാറിന് ഇരുപത്തയ്യായിരം രൂപ പിഴ വിദിച്ചത്. ഒരു വിനോദസഞ്ചാരി പകർത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടത്തിയ അന്വേഷണത്തിൽ ഇത് ബോൾഗാട്ടിയിലെ എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണെന്ന് കണ്ടെത്തുകയായിരുന്നു.

പിന്നാലെ വിശദീകരണവുമായി എംജി ശ്രീകുമാർ തന്നെ രംഗത്ത് വന്നിരുന്നു. നോട്ടീസ് വന്ന അടുത്ത ദിവസം തന്നെ പണം അടച്ചെന്നും എന്നാൽ ഇത് ആളുകൾ കരുതുന്നത് പോലെ മാലിന്യമായിരുന്നില്ല എന്നുമായിരുന്നു വിശദീകരണം. മുറ്റത്തെ വീണു കിടന്ന പഴുത്ത മാങ്ങകളായിരുന്നു ഇതെന്നാണ് താരം വ്യക്തമാക്കിയത്. ഇപ്പോഴിതാ സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത ക്യാമ്പയിന്റെ അംബാസഡറാകാൻ തയാറാണെന്ന് എം ജി ശ്രീകുമാർ അറിയിച്ചതായി മന്ത്രി എം ബി രാജേഷ് വ്യക്തമാക്കിയതോടെയാണ് വിഷയം വീണ്ടും ചർച്ച ആകുന്നത്.

‘ക്യാമ്പയിനിൽ പങ്കാളിയാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് നല്ലൊരു മാതൃകയാണ്. ഉണ്ടായത് തെറ്റാണ് അതുകൊണ്ടാണ് അപ്പോൾ തന്നെ പിഴയടച്ചത്. മാത്രമല്ല ഇതിനൊരു മാതൃക സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും എം ജി ശ്രീകുമാ‌ർ പറഞ്ഞു. നമുക്ക് അതാണ് ആവശ്യം. സഹകരിക്കാൻ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആ വാക്കുകൾ സ്വീകരിച്ചു. ഈ ക്യാമ്പയിനുമായി സഹകരിക്കാൻ ആരെക്കെ തയാറാണോ അവരെയൊക്കെ സഹകരിപ്പിക്കും’,- മന്ത്രി പറഞ്ഞു.

അതേസമയം വാർത്തകൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വിഷയത്തെ ട്രോളി നിരവധി പേരാണ് രംഗത്തെത്തുന്നത്. ‘കൊള്ളാം നല്ല മാതൃക’,’ കായലിൽ മാലിന്യ പൊതിയെറിഞ്ഞ ആളെ തന്നെ അംബാസഡർ ആക്കണം’ തുടങ്ങി നിരവധി ട്രോളുകളാണ് പുറത്തുവരുന്നത്.

‘ചില്ല് നീ തറഞ്ഞു കേറി നെഞ്ചിൽ’; ഇമോഷണൽ ആയി ബേസിൽ, ശ്രദ്ധ നേടി മരണമാസിലെ പുതിയ ഗാനം

0
Spread the love

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന മരണമാസ്സ്‌ എന്ന ചിത്രത്തിലെ പുതിയ ഗാനം ശ്രദ്ധ നേടുന്നു. ‘ചില്ലു നീ’ എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രദ്ധ നേടുന്നത്. ജെകെ സംഗീത സംവിധാനം നിർവഹിച്ച ‘ചില്ല് നീ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു ദാസ്, രാഘൂ എന്നിവർ ചേർന്നാണ്.

https://youtu.be/gGx3T4s4xg0?si=O6KJ3nP0bUL8woNU

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്സ്’. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്. ഏപ്രിൽ 10ന് വിഷു റിലീസായി തീയേറ്ററുകളിൽ എത്തുന്ന ചിത്രം ഡാർക്ക് ഹ്യൂമർ ജോണറിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജീവനക്കാരെ ബെൽറ്റിട്ട് നായകളെ പോലെ നടത്തിച്ച സംഭവം; ദൃശ്യങ്ങൾ പുറത്തുവിട്ട മനാഫിനെതിരെ കൂടുതൽ പേർ ​രം​ഗത്ത്

0
Spread the love

കൊച്ചിയിലെ തൊഴിൽ പീഡന ആരോപണവുമായി ബന്ധപ്പെട്ട കമ്പനിയിലെ മുൻ ജീവനക്കാര‌നെതിരെ കൂടുതൽ പരാതികൾ. നായകളെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് യുവാക്കളെ വലിച്ചിഴച്ച ദൃശ്യങ്ങൾ പുറത്തുവിട്ട മനാഫിനെതിരെയാണ് കൂടുതൽ പേർ പരാതിയുമായി ​രം​ഗത്തെത്തിയത്. അതിനിടെ, ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് മനാഫിനെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിൽ മനാഫിനെതിരെ കേസെടുത്തിരുന്നു. ദൃശ്യങ്ങൾ പുറത്ത് വിട്ട ചങ്ങാതികൂട്ടം എന്ന യൂട്യൂബ് ചാനലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ തൊഴിൽ വകുപ്പിന്റെ വിശദമായ പരിശോധനയും മൊഴിയെടുപ്പും ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തെ തുടർന്ന് തൊഴിൽ പീഡനം നടന്നിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി ലേബർ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ സംഭവത്തിൽ സംശയങ്ങളുണ്ടെന്ന് തൊഴിൽ മന്ത്രി തന്നെ വ്യക്തമാക്കിയതോടെയാണ് കൂടുതൽ അന്വഷണം. ദൃശ്യങ്ങൾ പുറത്തുവിട്ട സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ മനാഫ് തന്റെ പക്കൽ കൂടുതൽ ദൃശ്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതടക്കം ലേബർ ഓഫീസർ പരിശോധിക്കും.

കഴിഞ്ഞി ദിവസമാണ് കേരളത്തെ നടുക്കിയ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. എന്നാല്‍ ദൃശ്യങ്ങളില്‍ നായയെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് നടക്കുന്ന ജെറിനും ജെറിനെ വലിച്ച് കൊണ്ട് പോകുന്ന ഹാഷിമും തൊഴില്‍ പീഡന ആരോപണം പാടെ നിഷേധിക്കുകയാണ്. പെരുമ്പാവൂരിലെ കെല്‍ട്രോ എന്ന മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്‍ മനാഫ് മറ്റൊരു സാഹചര്യത്തില്‍ എടുത്ത ദൃശ്യങ്ങള്‍ ദുരുദ്ദേശത്തോടെ പ്രചരിപ്പിച്ചെന്നാണ് ഇരുവരുടെയും മൊഴി. ബിസിനസ് ഡെവലപ്പ്മെന്‍റ് പരിപാടി എന്ന പേരില്‍ നാലര മാസം മുമ്പ് എടുത്ത ദൃശ്യം ഇപ്പോള്‍ പുറത്തു വന്നത് സ്ഥാപനത്തെ തകര്‍ക്കാനാണെന്നാണ് ഇരുവരും പറയുന്നത്.

സ്വർണ്ണവില കുത്തനെ താഴോട്ട്; പവന് അമ്പതിനായിരത്തിലും താഴേക്ക് പോകുമെന്ന് പ്രവചനം

0
Spread the love

സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഇടിഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്. ഇതോടെ വില 65,800 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയുമായി. രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില 66,000ത്തിന് താഴെയെത്തുന്നത്.

ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരുന്ന സ്വർണവില ഈ മാസം മൂന്ന് തൊട്ടാണ് ഇടിയാൻ തുടങ്ങിയത്. അന്ന് പവന് 68,480 രൂപയായിരുന്നു. പിറ്റേന്ന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു. അന്നുതൊട്ട് ഇന്ന് വരെ പവന് രണ്ടായിരത്തിലധികം രൂപയുടെ ഇടിവാണ് ഉണ്ടായത്. സ്വർണം വാങ്ങാൻ പോകുന്നവരെ സംബന്ധിച്ച് ഇതൊരു ലോട്ടറി തന്നെയാണ്. വരും ദിവസങ്ങളിലും ഈ പ്രവണത തുടർന്നേക്കും. പവന് അരലക്ഷത്തിൽ താഴെ പോകുമെന്നാണ് പലരുടെയും കണക്കുകൂട്ടൽ.

സ്വര്‍ണ വിലയില്‍ 38 ശതമാനം വരെ ഇടിവ് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്. വരാനിരിക്കുന്ന ആഗോള രാഷ്ട്രീയ സാഹചര്യവും വിപണിയിലെ ട്രെന്‍ഡും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ വില വൈകാതെ കുത്തനെ ഇടിയുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ 70,000 രൂപ കൊടുത്താലും ഒരു പവൻ സ്വർണം കിട്ടാത്ത സ്ഥിതിയായിരുന്നു. പണപ്പെരുപ്പം, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒപ്പം അത് സൃഷ്ടിച്ച സാമ്പത്തിക അസ്ഥിരത എന്നിവ സ്വര്‍ണ വില വര്‍ദ്ധിക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സാമ്പത്തിക രംഗത്ത് വലി തിരിച്ചടിയുണ്ടാകുമെന്ന തോന്നല്‍ നിക്ഷേപകരെ മറ്റ് ഇടപാടുകളില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്, ഇതില്‍ നല്ലൊരു പങ്കും ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ കണ്ടു. അത് വലിയ തോതില്‍ സ്വർണ വില ഉയരാന്‍ കാരണമായി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts