Home Blog Page 41

ദിലീപിന് വീണ്ടും തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല, ഹർജി തള്ളി ഹൈക്കോടതി

0
Spread the love

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതി നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ അവസാനഘട്ടത്തിലെത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാല് വർഷം മുമ്പാണ് ദിലീപ് കോടതിയെ സമീപിച്ചത്. ഇതേ ആവശ്യം ഉന്നയിച്ചുള്ള ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. തുടർന്ന് ഹർജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിസ്ഥാനത്തുള്ളവർ കോടതിയെ സമീപിക്കുന്നത് അപൂർവമാണ്. കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്ന ആവശ്യമാണ് ദിലീപ് മുന്നോട്ടുവച്ചത്. 2017 ഏപ്രിൽ 17ന് പൊലീസ് കുറ്റപത്രം നൽകിയതാണെങ്കിലും ആക്രമണദൃശ്യങ്ങൾ പകർത്തിയതായി പറയുന്ന മൊബൈൽഫോൺ ഇനിയും വീണ്ടെടുത്തിട്ടില്ല. ഇത് കണ്ടെത്തേണ്ടതാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

അതേസമയം,നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായിവരികയാണ്. കോടതികൾക്ക് മദ്ധ്യവേനൽ അവധി ആരംഭിക്കുന്ന 11ന് ഇരുഭാഗത്തിന്റെയും വാദം പൂർത്തിയാക്കും. തുടർന്ന് കേസ് വിധി പറയാൻ മാറ്റും. ജൂൺ ആദ്യവാരത്തോടെ വിധി പറഞ്ഞേക്കും.

ഫഹദ് ഫാസിൽ ഫാൻസ് കാത്തിരുന്ന ആ പടം ഉപേക്ഷിച്ചെന്ന് നിർമാതാവ്, കാരണമിത്

0
Spread the love

എസ് ജെ സൂര്യ മലയാളത്തിലേക്ക് വരുന്നു എന്ന വാര്‍ത്ത അടുത്ത കാലത്ത് വന്നിരുന്നു. ഫഹദ് ഫാസില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒരു പക്കാ മാസ് എന്‍റര്‍ടെയ്നര്‍ ആയിരിക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. ഗുരുവായൂര്‍ അമ്പല നടിയില്‍ അടക്കം സംവിധാനം ചെയ്ത വിപിന്‍ ദാസ് ആയിരുന്നു സംവിധായകന്‍.

ബാദുഷ സിനിമാസ് ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. എസ് ജെ സൂര്യയെ നിര്‍മ്മാതാക്കളായ ബാദുഷ കാണുന്ന ചിത്രം അടക്കമാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഈ ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നത്. ബഹുഭാഷ ചിത്രമായിട്ടായിരിക്കും ഈ പടം എത്തുക എന്നായിരുന്നു വിവരം.

എന്നാല്‍ ഈ പടം ഉപേക്ഷിച്ചുവെന്നാണ് പുതിയ വാര്‍ത്ത. നിര്‍മ്മാതാക്കളായ ബാദുഷ സിനിമാസിന്‍റെ എന്‍എം ബാദുഷ തന്നെയാണ് ഈ കാര്യം സ്ഥിരീകരിച്ചത്. ഇപ്പോഴത്തെ ബജറ്റ് പ്രശ്നം അടക്കമാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത് എന്നും. എന്നാല്‍ പകരം ഫഹദിന്‍റെ ഒരു പടം ചെയ്യുന്നുണ്ടെന്നും അതിന്‍റെ എല്ലാ ജോലികളും പൂര്‍ത്തിയായെന്നും ബാദുഷ അറിയിച്ചു.

.

അറസ്റ്റിനു സാധ്യത; ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ശ്രീനാഥ് ഭാസി

0
Spread the love

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽ‌കി നടൻ ശ്രീനാഥ് ഭാസി . എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും, അറസ്റ്റ് തടയണമെന്നുമാണ്ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. നടന്‍മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എതിരെ ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി മൊഴി നൽകുകയായിരുന്നു. ഇരുവര്‍ക്കും ലഹരിമരുന്ന് നല്‍കാറുണ്ടെന്നായിരുന്നു കണ്ണൂർ സ്വദേശി തസ്‌ലിമ സുല്‍ത്താന്റെ മൊഴി.രണ്ടുകോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവായിരുന്നു എക്സൈസ് സംഘം അന്ന് പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം ഓമനപ്പുഴ തീരദേശ റോഡിൽ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവും എംഡിഎംഎയും കടത്തുന്ന സംഘത്തിന്‍റെ മുഖ്യ കണ്ണിയാണ് തസ്ലീമ . കണ്ണൂർ സ്വദേശിയാണെങ്കിലും ചെന്നൈയും കൊച്ചിയുമാണ് താവളം. ഏതാനും സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള ഇവർക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ട്.

എസി ഉപയോഗം കൂടിയതോടെ ഒടുക്കത്തെ കറന്റ് ബില്ല് ആണോ? അത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ്!

0
Spread the love

വേനൽക്കാലമായതൊടെ ചൂടെടുത്ത് വലയുകയാണ് ആളുകൾ. പുറത്തിറങ്ങിയാൽ സൂര്യപ്രകാശമടിച്ച് ശരീരം പൊള്ളിപ്പോകുന്ന അവസ്ഥ. എന്നാൽ അതിലും വലിയ രീതിയിലാണ് വീടിനുള്ളിലെ ചൂട്. ഫാൻ ഉപയോഗിച്ചിട്ടും ചൂട് മാറാതായതോടെ പലരും എസി വാങ്ങി ഉപയോഗിക്കുകയാണ്. എസി ഉപയോഗം തുടങ്ങിയതിന് ശേഷം സാധാരണയിൽ നിന്നും കൂടുതൽ കറന്റ് ബില്ല് വന്നോ? എങ്കിൽ പ്രശ്നം ഇതാണ്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ എസി ഉപയോഗിക്കുമ്പോൾ അമിതമായി കറന്റ് ബില്ല് വരില്ല.

1. എസി വാങ്ങുമ്പോൾ ഗുണമേന്മയുള്ളത് നോക്കി വാങ്ങാം. വാങ്ങുമ്പോൾ ബി.ഇ.ഇ സ്റ്റാർ ലേബൽ ഉണ്ടോ എന്ന് നോക്കണം. 5 സ്റ്റാർ എസികൾ വാങ്ങുന്നതാണ് നല്ലത്.

2. എസി വാങ്ങുന്ന സമയത്ത് മുറിയുടെ വലിപ്പവും, സ്ഥലവും കാലാവസ്ഥയും മനസ്സിലാക്കിയതിന് ശേഷം നിങ്ങൾക്കാവശ്യമുള്ളത് തെരഞ്ഞെടുക്കാവുന്നതാണ്.

3. അമിതമായി എസി കൂൾ ആവേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം. അതായത് എസി ഘടിപ്പിച്ചിരിക്കുന്ന മുറിയിൽ ചൂട് ഉണ്ടാക്കുന്ന വസ്തുക്കൾ ഒഴിവാക്കണം. ഉദാഹരണത്തിന് ബൾബ്, മറ്റ് ലൈറ്റുകൾ എന്നിവ മാറ്റി സ്ഥാപിക്കാം.

4. എപ്പോഴും എസി ഉപയോഗിക്കുന്ന രീതി ഒഴിവാക്കാം. അമിതമായി ചൂടില്ലാത്ത സമയങ്ങളിൽ ഫാൻ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്.

5. എസി പ്രവർത്തിക്കുന്ന സമയങ്ങളിൽ മുറിയിലെ വാതിലും ജനാലകളും വെന്റിലേഷനുകളും പൂർണമായും അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ തണുപ്പ് വെളിയിലേക്ക് പോവുകയും കൂടുതൽ ചിലവുണ്ടാവുകയും ചെയ്യുന്നു.

6. എസിയുടെ ടെമ്പറേച്ചർ എപ്പോഴും മിതമായ ലെവലിൽ സെറ്റ് ചെയ്യുന്നതാണ് നല്ലത്. 24 ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ സെറ്റ് ചെയ്ത് ഉപയോഗിക്കാം. ഓരോ തവണ ടെമ്പറേച്ചർ കൂട്ടുമ്പോഴും 5 ശതമാനം വരെ വൈദ്യുതി ഉപയോഗം കുറയും.

7. കൃത്യമായ ഇടവേളകളിൽ എസി പരിശോധിച്ച് പ്രശ്‍നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. എസിക്ക് തകരാറുകൾ സംഭവിച്ചാലും കറന്റ് ബില്ല് കൂടാൻ സാധ്യതയുണ്ട്.

8. രണ്ടാഴ്ച്ച കൂടുമ്പോൾ എസിയുടെ ഫിൽറ്ററുകൾ അഴിച്ച് വൃത്തിയാക്കണം. പൊടിപടലങ്ങൾ അടിഞ്ഞുകൂടിയാൽ എസി ശരിയായ രീതിയിൽ പ്രവർത്തിക്കില്ല.

‘എല്ലാം ഓക്കെ അല്ലേ അണ്ണാ’; എമ്പുരാന്റെ വൻ നേട്ടത്തിന് പിന്നാലെ എല്ലാരെയും ചേര്‍ത്ത് നിര്‍ത്തി ആന്‍റണി പെരുമ്പാവൂർ

0
Spread the love

കഴിഞ്ഞ ദിവസം ആന്‍റണി പെരുമ്പാവൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ നിവാസികൾ ചര്‍ച്ചയാക്കുകയാണ്. എമ്പുരാന്‍ ചിത്രം 250 കോടി ഗ്രോസ് നേടിയെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ചിത്രത്തിന് പിന്നിലെ മൂന്ന് പ്രധാനപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തുന്ന ഫോട്ടോകള്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പങ്കുവച്ചത്.

ആദ്യം പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ച ആന്‍റണി പെരുമ്പാവൂര്‍ മുന്‍പ് ഒരു സന്ദര്‍ഭത്തില്‍ പൃഥ്വിരാജ് പറഞ്ഞ വരികളാണ് ക്യാപ്ഷനായി കുറിച്ചത് ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്ന്. ഇരുപതിനായിരത്തോളം ലൈക്കാണ് ഇതിന് ലഭിച്ചിരിക്കുന്നത്. പിന്നാലെ മോഹന്‍ലാല്‍ ആന്‍റണിയുടെ ചുമലില്‍ കൈവച്ച് നടന്ന് പോകുന്ന ഒരു ചിത്രവും ആന്‍റണി പങ്കുവച്ചു ‘എന്നും എപ്പോഴും’ എന്നായിരുന്നു ക്യാപ്ഷന്‍.

ഇത് പങ്കുവച്ച് ഒരു മണിക്കൂറിനുള്ളിലാണ് മുരളി ഗോപിക്കൊപ്പമുള്ള ‘സ്നേഹപൂർവ്വം’ എന്ന ക്യാപ്ഷനോടെയുള്ള ചിത്രവും ആന്‍റണി പങ്കുവച്ചത്. ആദ്യം പൃഥ്വിരാജിനൊപ്പമുള്ള ചിത്രം ആന്‍റണി പങ്കുവച്ചപ്പോള്‍ ഇരുവര്‍ക്കും ഇന്‍കം ടാക്സ് നോട്ടീസ് ലഭിച്ചതുമായാണ് ആളുകള്‍ അത് ബന്ധിപ്പിച്ച് സംസാരിച്ചത്. എന്നാല്‍ പടം 250 കോടി കളക്ഷന്‍ ചിത്രം നേടിയതിന്‍റെ സന്തോഷമാണ് അണിയറക്കാര്‍ക്കൊപ്പമുള്ള ചിത്രം ആന്‍റണി പങ്കിട്ടതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഗ്രോസ് കളക്ഷന്‍ ഇപ്പോള്‍ എമ്പുരാന്‍റെ പേരിലാണ്. ഏറ്റവും വലിയ ഓപണിംഗില്‍ നിന്ന് തുടങ്ങി ഏറ്റവും വേഗത്തില്‍ 100, 200 കോടി ക്ലബ്ബുകളില്‍ ഇടംപിടിച്ചതും ഈ ചിത്രമാണ്. പല വിദേശ മാര്‍ക്കറ്റുകളിലും റെക്കോര്‍ഡ് കളക്ഷനും. ഇപ്പോഴിതാ ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിട്ടുള്ള കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.മാര്‍ച്ച് 27 ന് പുറത്തെത്തിയത് മുതല്‍ നാടകീയമായ സംഭവവികാസങ്ങള്‍ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു എമ്പുരാന്‍. ഉള്ളടക്കത്തെച്ചൊല്ലി സംഘപരിവാറില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനത്തെത്തുടര്‍ന്ന് ചിത്രം റീ എഡിറ്റ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു. റീ സെന്‍സറിംഗ് വാര്‍ത്ത എത്തിയതിനെത്തുടര്‍ന്ന് ചിത്രത്തിന്‍റെ കളക്ഷന്‍ കൂടിയിരുന്നു. എന്നാല്‍ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളില്‍ എത്തിയതിനെത്തുടര്‍ന്ന് കളക്ഷനില്‍ വലിയ ഡ്രോപ്പും സംഭവിച്ചു. കേരള ബോക്സ് ഓഫീസില്‍ ചിത്രം നേടിയ ഏറ്റവും കുറവ് കളക്ഷന്‍ ഈ വെള്ളിയാഴ്ച ആയിരുന്നു. എന്നാല്‍ വാരാന്ത്യമായ ശനിയാഴ്ചയിലേക്ക് എത്തിയപ്പോള്‍ അതില്‍ അല്‍പം വര്‍ധന വന്നിട്ടുണ്ട്.

നിർണായക തെളിവായി കോൾ റെക്കോഡ്; ‘ കൊലയ്ക്കു ശേഷം ‘ദൃശ്യം 4’ നടത്തിയെന്ന് പ്രതിയുടെ ഫോൺകോൾ

0
Spread the love

തൊടുപുഴയിലെ ബിജുവിന്‍റെ കൊലാപതകത്തിൽ നിര്‍ണായക തെളിവായി ഒന്നാം പ്രതി ജോമോന്‍റെ കോള്‍ റെക്കോഡ്. കൊലപാതകത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് താൻ ‘ദൃശ്യം -4’ നടത്തിയെന്ന് പറഞ്ഞതായി പൊലീസ് കണ്ടെത്തി. ജോമോന്റെ ഫോണിൽ നിന്നാണ് കോൾ റെക്കോർഡ് കിട്ടിയത്.

ജോമോന്‍റെ ഫോണിൽ നിന്നാണ് കോൾ റെക്കോർഡ് കിട്ടിയത്. അതേസമയം, ശബ്ദത്തിന്‍റെ ആധികാരികത പരിശോധിക്കാൻ പൊലീസ് വോയ്സ് ടെസ്റ്റ് നടത്തും. ജോമോൻ വിളിച്ച ആളുകളുടെയും മൊഴിയെടുക്കും. ജോമോൻ ഉൾപ്പെടെയുളള പ്രതികൾക്കായി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകി. കസ്റ്റഡി അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിക്കും.

ജോമോന്റെ ഭാര്യയെയും പൊലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ബിജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രണത്തെപ്പറ്റി ഇവർക്കും അറിവുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

8-ാം ക്ലാസിൽ മിനിമം മാർക്ക് ഇല്ലാത്തവർക്ക് പ്രത്യേക ക്ലാസ്; കൂടുതൽ കുട്ടികൾ തോറ്റത് ഹിന്ദിയിൽ, കുറവ് ഇംഗ്ലീഷിൽ

0
Spread the love

എട്ടാം ക്ലാസില്‍ മിനിമം മാർക്ക് കിട്ടാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 2241 സ്കൂളിൽ നിന്നുള്ള കണക്കുകളാണ് ഇതുവരെ ലഭ്യമായത്. വയനാട് ജില്ലയിലാണ് കൂടുതൽ തോൽവി ഉള്ളത്. 6.3 ശതമാണ്. കൊല്ലത്ത് കുറവ് തോൽവി. ഹിന്ദിയിലാണ് കൂടുതൽ കുട്ടികൾ തോറ്റത്. ഇംഗ്ലീഷ് വിഷയത്തിലാണ് കുറവ് തോൽവി. ഇനിയും സ്കൂളുകളിൽ നിന്ന് കണക്ക് വരാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

ഓരോ വിഷയത്തിലും 30 ശതമാനമാണ് മിനിമം മാർക്ക്. മിനിമം മാർക്കിനെ എതിർക്കുന്നവർ കുട്ടികളുടെ സ്ഥിതി മനസ്സിലാകണമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. ജില്ലാടിസ്ഥാനത്തിൽ മിനിമം മാർക്ക് കണക്കുകൾ പരിശോധിക്കും. കണക്കുകൾ ഒത്ത് നോക്കും. ഒരു വിഷയത്തിന് മാത്രം കൂടുതൽ കുട്ടികൾ തോൽക്കുന്നത് പരിശോധിക്കണം. എഴുത്ത് പരീക്ഷയിൽ യോഗ്യത മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ രക്ഷകർത്താക്കളെ അറിയിക്കാനും പ്രസ്തുത വിദ്യാർത്ഥികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ പ്രത്യേക ക്ലാസുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. നിശ്ചിത മാർക്ക് നേടാത്ത വിഷയങ്ങളുടെ ക്ലാസിൽ മാത്രം വിദ്യാർഥികൾ പങ്കെടുത്താൽ മതിയാകും. രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും പ്രത്യേക ക്ലാസ്. ഏപ്രിൽ 25 മുതൽ 28 വരെ അതത് വിഷയങ്ങളിൽ ഈ വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ 30 ന് പുനഃപരീക്ഷാ ഫലം പ്രഖ്യാപിക്കും. അടുത്ത വർഷം ഏഴാം ക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു

ലഹരി വിരുദ്ധ പ്രചരണത്തിന് പുതിയ അധ്യായന വർഷം മുതൽ പദ്ധതി നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണം. രക്ഷിതാക്കളുടെ പിന്തുണ ഉണ്ടാകണം. കുട്ടികളുടെ തെറ്റ് പിടികൂടിയാൽ രക്ഷിതാക്കൾ പക്ഷം പിടിക്കരുത്. എല്ലാ ദിവസം വൈകീട്ട് അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചിരിക്കണമെന്നും വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

0
Spread the love

അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

‘ആശുപത്രിയിൽ മംമ്ത നേരിട്ടത് ലൈംഗിക വൈകൃത അനുഭവങ്ങൾ, സഹതാപ നോട്ടങ്ങൾ’; തുറന്നുപറഞ്ഞ് സംവിധായകൻ

0
Spread the love

മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് മംമ്ത മോഹൻദാസ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ മംമ്തയുടെ വളർച്ചയും അതിവേഗമായിരുന്നു. ഇതിനിടയിലാണ് ക്യാൻസർ ബാധിതയാണെന്ന് അവർ തിരിച്ചറിയുന്നത്. രോഗബാധിതയായിരുന്ന സമയത്ത് താൻ നേരിട്ട ചില പ്രശ്നങ്ങളെക്കുറിച്ച് മംമ്ത അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് മംമ്തയുടെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

‘തെലുങ്കിലെ ബിഗ്ബഡ്ജ​റ്റ് ചിത്രമായ അരുന്ധതിയിൽ അനുഷ്‌ക ഷെട്ടിക്ക് പകരം അഭിനയിക്കേണ്ടത് മംമ്തയായിരുന്നു. കരാറിൽ ഒപ്പിട്ടിരുന്നു. സിനിമയുടെ മാനേജറുടെ കുബുദ്ധി കാരണമാണ് മംമ്ത അതിൽ നിന്നും പിൻമാറിയത്. മലയാളത്തിലും അരുന്ധതി സൂപ്പർ ഹി​റ്റായിരുന്നു. സിനിമയും കുടുംബവുമായി ജീവിക്കുന്നതിനിടയിലാണ് അവർക്ക് ക്യാൻസറാണെന്ന് മംമ്ത തിരിച്ചറിഞ്ഞത്. അതിനെ ധൈര്യം കൊണ്ട് തോൽപ്പിക്കുകയാണ് ചെയ്തത്. ആദ്യസമയങ്ങളിൽ മംമ്തയ്ക്ക് ക്യാൻസറാണെന്ന് സിനിമയിൽ ഉളളവരെ പോലും അറിയിച്ചിരുന്നില്ല

സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്‌കാരവും മംമ്തയെ തേടിയെത്തി. ഇതിനു പിന്നാലെയായിരുന്നു മംമ്തയുടെ വിവാഹം. ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ സുജിത്ത് പത്മനാഭനെയാണ് 2011ൽ വിവാഹം കഴിച്ചത്. 2012ൽ വിവാഹമോചനത്തിനുളള തീരുമാനത്തിലെത്തിയതും ശ്രദ്ധേയമായിരുന്നു. അതിനുശേഷമാണ് പിന്നണി ഗാനരംഗത്ത് മംമ്ത സജീവമായത്. ഈ സമയത്ത് അവരുടെ ജീവിതത്തിൽ ക്യാൻസർ വീണ്ടും വില്ലനായി എത്തി. സിനിമകൾ മാ​റ്റിവച്ച് അവർ ചികിത്സയിലായി. അങ്ങനെ മംമ്ത മജ്ജ മാ​റ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായി. വീണ്ടും അവർ അഭിനയത്തിൽ സജീവമായി.

2013 ആയപ്പോഴേയ്ക്കും വീണ്ടും മംമ്തയുടെ രോഗം മൂർഛിച്ചു. ആ സമയത്ത് അവർ ചില കാര്യങ്ങൾ പറയുകയുണ്ടായി. ഇനി കേരളത്തിൽ തുടരാൻ സാധിക്കില്ല, സഹപ്രവർത്തകരുടെ സഹതാപം നിറഞ്ഞ നോട്ടങ്ങൾ, നടിയായതുകൊണ്ട് മേക്കപ്പും വിഗുമില്ലാതെ പുറത്തിറങ്ങാൻ കഴിയില്ല, ചില ആശുപത്രികളിൽ നിന്ന് നേരിടേണ്ടി വന്ന ലൈംഗിക വൈകൃത അനുഭവങ്ങൾ, നോട്ടങ്ങൾ, മരുന്നുകളുടെ വില ഇതൊന്നും താങ്ങാൻ വയ്യെന്നാണ് അവർ പറഞ്ഞത്

ആ സമയത്ത് അമേരിക്കയിൽ കണ്ടുപിടിച്ച പുതിയ ചികിത്സാരീതി പരീക്ഷിക്കാൻ മംമ്തയ്ക്ക് അവസരം ലഭിച്ചു. അതിനായി അമേരിക്കയിലേക്ക് പോയ ആദ്യ ഇന്ത്യാക്കാരിയായിരുന്നു മംമ്ത. നന്ദികേടിന്റെ അനുഭവം മംമ്ത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. മംമ്ത പറഞ്ഞത് ഇങ്ങനെ,​ ഒരു നടിയുടെ സിനിമയിൽ അതിഥി വേഷം ഞാൻ ചെയ്തിരുന്നു. എന്നാൽ താൻ നായികയായ ഒരു സിനിമയിൽ ചെറിയ വേഷം ചെയ്യാൻ ആ നടിയെ വിളിച്ചപ്പോൾ പോയി പണി നോക്കൂ എന്നായിരുന്നു പറഞ്ഞത്. ചില നടിമാർ സൂപ്പർസ്​റ്റാർ എന്ന് പ്രചരിപ്പിക്കാൻ പിആർ വർക്കേഴ്സിനെ നിയമിച്ചിട്ടുണ്ട്. മലയാളത്തിലെ നടിമാർ ഇങ്ങനെയുളളവരല്ലെന്നും മംമ്ത പറഞ്ഞിരുന്നു’- ആലപ്പി അഷ്‌റഫ് പറഞ്ഞു

അസ്മ പ്രസവിച്ചത് 6 മണിക്ക്, മരിച്ചത് 9ന്; സിറാജിന് യുവതിയുടെ കുടുംബത്തിൻ്റെ മർദനം, അസ്വാഭാവിക മരണത്തിന് കേസ്

0
Spread the love

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടിൽ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്. യുവതി മരിച്ചു എന്നറിഞ്ഞത് ഒൻപതു മണിക്കും. യുവതി മരിച്ചു എന്ന് പിന്നീട് ഭർത്താവ് വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. മൃതദേഹവുമായി വീട്ടിലെത്തിയപ്പോൾ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഇൻക്വസ്റ്റ് നടപടികൾ പുരോ​ഗമിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം തുടർനടപടികളുണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ആംബുലൻസ് ഡ്രൈവറോട് സിറാജ് യുവതിക്ക് ശ്വാസംമുട്ടൽ ആണെന്നാണ് പറഞ്ഞതെന്നും പുറത്തുവരുന്നുണ്ട്. അതേസമയം, സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്. സിറാജുദ്ദീൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിൽ പ്രസവിക്കുന്നതിനിടെയാണ് യുവതി മരിക്കുന്നത്. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. ഭർത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. യു ട്യൂബ് ചാനൽ നടത്തുന്ന സിറാജുദ്ദീൻ നിരവധി പ്രഭാഷണങ്ങളും നടത്തിയിരുന്നു. പുറം ലോകവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നും അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേതെന്ന് അറിഞ്ഞത് ഇപ്പോഴാണെന്നും നാട്ടുകാർ പറയുന്നു.

മലപ്പുറം ചട്ടിപ്പറമ്പിൽ അസ്മയാണ് വീട്ടിലെ പ്രസവത്തിൽ മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. മൃതദേഹം ഭർത്താവ് സിറാജുദ്ദീൽ പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസ് എത്തി ഇടപെട്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചട്ടി പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts