Home Blog Page 40

താൽക്കാലിക ആശ്വാസം; സെപ്റ്റംബർ 3 വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് കോടതി

0
Spread the love

ലൈംഗികാരോപണക്കേസിൽ മുകേഷിന് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം. സെപ്റ്റംബർ 3 വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. മുകേഷ് നൽകിയ മുൻകൂർ‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. കേസ് സെപ്റ്റംബർ 3ന് കോടതി പരിഗണിക്കും.

കേസിൽ തന്നെ ബ്ലാക്മെയിൽ ചെയ്തതുൾപ്പെടെ തനിക്ക് അനുകൂലമായ നിരവധി കാര്യങ്ങളുണ്ട്. എന്നാൽ ഒരു മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ തനിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നെന്നാണു മുകേഷിന്റെ വാദം. പൊലീസ് കടുത്ത നടപടിയിലേക്ക് കടന്നേക്കുമെന്ന സൂചന ലഭിച്ചതോടെയാണു മുകേഷ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചത്. 

മരട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ ഹോട്ടലിൽ വച്ച്  ലൈംഗികമായി ആക്രമിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു മുകേഷിനെതിരെ കേസെടുത്തത്. തുടർന്നു മുകേഷ് എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.

മുടിയന്റെ കാമുകിയെ കണ്ടോ? ആറ് വർഷത്തെ പ്രണയത്തിനുശേഷം എൻട്രി യൂട്യൂബ് ചാനലിലൂടെ

0
Spread the love

മലയാളികൾക്ക് പ്രിയപ്പെട്ട മിനി സ്‌ക്രീൻ താരങ്ങളിൽ ഒരാളാണ് മുടിയൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന റിഷി കെ . ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ റിഷി പിന്നീട് ഉപ്പും മുളകും എന്ന സീരിയലിലൂടെ മലയാളികളുടെ സ്വന്തം മുടിയൻ ആവുകയായിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിശേഷം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് റിഷി. ദീർഘനാളായിട്ടുള്ള കാമുകിയെ റിഷി കഴിഞ്ഞ ദിവസം പരിചയപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു റിഷി കാമുകി ആരാണെന്നത് വെളിപ്പെടുത്തിയത്.

നടി കൂടിയായ ഡോ. ഐശ്വര്യയാണ് റിഷിയുടെ കാമുകി. ആറ് വർഷത്തോളമായി തങ്ങൾ പ്രണയത്തിലാണെന്നും റിഷി വെളിപ്പെടുത്തി. റിഷിയുടെ കുടുംബാംഗങ്ങളും വീഡിയോയിൽ എത്തിയിരുന്നു. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഐശ്വര്യ കുടുംബവിളക്ക്, സുഖമോ ദേവി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിരുന്നു.

കെ.എസ്.ആർ.ടി.സി പെൻഷൻ: മനുഷ്യനെ മനുഷ്യനായി കാണണം; സർക്കാറിന് ഹൈക്കോടതിയുടെ രൂ​ക്ഷവിമർശനം

0
Spread the love

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷനിൽ സർക്കാറിന് ഹൈക്കോടതിയുടെ രൂ​ക്ഷവിമർശനം. മനുഷ്യനെ മനുഷ്യനായി കാണണമെന്നും പെൻഷൻ ലഭിക്കാത്തതുമൂലം ജീവനക്കാർ ആത്മഹത്യ ചെയ്യുന്നതിൽ സർക്കാറിന് സങ്കടം തോന്നാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

ഒന്നോ രണ്ടോ പേർ ആത്മഹത്യ ചെയ്യുന്ന കാര്യത്തിലും സങ്കടം വേണ്ടേ എന്ന് കോടതി ചോദി‌ച്ചു. ഒന്നോ രണ്ടോ പേർ അവരുടെ സാഹചര്യം കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും അതിൽ സർക്കാറിന് വിഷമമുണ്ടെന്നും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടാണ് പെൻഷൻ വൈകുന്നതിന് കാരണമാകുന്നതെന്നും സർക്കാർ മറുപടി നൽകി. ആഗസ്ത് മാസത്തെ പെൻഷൻ ഒരാഴ്ചക്കകം നൽകണമെന്നും സെപ്റ്റംബർ മാസത്തെ പെൻഷൻ വൈകരുതെന്നും കോടതി സർക്കാറിന് നിർദേശം നൽകി.

ജനങ്ങളുടെ ആവശ്യങ്ങൾക്ക് സർക്കാർ പരിഗണന നൽകണമെന്നും നിരാശപ്പെട്ട കടുത്ത തീരുമാനമെടുക്കുന്നതിലേക്ക് ആളുകളെ കൊണ്ടെത്തിക്കരുതെന്നും കോടതി വിമർശിച്ചു. അതേസമയം ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നത് കൊണ്ടാണ് സർക്കാർ ഇതൊക്കെ നൽകുന്നതെന്നും ജൂൺമാസം വരെയുള്ള പെൻഷൻ തടസ്സം കൂടാതെ കൊടുത്തു തീർത്തിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതി മറുപടി നൽകി.

വെളിപ്പെടുത്തലുകളിൽ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ; തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരമൊരുക്കും: വിശാൽ

0
Spread the love

അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരുപ്പൂരി അടിക്കണമെന്നും ഒരിക്കൽ അങ്ങനെ ചെയ്താൽ ദേഹത്ത് കൈവയ്ക്കാൻ പിന്നീട് മടിക്കുമെന്നും നടൻ വിശാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമാ മേഖലയിലുണ്ടായി കൊണ്ടിരിക്കുന്ന വിവിധ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് വിശാലിൻ്റെ പ്രതികരണം. അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുതെന്നും നടൻ കൂട്ടിച്ചേർത്തു.

ഇത്തരമൊരു റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മമ്മൂട്ടിയും മോഹൻലാലും വിഷയത്തിൽ പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. അവർ മുതിർന്ന താരങ്ങളാണ്. പ്രസ്താവനയേക്കാൾ ആവശ്യം നടപടികളാണെന്നും നടൻ ഓർമപ്പെടുത്തി.

തമിഴിലെ താരസംഘടനയുടെ ജനറൽ സെക്രട്ടറിയായ വിശാൽ തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരം ഒരുക്കുമെന്നും താരസംഘടനയുടെ നേതൃത്വത്തിൽ ഇതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും പറഞ്ഞു.

കെട്ടിയിട്ട് പീഡിപ്പിച്ചു; ട്രാൻസ്ജെൻഡർ വ്യക്തിയുടെ പരാതിയിൽ ആറാട്ടണ്ണനും അലൻ ജോസ് പെരേരയ്ക്കുമെതിരെ കേസ്

0
Spread the love

ട്രാൻസ്ജെൻഡർ വ്യക്തിയുടെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസെടുത്തു. ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

അലൻ ജോസും സന്തോഷ് വര്‍ക്കിയും ലൈംഗികമായി വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നാണ് ട്രാൻസ്ജെൻഡറിൻ്റെ പരാതി. ഏപ്രിൽ 5 ന് ഉണ്ടായ അതിക്രമത്തിലാണ് സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രൈറ്റ്, അഭിലാഷ് എന്നീ ഷോര്‍ട്ട് ഫിലം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

സമൂഹത്തിൽ വലിയ ചർച്ച ആയിട്ടും സിനിമ സംഘടനകൾ ഒന്നും പറയുന്നില്ല; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്തയച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്

0
Spread the love

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫിലിം ചേംബറിനും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും കത്ത് സമർപ്പിച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. സംഘടനകളെ എതിർക്കാനല്ല, മറിച്ച് സിനിമയിലെ സ്ത്രീകളെ സംരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള തിരുത്തൽ നടപടികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കത്തിലൂടെ ഉദ്ദേശിക്കുന്നത് എന്ന് സാന്ദ്ര പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നു ദിവസങ്ങൾ പിന്നിട്ടിട്ടും സമൂഹത്തിൽ വലിയ ചർച്ച ആയിട്ടും സിനിമ സംഘടനകൾ ഒന്നുംതന്നെ വ്യക്തമായ അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ല, അത് പൊതു സമൂഹത്തിനു കൂടുതൽ സംശയം നൽകുന്നതാണ്. ഞാൻ ജോലി ചെയ്യുന്ന മേഖല ഇത്ര കണ്ട് സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവർത്തനങ്ങൾ നടക്കുന്നിടമാണ് എന്നറിയുന്നതിൽ കടുത്ത അമർഷവും ദുഖവും  പേറുകയാണ് ഞാൻ. അതുകൊണ്ടു കാതലായ മാറ്റങ്ങൾ തൊഴിലിടങ്ങളിൽ ഉണ്ടായേ പറ്റൂ, അതിന് ഒരു വനിതാ നിർമ്മാതാവെന്ന നിലയിൽ എന്റെ അനുഭവത്തിൽ നിന്നുകൂടി ഞാൻ ചില നിർദ്ദേശങ്ങൾ സമർപ്പിക്കുന്നുവെന്നാണ് സാന്ദ്ര കത്തില്‍ പറയുന്നു. 

സിനിമ വ്യവസായം താരങ്ങളുടെ മാർക്കറ്റ് വാല്യൂവിനെ അടിസ്ഥാനപ്പെടുത്തിയാണ് ശമ്പളം നിജപ്പെടുത്തുന്നതെങ്കിലും നായക താരങ്ങളുടെ ഭീമമായ ശമ്പളത്തുക ചർച്ചകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണത്തിൽ കൊണ്ടുവരുക. എന്നാൽ മാത്രമേ നായക നടന്മാർക്ക് തുല്യമല്ലെങ്കിലും മറ്റ് നടീനടന്മാർക്കു മാന്യമായ ശമ്പളം നൽകാൻ നിർമ്മാതാവിന് സാധിക്കുകയുള്ളുവെന്നതടക്കം നിര്‍ദേശങ്ങളാണ് സാന്ദ്ര സമര്‍പ്പിച്ചിരിക്കുന്നത്. 

സിനിമ സെറ്റുകളില്‍ ഐസിസി രൂപീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും. ഐസിസി യിലെ അംഗങ്ങൾ സിനിമ മേഖലയിൽ നിന്ന് പുറത്തുള്ളവർ ആയിരിക്കണം. ഒരംഗം നിർബന്ധമായും സ്ത്രീയും സർക്കാർ പ്രതിനിധിയും ആയിരിക്കണമെന്നും കത്തില്‍ സാന്ദ്ര ആവശ്യപ്പെടുന്നുണ്ട്. 

അധികാര കേന്ദ്രങ്ങളിൽ സ്വധീനമുള്ളവരോ, വ്യക്തമായ രാഷ്ട്രീയ പാർട്ടി പ്രവർത്തകരോ,ജാതി സംഘടനകളുടെ ഭാരവാഹികളോ സിനിമ മേഖലയുമായി ബന്ധപ്പെട്ട ഒരു അസ്സോസിയേഷൻറെയും ഭാരവാഹിയാകാൻ പാടില്ല എന്ന കർശന വ്യവസ്ഥ കൊണ്ടുവരണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു. അത്തരം വ്യക്തിത്വങ്ങൾ നേതൃത്വത്തിൽ വന്നാൽ സിനിമയ്ക്ക് പുറത്തുള്ള ബാഹ്യ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമെന്നും ഇവര്‍ പറയുന്നു.

സിനിമ സൈറ്റുകളിലോ സ്റ്റുഡിയോകളിലോ നടക്കുന്ന ക്രിമിനൽ സ്വഭാവം ഉള്ള കുറ്റങ്ങൾ സംഘടനകൾക്കകത്ത് ഒത്തുതീർപ്പാക്കാതെ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയാണ് വേണ്ടതെന്നും സാന്ദ്ര കത്തില്‍ പറയുന്നു.

അമ്മയിലെ കൂട്ടരാജി മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടം: പാർവ്വതി

0
Spread the love

താരസംഘടന അമ്മയിലെ ഭരണസമിതിയുടെ കൂട്ടരാജിയിൽ പ്രതികരിച്ച് നടി പാർവ്വതി തിരുവോത്ത്. അമ്മയിലെ കൂട്ടരാജി ഭീരുത്വമാണെന്നും മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും പാർവതി തിരുവോത്ത് പറഞ്ഞു. ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് പാർവ്വതി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് മോഹൻലാലുൾപ്പെടെയുള്ള ഭരണസമിതി പിരിച്ചുവിട്ടത്.

അമ്മയുടെ മാധ്യമങ്ങളിൽ നിന്നടക്കം ഒഴിഞ്ഞുമാറാനുള്ള ശ്രമമാണിത്. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നിൽ അണിനിരന്നത്. സർക്കാർ ഗുരുതരമായ നിരുത്തരവാദിത്തം പുലർത്തി. ഇരകൾക്കൊപ്പമല്ലെന്ന നിലപാടാണ് വ്യക്തമായത്. കൂടുതൽ പരാതികളുമായെത്തിയ സഹപ്രവർത്തകരെ ബഹുമാനിക്കുന്നു. ഇത് ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള സമയമാണെന്നും പാർവതി തിരുവോത്ത് പറഞ്ഞു.

കുരുക്ക് മുറുകുന്നു? മസ്‌കറ്റ് ഹോട്ടലിലെ രജിസ്റ്ററിൽ സിദ്ദിഖും നടിയും ഒരുമിച്ചുണ്ടായിരുന്നതിന്റെ തെളിവുകൾ

0
Spread the love

ലൈംഗികാതിക്രമാരോപണ പരാതിയില്‍ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ്. താന്‍ ലെെംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ താമസിച്ചതിന്റെ തെളിവുകളാണു ലഭിച്ചത്. ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. മസ്‌ക്കറ്റ് ഹോട്ടലില്‍ നിന്നും 2016 ജനുവരിയിലെ രജിസ്റ്റര്‍ അടക്കമുള്ള രേഖകളാണ് ഉഗ്യോഗസ്ഥർ പരിശോധിച്ചത്. റിസപ്ഷനിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പുവച്ചാണ് നടി മുറിയിലെത്തിയത്. ഹോട്ടലിന്റെ ഒന്നാം നിലയിലാണ് സിദ്ദിഖിന്റെ മുറിയുണ്ടായിരുന്നത്.

ഹോട്ടലിലെ ജീവനക്കാരുടെ അടക്കം മൊഴികള്‍ രേഖപ്പെടുത്തും. സംഭവം നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള സാങ്കേതിക തെളിവുകള്‍ ശേഖരിക്കുന്നത് വെല്ലുവിളിയാണ്.

എട്ട് വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. പരാതിയില്‍ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരുന്നു. ആരോപണത്തില്‍ നടിക്കെതിരെയും സിദ്ദിഖ് പരാതി നല്‍കിയിട്ടുണ്ട്.

ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതില്‍ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ മാത്രമാണ്. ആരോപണള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്നും പരാതിയില്‍ സിദ്ദിഖ് ആരോപിച്ചിരുന്നു.

പോലീസ് കേസിലുള്ള ഹോട്ടൽ ഏതു സ്വാധീനത്തിലാണ് ഒകെ ആക്കിയത്, രഞ്ജിത്ത് ചിത്രത്തില്‍ ദുരനുഭവം നേരിടേണ്ടി വന്നു!

0
Spread the love

രഞ്ജിത്ത് ചിത്രം ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് സെയിന്‍റ് ‘ എന്ന ചിത്രത്തില്‍ സഹകരിക്കുന്നതിനിടെ ഉണ്ടായ മോശം അനുഭവം വിവരിച്ച് കലാസംവിധായകന്‍ മനു ജഗത്. പൊലീസ് കേസില്‍പ്പെട്ട് അടഞ്ഞു കിടക്കുന്ന ഹോട്ടലിലാണ് അന്ന് അര്‍ദ്ധരാത്രി താമസിപ്പിച്ചത് എന്നാണ് മനു പറയുന്നത്. സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും പോസ്റ്റില്‍ ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് സെയിന്‍റ് ‘ സിനിമയുടെ പോസ്റ്റര്‍ മനു ഷെയര്‍ ചെയ്തിട്ടുണ്ട്.

കമന്‍റുകളില്‍ ആ ചിത്രം തന്നെയാണ് എന്ന് മനു സമ്മതിക്കുന്നുണ്ട്. അതേ സമയം അന്ന് രഞ്ജിത്തിന് തന്നോട് തോന്നിയ അതൃപ്തിയാല്‍ താന്‍ സച്ചിയുടെ അയ്യപ്പന്‍ കോശി ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നതും മനു പറയുന്നുണ്ട്. പിന്നെ ആ സിനിമയിൽ ഉടനീളം അനുഭവിക്കേണ്ടി വന്നതൊക്കെ ഇതിലും ചെറ്റത്തരങ്ങൾ. ആ ഡയറക്ടറോടുള്ള എന്റെ ബഹുമാനം കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും സിനിമയ്ക്കൊപ്പം നിന്നെന്നുമാത്രം. വ്യക്തിതാല്പര്യങ്ങൾ കൊണ്ട് ആരെയും ഇല്ലാതാക്കാൻ ഇത്തരം ആൾക്കാർ ഏതു ലെവൽ വരെയും പോകും എന്നും മനു പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം 

ഒരു സിനിമയ്ക്കു ഒരു പ്രൊഡക്ഷൻ കൺട്രോളർ എനിക്ക് അനുവദിച്ചു തന്ന ഒരു ഹോട്ടൽ. കലാസംവിധായകന്‍ എന്ന രീതിയിൽ ചെന്നൈയിൽ നിന്നും അർധരാത്രി തൃശൂർ റൗണ്ടിൽ എത്തിയ എനിക്ക് പ്രൊഡക്ഷൻ കൺട്രോളരുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അസിസ്റ്റന്‍റായ പ്രൊഡക്ഷൻ മാനേജർ കൊണ്ട് ചെന്ന താമസിക്കാനുള്ള സ്ഥലം.

പാതിരാത്രി പ്രസ്തുത ബിൽഡിങ്ങിന് താഴെ ചെന്ന് നിന്നപ്പോ കണ്ട രസകരമായ കാര്യം ആ ബിൽഡിങ്ങിന് മുന്നിൽ ഉണങ്ങിക്കരിഞ്ഞ കുറച്ചു പാം ചെടികൾ അതിനെയൊക്കെ ബന്ധിച്ചു ഒരു പോലീസ് റിബൺ. മുൻവശത്തൊക്കെ കരിയിലകളും മറ്റും കൂടികിടക്കുന്നു. ലൈറ്റ് ഒന്നും തന്നെ കാണുന്നില്ല. അപ്പഴും കരുതിയത് വല്ല സിനിമ ഷൂട്ടിംങ്ങും കഴിഞ്ഞതിന്റെ ലക്ഷണമാണോ എന്നാണ്. 

പിന്നെ ഒരു ലൈറ്റ് പോലും കാണാനില്ല. രാത്രിയല്ലേ ഇനി ഉറക്കമാവാം എന്ന് കരുതി.ഇത്തിരി നേരം കാത്തിരുന്നപ്പോള്‍ ഒരു പ്രായം ചെന്നൊരു ഒരു മനുഷ്യൻ ഒരു ചാവികൂട്ടവുമായി അവിടെ എത്തുന്നു. ഇതെങ്ങനെ ഈ ഹോട്ടലിൽ നിങ്ങൾ എത്തി എന്ന് ഞങ്ങളോട് ചോദിക്കുന്നു. അപ്പോൾ ഞാൻ സംശയത്തോടെ എന്റൊപ്പമുള്ള പ്രൊഡക്ഷൻ മാനേജരെ നോക്കുന്നു. അദ്ദേഹം അതേ ഭാവത്തിൽ എന്നെയും. 

അയാളുടെ പിന്നാലെ ഞങ്ങൾ ഹോട്ടലിന്റെ മെയിൻ ഡോർ തുറന്നു അകത്തേക്ക്. ചേട്ടാ ഇവിടെയാരും താമസമില്ലേയെന്ന എന്റെ ചോദ്യത്തിന് എന്‍റെ പൊന്നു സാറെ ഇതൊരു പോലീസ് കേസിൽ കിടക്കുന്ന പ്രോപ്പർട്ടിയാണ് അതല്ലേ ഞാനാദ്യമേ ചോദിച്ചെന്നു അങ്ങേർ. റൂംസ് മുകളിലാ എന്ന് അദ്ദേഹം പറഞ്ഞപ്പോ ലിഫ്റ്റിനരികിലേയ്ക് നീങ്ങിയ ഞങ്ങളോട് അദ്ദേഹം ഇവിടെ കറണ്ടോ വെള്ളമോ ഇല്ല എന്ന് പറഞ്ഞു. 

ഞങ്ങളേം കൊണ്ട് ഫസ്റ്റ് ഫ്ലോറിൽ കയറി. ആ കെട്ടിടം മുഴുവൻ സഹിക്കാൻ പറ്റാത്ത ഒരുവല്ലാത്ത മണം മുകളിൽ ഒരു റൂം തുറന്നു തന്നു. റൂം തുറന്നപ്പോ കുറെ പ്രാവുകളോ എന്തൊക്കെയോ ചിറകടിച്ചു തുറന്നുകിടന്ന ജനൽ വഴി പുറത്തേയ്ക്. മൊബൈൽ വെളിച്ചത്തിൽ നോക്കിയപ്പോൾ ഫ്ലോർ കാർപെറ്റ് ഉൾപ്പെടെ ചുരുട്ടിക്കൂട്ടി കട്ടിലിൽ. റൂം മുഴുവൻ അസഹനീയമായ മണം. തുറന്ന ജനലിലൂടെ വലിയ ശബ്ദത്തോടെ തൊട്ടപ്പുറത്തു പൈലിംഗ് നടക്കുന്ന ഏതോ കെട്ടിട നിർമാണം. 

എന്നോട് കൂടെയുള്ള പ്രൊഡക്ഷൻ മാനേജർ പറഞ്ഞു ചേട്ടൻ ഇങ്ങുവന്നേ എന്നെ പിടിച്ചിറക്കി വെളിയിൽ കൊണ്ടുപോയി അദ്ദേഹം പറഞ്ഞു ചേട്ടാ ഞാൻ നിസ്സഹായനാണ്. ക്ഷമിക്കണം ചേട്ടൻ എങ്ങനേലും അഡ്ജസ്റ്റ് ചെയ്യണം. എന്റെ മുകളിലുള്ളവർ പറഞ്ഞത് അനുസരിക്കാനേ എനിക്ക് പറ്റു. അദ്ദേഹത്തോട് ഞാൻ പറഞ്ഞു പോയ്കോള്ളൂ.

എനിക്ക് ആ സംവിധായകനോട് അക്കാലത്തു ആരാധനയായിരുന്നു. ആ സിനിമയോടും.  ഒരു ചീഫ് ടെക്‌നിഷൻ ആയ എനിക്കിതാണ് അനുഭവം. ഇവിടെ ഇത്തരം ചെറ്റത്തരങ്ങൾ അവസാനിക്കണം. എനിക്കിന്നും മനസ്സിലാകാത്ത ഒരു കാര്യം പോലീസ് കേസിലുള്ള ഒരു ഹോട്ടൽ ഏതു സ്വാധീനത്തിലാണ് ഈ കൺട്രോളർ എനിക്ക് വേണ്ടി ഒകെ ആക്കിയത് എന്നാണ്.

പിന്നെ ആ സിനിമയിൽ ഉടനീളം അനുഭവിക്കേണ്ടി വന്നതൊക്കെ ഇതിലും ചെറ്റത്തരങ്ങൾ.
ആ ഡയറക്ടറോടുള്ള എന്റെ ബഹുമാനം കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും സിനിമയ്ക്കൊപ്പം നിന്നെന്നുമാത്രം. വ്യക്തിതാല്പര്യങ്ങൾ കൊണ്ട് ആരെയും ഇല്ലാതാക്കാൻ ഇത്തരം ആൾക്കാർ ഏതു ലെവൽ വരെയും പോകും. എന്തായാലും നല്ലൊരു മാറ്റം ഈ മേഖലയിൽ അത്യാവശ്യം ആണ്. വൈകിയെങ്കിലും തൊഴിലാളി സുരക്ഷ ഉറപ്പാക്കാൻ കെല്പുള്ള സംഘടനകളും നേതൃത്വവും വരട്ടെ. 

അയ്യപ്പന്‍ കോശിയില്‍ സംഭവിച്ചത് സംബന്ധിച്ച് മനു ഇട്ട കമന്‍റ് ഇങ്ങനെയാണ്

രഞ്ജിത്ത് എന്ന സംവിധായകന് എന്നെ താല്പര്യമില്ല എന്ന രീതിയിൽ പുള്ളിടെ ഒരു പാർട്ണർ കൂടിയായ ഒരു മാന്യദേഹം സച്ചിയേട്ടനെ അറിയിച്ചെങ്കിലും പുള്ളി അതിനു വഴങ്ങിയില്ല. എന്നെ നിർബന്ധിച്ചെങ്കിലും ആ സിനിമയുടെ നല്ല നടപ്പിന് അത് ശെരിയാവില്ല എന്ന തോന്നലിൽ സച്ചിയേട്ടനോട് വേറെ ഫിലിമിന്‍റെ കാരണം പറഞ്ഞു സ്വയം മാറി നിന്നു. അത് സച്ചിയേട്ടന്‍റെ അവസാന സിനിമയായിരുന്നു എന്നതായിരുന്നു എന്‍റെ ഏറ്റവും വലിയ ദുർവിധി.

മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ച് മുകേഷ്; മുന്‍കൂര്‍ ജാമ്യം തേടില്ല, വീടിന് പൊലീസ് കാവല്‍

0
Spread the love

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് നടനും എംഎല്‍എയുമായ എം മുകേഷ്. പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ ആരോപണങ്ങളാണ് ഉയരുന്നതെന്നും മുകേഷ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുന്നണിക്കുള്ളില്‍ നിന്നു തന്നെ രാജി ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് തിരക്കിട്ട് മുഖ്യമന്ത്രിയെ കണ്ടത്.

പരാതിക്കാരി പണം തട്ടാന്‍ ശ്രമിച്ചതിനുള്ള തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറി. ബലാത്സംഗ കേസില്‍ മുകേഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കില്ലെന്നാണ് സൂചന. തന്റെ പക്കല്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന തെളിവുകള്‍ നിരത്തി നിയമപരമായി നേരിടാനാണ് മുകേഷിന് നിയമോപദേശം ലഭിച്ചത്. അതിനാല്‍ തല്‍ക്കാലം ഹൈക്കോടതിയെ സമീപിക്കില്ല.

കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ആരോപണത്തില്‍ കേസെടുത്തതോടെ മുകേഷ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന ആവശ്യം ശക്തമായി. മുകേഷ് രാജിവെച്ച് അന്വേഷണത്തെ നേരിടുന്നതാണ് ധാര്‍മ്മികതയെന്ന് സിപിഐ അഭിപ്രായപ്പെട്ടു. രാജി ആവശ്യവും പ്രതിപക്ഷ പ്രതിഷേധവും ശക്തമായതോടെ മുകേഷിന്റെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. കുമാരപുരത്തെ വീട് ശക്തമായ പൊലീസ് സംരക്ഷണത്തിലാണ്.

മുന്നണിക്കുള്ളില്‍ നിന്ന് പോലും രാജി സമ്മര്‍ദ്ദം ഉണ്ടായിട്ടും താരത്തെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ ലൈംഗികാതിക്രമ ആരോപണം നേരിട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലല്ലോയെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചത്. ആരോപണം നേരിടുന്ന മൂന്നാമത്തെ എംഎല്‍എയാണ് മുകേഷ്. ആദ്യത്തെ രണ്ട് എംഎല്‍എമാര്‍ രാജിവെക്കാത്ത സ്ഥിതിക്ക് മുകേഷ് രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts